For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തൂക്കം കുറവെങ്കില്‍.....

|

ജനന സമയത്ത് കുഞ്ഞിന് തൂക്കം കുറവാകുന്നത് അത്ര അസാധാരണമായ കാര്യമല്ല. എന്നാല്‍ ഇത് മാതാപിതാക്കളില്‍ കാര്യമായ ആശങ്ക തന്നെയുണ്ടാക്കും.

ജനന സമയത്ത് തൂക്കം കുറവായി ജനിയ്ക്കുന്ന കുട്ടികളെ ഏറെ ശ്രദ്ധയോടെ പരിചരിക്കേണ്ടതുണ്ട്. കാരണം ഇവര്‍ക്ക് അസുഖങ്ങള്‍ എളുപ്പം വരാന്‍ സാധ്യത കൂടുതലാണെന്നതു തന്നെ കാരണം.

തൂക്കം കുറവായ നവജാത ശിശുവിനെ പരിചരിയ്‌ക്കേണ്ടത് എങ്ങനെയാണെന്നറിയൂ

മുലയൂട്ടുക

മുലയൂട്ടുക

ജനിച്ച കുഞ്ഞിന് തൂക്കം കുറവാണെങ്കില്‍ ചെറിയ ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്നത് ഗുണം ചെയ്യും. മറ്റുള്ള കുട്ടികളേക്കാള്‍ കൂടുതല്‍ നവജാതശിശുക്കള്‍ വളരുമെന്നു പറയും. വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷിയ്ക്കും മുലപ്പാല്‍ സഹായിക്കും.

എടുക്കുമ്പോള്‍...

എടുക്കുമ്പോള്‍...

ഇത്തരം കുഞ്ഞുങ്ങളെ എടുക്കുമ്പോഴും ശ്രദ്ധ വേണം. തലയ്ക്കു താങ്ങു നല്‍കാതെ ഇവരെ എടുക്കരുത്.

ഉറങ്ങുമ്പോള്‍..

ഉറങ്ങുമ്പോള്‍..

കുട്ടികള്‍ ഉറക്കത്തിനിടയില്‍ കമഴ്ന്നു പോകാതെ ശ്രദ്ധിയ്ക്കണം. തനിയെ ചെരിയാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ കമഴ്ന്നു പോകുന്നതു തന്നെ അപകടമാണ്. തൂക്കം കുറവുള്ള കുട്ടികള്‍ പ്രത്യേകിച്ചും.

പാല്‍ കൊടുക്കുമ്പോള്‍....

പാല്‍ കൊടുക്കുമ്പോള്‍....

തൂക്കം കുറവുള്ള കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോഴും അതീവശ്രദ്ധ വേണം. വലിച്ചു കുടിയ്ക്കാന്‍ കഴിയാത്ത കുഞ്ഞിന് പാല്‍ പിഴിഞ്ഞു നല്‍കണം. പാല്‍ കു്ഞ്ഞിന്റെ ശിരസില്‍ കയറാതെയും ശ്രദ്ധിയ്ക്കുക.

ശുചിത്വം

ശുചിത്വം

തൂക്കം കുറവുള്ള കുട്ടികളെ തൂക്കം പാകമാകുന്നതു വരെ കുളിപ്പിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരിക്കുകയും വേണം.

അസുഖമുള്ള ആളുകള്‍

അസുഖമുള്ള ആളുകള്‍

അസുഖമുള്ള ആളുകള്‍ കുഞ്ഞിനടുത്തു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കുഞ്ഞിന് അസുഖം എളുപ്പത്തില്‍ വരാന്‍ സാധ്യതയുള്ളതു കൊണ്ടാണിത്.

മരുന്നുകള്‍

മരുന്നുകള്‍

ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള മരുന്നുകള്‍ മാത്രം നല്‍കാന്‍ ശ്രദ്ധിയ്ക്കുക.

മാറിയെടുക്കുന്നത്

മാറിയെടുക്കുന്നത്

ഇത്തരം കുഞ്ഞുങ്ങളെ അധികം പേര്‍ മാറി മാറിയെടുക്കുന്നത് ദോഷം ചെയ്യും. കഴിവതും ഒന്നോ രണ്ടോ പേര്‍ മാത്രം കുഞ്ഞിനെ എടുക്കുക.

തണുപ്പ്‌

തണുപ്പ്‌

കുഞ്ഞിനെ തണുത്ത അന്തരീക്ഷത്തില്‍ നിന്നും കഴിവതും മാറ്റിക്കിടത്തുക. അസുഖം വരാന്‍ സാധ്യത കൂടുതലാണെന്നതു കൊണ്ടാണിത്.

വാക്‌സിനുകള്‍

വാക്‌സിനുകള്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വാക്‌സിനുകള്‍ നല്‍കുക. സാധാരണ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതിനേക്കാള്‍ വൈകിയാണ് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ വാക്‌സിന്‍ നല്‍കുക.

Read more about: baby കുഞ്ഞ്
English summary

Looking After Underweight Children

Newborns who are born underweight are very delicate in nature and these little beings are more prone to getting sick easily. Therefore, handling and looking after a newborn who is underweight is not at all easy though many would tell you that it is. Parents who have a newborn that is underweight know exactly the pressure and the torment they are going through. Therefore, we have put together some of the ways in which you can look after and handle your baby who is underweight in the uttermost perfect way.
 
 
Story first published: Thursday, August 29, 2013, 13:21 [IST]
X
Desktop Bottom Promotion