For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് നല്കരുതാത്ത മരുന്നുകള്‍ !

By Super
|

ശിശുക്കള്‍ക്കും, ചെറിയ കുട്ടികള്‍ക്കും മരുന്ന് കൊടുക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ആകാവൂ. പ്രതിരോധ ശേഷി കുറവായതിനാല്‍ കുട്ടികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ നല്കണം. ഇംഗ്ലീഷ്, ആയുര്‍വേദ മരുന്നുകള്‍ക്ക് ഇത് ഒരു പോലെ ബാധകമാണ്.

ശിശുക്കള്‍ക്ക് ഇടക്കിടക്ക് ജലദോഷവും ചുമയും വരാം. എന്നാല്‍ ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമക്കും, ജലദോഷത്തിനും മരുന്നുകള്‍ നല്കുന്നത് അപകടകരമാകാം. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്‍റെ നിര്‍ദ്ദേശമനുസരിച്ച് കുട്ടികളിലെ മരുന്നുപയോഗം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല എന്ന് മാത്രമല്ല അത് ഓവര്‍ഡോസിനും ഇടയാകാം.

കുട്ടികള്‍ക്ക് നല്കാന്‍ പാടില്ലാത്ത മരുന്നുകളാണ് ഇനി പറയുന്നത്.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആസ്പിരിനോ, ആസ്പിരിന്‍ അടങ്ങിയതോ ആയ മരുന്നുകള്‍ കുട്ടികള്‍ക്ക് നല്കരുത്. കിഡ്നിയെയും, തലച്ചോറിനെയും ബാധിക്കുന്ന റെയ്സ് സിന്‍ഡ്രോമിന് ഇത് കാരണമാകാം.

മരുന്നുകളില്‍ ആസ്പിരിന്‍ അടങ്ങിയിട്ടില്ല എന്ന് ലേബല്‍ വായിച്ച് ഉറപ്പ് വരുത്തണം. സാലിസിലിക് എന്നോ അസറ്റൈല്‍ സാലിസിലിക് ആസിഡ് എന്നോ ചിലപ്പോള്‍ ആസ്പിരിന് പകരമായി രേഖപ്പെടുത്തിയേക്കാം. പനിക്ക് പാരസെറ്റമോള്‍, ഇബുപ്രൂഫന്‍ എന്നിവ അടങ്ങിയ മരുന്നുകള്‍ ആറ് മാസത്തിന് മേലെ പ്രായമുള്ള കുട്ടികള്‍ക്ക് നല്കാം.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ മരുന്ന് ഷോപ്പുകളില്‍ ധാരാളം ലഭിക്കും. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിഷ്യന്‍സ് കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകള്‍ നല്കുന്നതിന് ശുപാര്‍ശ ചെയ്യുന്നില്ല. ഇവ രോഗം സുഖപ്പെടുത്തില്ല എന്ന് മാത്രമല്ല ഓവര്‍ഡോസ് മൂലം പ്രശ്നങ്ങള്‍ക്കും കാരണമാകാം.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

കുട്ടികള്‍ക്ക് ഛര്‍ദ്ദി ഉണ്ടായാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ മരുന്ന് നല്കാവൂ. ശിശുക്കളിലും, കുട്ടികളിലും കാണുന്ന ഛര്‍ദ്ദി പലപ്പോഴും പെട്ടന്ന് തന്നെ മാറുന്നതാണ്. അതിന് പ്രത്യേക മരുന്ന ആവശ്യവും വരില്ല. എന്നാല്‍ മരുന്നുപയോഗം പല പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തും. കുട്ടി തുടര്‍ച്ചയായി ഛര്‍ദ്ദിക്കുന്നുവെങ്കില്‍ നിര്‍ജ്ജലീകരണം നടക്കാതെ ആവശ്യത്തിന് വെള്ളം നല്കുകയാണ് വേണ്ടത്.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

മുതിര്‍ന്നവര്‍ക്കുള്ള മരുന്നുകള്‍ ചെറിയ അളവില്‍ കുട്ടികള്‍ക്ക് നല്കുന്നത് നല്ലതല്ല. ശിശുക്കള്‍ക്ക് മരുന്ന് നല്കുന്നത് മുതിര്‍ന്ന കുട്ടികള്‍ക്ക് നല്കുന്നതിനേക്കാള്‍ ശ്രദ്ധിച്ച് വേണം. ഇക്കാര്യത്തില്‍ വളരെ ശ്രദ്ധപുലര്‍ത്തണം.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

ഒരു കുട്ടിക്ക് എഴുതിയ മരുന്ന് വേറൊരാള്‍ക്ക് നല്കുന്നത് നല്ലതല്ല. അത് സഹോദരങ്ങളാണെങ്കില്‍ പോലും ചിലപ്പോള്‍ ഫലം കാണില്ല എന്ന് മാത്രമല്ല അപകടകരവുമാകും.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

കാലാവധി കഴിഞ്ഞ മരുന്നുകള്‍ യഥാസമയം മരുന്ന് പെട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഫലം നല്കില്ല എന്ന് മാത്രമല്ല ഉപദ്രവകരമാവുകയും ചെയ്യും.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

പല മരുന്നുകളിലും പനിക്കും, ശരീര വേദനക്കുമായുള്ള അസെറ്റാമിനോഫെന്‍ അടങ്ങിയിട്ടുണ്ടാകും. കുട്ടികള്‍ക്ക് ഇവ പനിക്കുള്ള മരുന്നിനൊപ്പം നല്കരുത്. നിങ്ങള്‍ക്ക് അതെപ്പറ്റി ഉറപ്പില്ലെങ്കില്‍ ഫാര്‍മസിസ്റ്റിനോട് ചേദിച്ച് മനസിലാക്കുക.

കുട്ടികള്‍ക്കു മരുന്നുകള്‍ നല്‍കുമ്പോള്‍....

ചവച്ച് കഴിക്കാവുന്ന ടാബ്‍ലറ്റുകള്‍ കുട്ടികള്‍ക്ക് നല്കുമ്പോള്‍ അവ തൊണ്ടയില്‍ കുരുങ്ങാനിടയുണ്ടോ എന്ന് ശ്രദ്ധിക്കണം. കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ മരുന്ന് അവയില്‍ ചേര്‍ത്ത് ചേര്‍ത്ത് നല്കിയാല്‍ മതിയോ എന്ന് ഡോക്ടറോടോ, ഫാര്‍മസിസ്റ്റിനോടോ ചോദിക്കാം.

Read more about: baby കുഞ്ഞ്
English summary

കുട്ടികള്‍ക്ക് നല്കരുതാത്ത മരുന്നുകള്‍ !

Consult a doctor before giving medicine to infants and toddlers. The immune system that still weak, it makes the baby more vulnerable to germs that cause disease. Even so, parents should be careful in giving medicines to them, even a relatively natural medicine or herbal.
X
Desktop Bottom Promotion