For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍...

By Archana V
|

അമ്മയാവുക എന്നത്‌ അനുഗ്രഹീതവും ആന്ദകരവുമായ അവസ്ഥയാണ്‌. എന്നാല്‍, കുഞ്ഞ്‌ നിര്‍ത്താതെ കരഞ്ഞു തുടങ്ങുന്നതോടെ ആനന്ദം അസ്വസ്ഥതയ്‌ക്ക്‌ വഴിമാറി തുടങ്ങും. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ നിങ്ങളെ പലപ്പോഴും വിഷമിപ്പിച്ചേക്കാം. ഇതോടെ കുഞ്ഞിനെന്തു പറ്റിയെന്ന ആശങ്ക നിങ്ങളിലുണ്ടാവും. ആശങ്കപ്പെടുന്നതിന്‌ പകരം ഇത്തരം സന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കുകയാണ്‌ വേണ്ടത്‌. കുഞ്ഞിന്‌ നിങ്ങളുമായുള്ള ആശയ വിനിമയത്തിന്‌ ഉള്ള മാര്‍ഗമാണ്‌ കരച്ചില്‍.കുഞ്ഞുങ്ങള്‍ക്ക്‌ തനിയെ ഒന്നും ചെയ്യാന്‍ കഴിയില്ലലോ.അതിനാല്‍ അവര്‍ പലതും നിങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നത്‌ കരച്ചിലിലൂടെ ആയിരിക്കും. വിശപ്പ്‌്‌്‌, വേദന, ചൂട്‌, പേടി, ദാഹം,ദഹനക്കേട്‌ തുടങ്ങി അവര്‍ക്കനുഭവപ്പെടുന്ന വിവിധ കാര്യങ്ങള്‍ക്ക്‌ നിങ്ങളുടെ പ്രതികരണം തേടുന്നത്‌ കരച്ചിലിലൂടെ ആയിരിക്കും. കുഞ്ഞ്‌ എന്താണ്‌ പറയാനാഗ്രഹിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ചില സമയത്ത്‌ വളരെ പ്രയാസമായിരിക്കും. തുടക്കത്തില്‍ കുഞ്ഞുകളുടെ ഈ ആശയവിനിമയ രീതി മനസ്സിലാക്കുക ഏറെ ശ്രമകരമാണ്‌.

കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കരച്ചില്‍ നിര്‍ത്താനുള്ള ചില മാര്‍ഗങ്ങളാണ്‌ ഇവിടെ പറയുന്നത്‌. കുഞ്ഞ്‌ കരയുന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ അവരുടെ ശ്രദ്ധ തിരിച്ച്‌ കരച്ചില്‍ കുറയ്‌ക്കാം.

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനുള്‌ല ചില മാര്‍ഗ്ഗങ്ങള്‍

പാട്ട്‌

പാട്ട്‌

ലളിതവും താളമുള്ളതുമായ സംഗീതത്തിലൂടെ കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കഴിയും. കരയുന്ന കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ പാട്ടിലൂടെ കഴിയും.

ചാഞ്ചാട്ടം

ചാഞ്ചാട്ടം

തൊട്ടിലില്‍ കിടത്തി ആടിച്ചാല്‍ ക്രമേണ കുഞ്ഞുങ്ങളുടെ കരച്ചില്‍ കുറഞ്ഞ്‌ വരും . കുഞ്ഞുങ്ങളെ മടിയിലും കാല്‍ മുട്ടിലും മറ്റും കിടത്തി ചാഞ്ചാടിച്ചാല്‍ അവരുടെ കരച്ചില്‍ നിര്‍ത്താന്‍ കഴിയും.

സ്‌ട്രോളര്‍

സ്‌ട്രോളര്‍

കുഞ്ഞുങ്ങള്‍ കരച്ചില്‍ നിര്‍ത്തുന്നില്ല എങ്കില്‍ സ്‌ട്രോളറിലും മറ്റും ഇരുത്തി മുറിയില്‍ പതുക്കെ വലിച്ചു കൊണ്ട്‌ നടക്കുക. സ്‌ട്രോളര്‍ മുമ്പോട്ടും പിന്നോട്ടും വലിക്കുകയും മറ്റും ചെയ്‌ത്‌ കരച്ചിലില്‍ നിന്നും കുഞ്ഞിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയും.

ഡ്രൈവിങ്‌

ഡ്രൈവിങ്‌

കാറിലിരുത്തി കുറച്ച്‌ ദൂരം ഡ്രൈവ്‌ ചെയ്‌ത്‌ പോകുന്നത്‌ കുഞ്ഞിനെ കരച്ചിലില്‍ നിന്നും മാറ്റാന്‍ സഹായിക്കും. പുതിയ കാഴ്‌ചകള്‍ കുഞ്ഞിന്റെ ശ്രദ്ധ മാറ്റാന്‍ സഹായിക്കും.

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളിപ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആശ്വാസം കിട്ടും. വെള്ളം വീഴുന്നതിന്റെ ശബ്ദവം മറ്റും കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കും.

ശ്‌ശ്‌ശ്‌ ശബ്ദം

ശ്‌ശ്‌ശ്‌ ശബ്ദം

കുഞ്ഞുങ്ങള്‍ കരയുന്നത്‌ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല. കുഞ്ഞിന്റെ ചെവിയില്‍ നിന്നും രണ്ടിഞ്ച്‌ മാറി വായ കൊണ്ട്‌ ശ്‌ശ്‌ശ്‌ ശബ്ദം കേള്‍പ്പിക്കുക. കുഞ്ഞിന്റെ കരച്ചിലിനേക്കാള്‍ ഉച്ചത്തിലായിരിക്കണം ശബ്ദം. കരച്ചില്‍ നിന്നും ശ്രദ്ധ തിരിച്ച്‌ കുഞ്ഞ്‌ പുതിയ ശ്രബ്ദം ശ്രദ്ധിക്കും.

Read more about: baby കുഞ്ഞ്
English summary

6 ways to divert a crying baby

New motherhood can be incredibly joyful and a bliss, yet it is quite tough when your baby won’t stop crying. Besides this does make you get worried and concerned wondering whether something is really wrong with the baby.
Story first published: Tuesday, December 17, 2013, 9:05 [IST]
X
Desktop Bottom Promotion