കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

Posted By:

കല്യാണം കഴിഞ്ഞാല്‍ കൈ കെട്ടി, കുഞ്ഞുണ്ടായാല്‍ കാല്‍ കെട്ടിയെന്നു പഴമക്കാര്‍ പറയും. കുറച്ചൊക്കെ വാസ്തവമില്ലെന്നു പറഞ്ഞു കൂടാ, വിവാഹം കഴിഞ്ഞാല്‍ ജീവിതത്തില്‍ കടിഞ്ഞാണ്‍ വീഴും. കുഞ്ഞുണ്ടായാല്‍ നിയന്ത്രണങ്ങള്‍ കൂടും.

കുഞ്ഞ് ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്നത് തീര്‍ച്ചയാണ്. ഉത്തരവാദിത്വങ്ങള്‍ കൂടുന്നതിനോടൊപ്പം നിയന്ത്രണങ്ങളും പരിമിതികളും പരിധികളും വര്‍ദ്ധിക്കും.

എന്നാല്‍ ഒരു കുഞ്ഞാണ് ദമ്പതിമാരുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ ഒരു കുഞ്ഞുണ്ടാക്കുന്ന സന്തോഷത്തിന് പകരം വയ്ക്കാന്‍ മറ്റൊരു കാര്യവുമില്ലതാനും.

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ദമ്പതിമാര്‍ക്ക് വളരെ സ്വതന്ത്രമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് അറിയൂ.

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് പാര്‍ട്ടികള്‍ക്കു സ്വതന്ത്രമായി നടക്കാം. ഒരു കുഞ്ഞായിക്കഴിഞ്ഞാല്‍ ഇതിന് നിയന്ത്രണം വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

 

 

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

യാത്രകള്‍ ധാരാളം നടത്താവുന്ന സമയമാണിത്. കുഞ്ഞുങ്ങളെക്കൂട്ടി യാത്രകള്‍ പറ്റില്ലെന്നല്ല, എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായി വരും.

 

 

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

പറയുമ്പോള്‍ തമാശയാണെന്നു തോന്നും,വാസ്തവമാണ്. നല്ല വസ്ത്രങ്ങള്‍ ധൈര്യമായി ധരിക്കാന്‍ പറ്റിയ സമയമാണിത്. ഡ്രൈക്ലീന്‍ വസ്ത്രങ്ങളും. കുഞ്ഞുങ്ങള്‍ വസ്ത്രം നനയ്ക്കാനും കേടാക്കാനും സാധ്യത കൂടുതലാണ്.

 

 

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

അല്‍പം അശ്ലീലമുള്ള ചിത്രങ്ങള്‍ കുഞ്ഞുങ്ങളുടെ സാന്നിധ്യത്തില്‍ കാണാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാകില്ല. എന്നാല്‍ ദമ്പതികള്‍ മാത്രമമാണെങ്കില്‍ ഇതിന് തടസമുണ്ടാകില്ല.

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് സാഹസികമായ കാര്യങ്ങള്‍ ചെയ്യാനുള്ള സമയമാണിത്. കുഞ്ഞുങ്ങളെ വച്ച് ഇതെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. മാത്രമല്ല, ഉത്തരവാദിത്വങ്ങള്‍ ഏറുമ്പോള്‍ ഇതിന് ഇറങ്ങിത്തിരിക്കാനും അല്‍പം ഭയം തോന്നും.

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

കുഞ്ഞുങ്ങളുണ്ടായാല്‍ ബ്യൂട്ടിപാര്‍ലറില്‍ സൗകര്യം പോലെ പോകാന്‍ സാധിച്ചെന്നു വരില്ല. ബ്യൂട്ടി പാര്‍ലറില്‍ പോയി സുഖമായി ടെന്‍ഷനില്ലാതെ ഫേഷ്യലിനും ബ്ലീച്ചിനുമെല്ലാം പോകണമെങ്കില്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിന് മുന്‍പാണ് കൂടുതല്‍ സൗകര്യം.

 

 

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

കരിയറില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടാന്‍ ശ്രമിക്കാവുന്ന സമയവും ഇതുതന്നെ. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. കുഞ്ഞുങ്ങളായിക്കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ കൂടുന്നത് ചിലപ്പോഴെങ്കിലും ജോലിയെ ബാധിച്ചേക്കാം.

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

ദമ്പതികള്‍ തമ്മിലുള്ള സ്വകാര്യനിമിഷങ്ങള്‍ ധൈര്യമായി ആസ്വദിക്കാനും കുഞ്ഞുങ്ങളുണ്ടായാല്‍ പരിമിതികളുണ്ടാകും. ദമ്പതികള്‍ക്ക് മാനസികമായും ശാരീരികമായും കൂടുതല്‍ അടുക്കാന്‍ പറ്റിയ സാഹചര്യമാണിത്.

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് മദ്യം കഴിയ്ക്കാന്‍ അല്‍പം ബുദ്ധിമുട്ടു കാണും. കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്ന ഒരു ശീലം കൂടിയാണിത്. ഇതും വിലക്കുകളില്ലാതെ ചെയ്യാവുന്ന സമയമാണിത്.

 

 

See next photo feature article

കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് ചെയ്യാവുന്നവ

ഉറക്കത്തിനും കുഞ്ഞുങ്ങളായാല്‍ തടസം നേരിടും. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങളാകുമ്പോള്‍. സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയ സമയം കുഞ്ഞുങ്ങളാകുന്നതിന് മുന്‍പു തന്നെയാണ്.

Read more about: baby, കുഞ്ഞ്
English summary

Baby, Party, Couple, Sleep, Beauty parlour, കുഞ്ഞ്, പാര്‍ട്ടി, ദമ്പതി, ഉറക്കം, ബ്യൂട്ടി പാര്‍ലര്‍

Its wonderful to have a baby and start your family. This is what most people tell you,
Story first published: Friday, December 14, 2012, 14:47 [IST]
Please Wait while comments are loading...
Subscribe Newsletter