കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍

Posted By:
Subscribe to Boldsky

കുഞ്ഞുങ്ങളുടെ ഭക്ഷണം മിക്കവാറും അമ്മമാര്‍ക്ക് ആവലാതിയുണ്ടാക്കുന്ന ഒന്നാണ്. ഇതെക്കുറിച്ച് സംശയങ്ങള്‍ തോന്നുന്നതും സ്വാഭാവികം.

Baby

ഭക്ഷണത്തെക്കുറിച്ചു മാത്രമല്ലാ, വെള്ളം കൊടുക്കുന്നതിനെക്കുറിച്ചും ഇത്തരം സംശയങ്ങളുണ്ടാകും.

കുഞ്ഞിന് ആദ്യത്തെ ആറുമാസക്കാലം മുലപ്പാല്‍ മാത്രം കൊടുക്കുക. മുലപ്പാലില്‍ നിന്നും കുഞ്ഞിനുള്ള പോഷകങ്ങളെല്ലാം ലഭിച്ചു കൊള്ളും.

മുലപ്പാല്‍ കുറവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മറ്റു ഭക്ഷണങ്ങള്‍ കൊടുക്കുക. എങ്കിലും ആറ് മാസത്തിനു മുന്‍പ് കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

ആറാം മാസത്തില്‍ കട്ടി കൂടിയ ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങാം. കുറേശെ കട്ടി മാത്രമുള്ളവ ആദ്യം കൊടുക്കുക. പലതരം ഭക്ഷണങ്ങള്‍ കൊടുക്കുകയുമരുത്. കൊടുക്കുന്ന ഭക്ഷണം ശീലമായതിനു ശേഷം മറ്റുള്ളവ കൊടുക്കുക.

കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം റെഡിമെയ്ഡായി വാങ്ങാതെ കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ നോക്കുക. ആരോഗ്യത്തിന് നല്ലത് ഇതാണ്.

നിര്‍ബന്ധിച്ചോ അമിതമായോ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കരുത്. ഇത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തോട് മടുപ്പുണ്ടാക്കാന്‍ മാത്രമല്ല, ഛര്‍ദിക്കാനും ഇട വരുത്തും.

കുഞ്ഞിന് ഭക്ഷണത്തിനൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുന്നതും നല്ലതാണ്. തിളപ്പിക്കാത്ത വെള്ളം യാതൊരു കാരണവശാലും കുഞ്ഞിന് കൊടുക്കരുത്.

കൊടുക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞിന്റെ വയറിന്റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.

Read more about: baby, കുഞ്ഞ്
Story first published: Saturday, September 22, 2012, 11:02 [IST]
English summary

Baby, Food, Breast milk, Mother, Water, Doctor, കുഞ്ഞ്, ഭക്ഷണം, മുലപ്പാല്‍, അമ്മ, വെള്ളം, ഡോക്ടര്‍

Mothers are normally more worried about food for the babies,
Please Wait while comments are loading...
Subscribe Newsletter