കുഞ്ഞുവാവ കരയുന്നില്ലെങ്കില്‍..

Posted By:
Subscribe to Boldsky

ജനിച്ച ഉടന്‍ തന്നെ കുഞ്ഞു കരയുന്നത് കുഞ്ഞിന്റെ ആരോഗ്യം ഉറപ്പിക്കാനുള്ള ഒരു വഴി കൂടിയാണ്. സ്വയം കരയാത്ത കുട്ടികളെ പതുക്കെ അടിച്ചു വേദനിപ്പിച്ച് ഡോക്ടര്‍മാര്‍ കരയിപ്പിക്കാറുണ്ട്.

ഇതുകൊണ്ടും കുഞ്ഞു കരയുന്നില്ലെങ്കില്‍ ഒരുപക്ഷേ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാകാം.

ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ കുഞ്ഞിന് ആവശ്യത്തിനുള്ള അളവില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ കുഞ്ഞ് കരയാതിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രസവസമയത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വെറും 10 ശതമാനം മാത്രമാണ്. ബാക്കി 90 ശതമാനവും കുഞ്ഞ് വയറ്റില്‍ കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം തന്നെയാണ്. ആവശ്യത്തിന് വായു ലഭിക്കാത്തത് രക്തയോട്ടം കുറയാന്‍ കാരണമാകും.

ജനിച്ച് ആദ്യ ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിന് അപസ്മാരം പോലുള്ള അവസ്ഥയുണ്ടാവുകയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ തലച്ചോറിന് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെയുള്ള കുട്ടികളില്‍ ചിലപ്പോള്‍ ബുദ്ധിസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം. കരയാത്ത കുട്ടികള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധമുട്ടുണ്ടെന്നു മനസിലായാല്‍ കൃത്രിക ശ്വാസോച്ഛാസം നല്‍കാറുണ്ട്. ഇതിനുള്ള സൗകര്യമുള്ള ആശുപത്രികള്‍ തെരഞ്ഞെടുക്കണം.

പ്രസവസമയത്ത് കുഞ്ഞ് കരയാതിരിക്കുകയാണെങ്കില്‍ പ്രത്യേക പരിശോധനകള്‍ നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ലാ, അതാതു മാസങ്ങളില്‍ കുഞ്ഞ് ഇരിക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

Read more about: baby, കുഞ്ഞ്
Story first published: Thursday, July 12, 2012, 13:59 [IST]
English summary

Baby, Pregnancy, Delivery, Oxygen, Brain, Breath, കുഞ്ഞ്, പ്രസവം, ഗര്‍ഭം, കരയുക, ഓക്‌സിജന്‍, ശ്വസനം, അപസ്മാരം, തലച്ചോര്‍

Newborn baby is supposed to cry which is necessary to make sure that the baby is normal,
Please Wait while comments are loading...
Subscribe Newsletter