മുലയൂട്ടല്‍ നിര്‍ത്തിയാല്‍ പിന്നെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ക്കുപ്പിയിലാണ് പാല്‍ കൊടുക്കാറ്. ഇത് ഒരു പരിധി വരെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉപകാരപ്രദവുമാണ്.
കുഞ്ഞുങ്ങള്‍ക്ക് പാല്‍ക്കുപ്പിയില്‍ പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
പാല്‍ക്കുപ്പി രോഗാണുവിമുക്തമാക്കേണ്ടത് ആവശ്യം. ചൂടുവെള്ളത്തില്‍ പാല്‍ക്കുപ്പി ഇട്ടു വയ്ക്കുന്നതാണ് ഏറ്റവും നല്ല വഴി. പാല്‍ക്കുപ്പിയുടെ നിപ്പിള്‍ പ്രത്യേകമായെടുത്ത് വൃത്തിയാക്കണം.
കുഞ്ഞിന് പാല്‍ കൊടുക്കാന്‍ നേരത്തു മാത്രം പാല്‍ കുപ്പിയില്‍ എടുക്കുക. ആവശ്യത്തിന് മാത്രം പാല്‍ എടുക്കുക. ബാക്കി വരുന്ന പാല്‍ പിന്നീട് ഉപയോഗിക്കരുത്. ഇത് ഒഴിച്ചു കളഞ്ഞ് അപ്പോള്‍ തന്നെ കുപ്പി വൃത്തിയാക്കണം.
പാല്‍ക്കുപ്പിയില്‍ നനവ് നില്‍ക്കാന്‍ അനുവദിക്കരുത്. കഴുകിയ ശേഷം ഉടനെ അടച്ചു വയ്ക്കുകയുമരുത്. ഉണങ്ങിയ ശേഷം മാത്രം അടച്ചു വയ്ക്കുക.
കുട്ടികള്‍ ചിലപ്പോള്‍ നിപ്പിളില്‍ കടിക്കും ഇതിലെ റബ്ബര്‍ കേടായാല്‍ മാറ്റുവാന്‍ വൈകരുത്. ഏറെക്കാലം ഒരു നിപ്പിള്‍ ഉപയോഗിക്കുന്നതും നല്ലതല്ല.




















