കുഞ്ഞുങ്ങള്‍ക്ക് ചുമയും കഫക്കെട്ടുമുണ്ടാകുന്നത് സ്വാഭാവികമാണ്. ഓരോ തവണയും ഡോക്ടറുടെ അടുത്തേക്കോടാതെ വീട്ടില്‍ തന്നെ ഇതിന് ചെയ്യാവുന്ന പ്രതിവിധികളുണ്ട്.
സ്റ്റീമിംഗ് അഥവാ ആവി പിടിക്കുന്നത് ഇതിന് ഏറ്റവും ചേര്‍ന്ന പരിഹാരമാര്‍ഗമാണ്. മൂക്കടപ്പു മാറ്റുവാനും ചുമയ്ക്കും ഇത് ആശ്വാസം നല്‍കും. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ ആവി പിടിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കും. ഇതിന് പരിഹാരമവുമുണ്ട്. ബാത്ത്‌റൂമില്‍ ഒരു ബക്കറ്റില്‍ നല്ല തിളച്ച വെള്ളം തുറന്നിടുക. എന്നിട്ട് കുഞ്ഞിനൊപ്പം വാതിലടച്ച് അല്‍പസമയം അവിടെയിരിക്കുക.
തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചുമ, ശ്വാസതടസം എന്നിവ മാറ്റുവാന്‍ വളരെ ഗുണം ചെയ്യും. അണുബാധ തടയുകയാണ് ഇവ ചെയ്യുന്നത്. ചെറിയ ഉള്ളി ചതച്ച നീരും കല്‍ക്കണ്ടം പൊടിച്ചതും ഒരുമിച്ചു ചേര്‍ത്ത് അതിന്റെ നീര് കൊടുക്കുന്നതും നല്ലതാണ്. തുളസിനീരും ചുമയും കഫക്കെട്ടും മാറാന്‍ ഗുണം ചെയ്യും.
മഞ്ഞള്‍പ്പൊടിയും ചുമയും കഫക്കെട്ടും മാറാന്‍ നല്ലതാണ്. പാലില്‍ ഒരു നുള്ള് മഞ്ഞളിട്ട് കുഞ്ഞിന് കൊടുക്കാം. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞാണെങ്കില്‍ പാല്‍ കൊടുക്കുന്നതിന് മുന്‍പ് മാറിടത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി പുരട്ടുക.
ചെറുചൂടുള്ള എണ്ണ കുഞ്ഞിന്റെ നെഞ്ചിലും പുറത്തും പുരട്ടി തടവുന്നതും ഗുണം ചെയ്യും. യൂക്കാലിപ്റ്റിസ്, റോസ്‌മേരി തുടങ്ങിയ എണ്ണകള്‍ ഒലീവ് ഓയിലിനൊപ്പം കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാം.




















