മുതിര്‍ന്നവരിലുള്ളതിനേക്കാള്‍ ഗുരുതരമാണ് കുഞ്ഞുങ്ങളിലെ പ്രമേഹം. ഇത് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാണെന്നതാണ് ഒരു കാര്യം. വേണ്ട സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ കിഡ്‌നി തകരാറുകള്‍, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ഇത് വഴിവച്ചേക്കാം.
കുഞ്ഞുങ്ങള്‍ ആവശ്യത്തിനേക്കാളേറെ വെള്ളം കുടിയ്ക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കാരണം പ്രമേഹമുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ദാഹം കൂടും.
സാധാരണ കുഞ്ഞുങ്ങള്‍ ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കും. അതുകൊണ്ട് എപ്പോഴുമെപ്പോഴും മൂത്രമൊഴിയ്ക്കുന്നത് പ്രമേഹസാധ്യതയാകണമെന്നില്ല. എന്നാല്‍ പ്രമേഹമുള്ള കുഞ്ഞുങ്ങളും എപ്പോഴും മൂത്രമൊഴിക്കും. അതുകൊണ്ട് ഇത് നിസാരമായി തള്ളിക്കളയരുത്. കുഞ്ഞ് കുടിയ്ക്കുന്ന വെള്ളവും മൂത്രമൊഴിക്കുന്നതും അധികമാണെന്ന് തോന്നിയാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
മുലപ്പാല്‍ നിറുത്തുമ്പോഴും നടന്നു തുടങ്ങുമ്പോഴും കുഞ്ഞുങ്ങളുടെ തൂക്കം അല്‍പം കുറയുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ വല്ലാതെ തൂക്കം കുറയുന്നത് പ്രമേഹലക്ഷണമായി എടുക്കാം. പ്രത്യേകിച്ചും അധികം ഓടി നടന്നു കളിക്കാത്ത കുഞ്ഞുങ്ങളില്‍ ഒരു പരിധി കവിഞ്ഞ് തൂക്കം കുറയുന്നത് ശ്രദ്ധിക്കേണ്ടതു തന്നെയാണ്.
കുഞ്ഞുങ്ങള്‍ കൂടുതല്‍ സമയം ഉറങ്ങുന്നത് പതിവാണ്. എന്നാല്‍ കളിക്കുവാന്‍ താല്‍പര്യം കാണിക്കാതെ എപ്പോഴും ഉറങ്ങുകയും ഉറക്കം തൂങ്ങുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. പ്രമേഹലക്ഷണങ്ങളില്‍ ഇവയും പെടും.
കുഞ്ഞിന്റെ ദേഹത്തുണ്ടാകുന്ന മുറിവുകള്‍ ഭേദമാകാന്‍ സാധാരണയില്‍ കൂടുതല്‍ സമയം എടുക്കുന്നതും പ്രമേഹലക്ഷണമാകാം.
അമ്മയ്ക്ക് ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായിരുന്നെങ്കിലും പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കുഞ്ഞ് കാണിക്കുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
സാധാരണയായി കുഞ്ഞുങ്ങളില്‍ ടൈപ്പ് വണ്‍ പ്രമേഹമാണ് കണ്ടുവരാറ്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ കോശങ്ങള്‍ നശിപ്പിക്കപ്പടുമ്പോഴാണ് കുഞ്ഞുങ്ങളില്‍ പ്രമേഹമുണ്ടാകുന്നത്. ഇതിനുള്ള പരിഹാരം ഇന്‍സുലിന്‍ ഇന്‍ജക്ഷനാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതും കുഞ്ഞുങ്ങളിലെ പ്രമേഹം നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്.




















