For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ അറിയാന്‍..

By Sruthi K M
|

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെ ആഗ്രഹമാണ്. ആരോഗ്യം ഉണ്ടായിട്ടും ഗര്‍ഭധാരണത്തിന് സ്ത്രീകളെ അലട്ടുന്ന പല കാര്യങ്ങളുമുണ്ട്. സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ഫാസ്റ്റ് ഫുഡും ജീവിത സാഹചര്യങ്ങളും അമ്മയാകുക എന്ന മോഹത്തിന് ഒരു പരിധിവരെ തടസ്സമാകാറുണ്ട്. ശരിയായ ആഹാരശീലമാണ് ഇവര്‍ക്ക് ആവശ്യം.

പിറക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടി..

ഗര്‍ഭധാരണത്തിന് സഹായകമാകുന്ന ഭക്ഷണങ്ങള്‍ അമ്മയാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ പതിവാക്കണം. ഇത്തരം ആഹാരങ്ങള്‍ ഹോര്‍മോണ്‍ സന്തുലിതമാക്കുകയും ഗര്‍ഭധാരണശേഷി ഉയര്‍ത്തുകയും ചെയ്യും.

കാബേജ്

കാബേജ്

കാബേജ് വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഡൈ-ഇന്‍ഡോള്‍ മീതേന്‍ ഗര്‍ഭധാരണത്തിന് സഹായിക്കും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ഒരു നേരമെങ്കിലും കഴിക്കണം. ഇതുവഴി ഫോലിക് ആസിഡും ഇരുമ്പും ധാരാളമായി ലഭിക്കും. ഇരുമ്പ് ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിനും സഹായിക്കും.

വിറ്റാമിന്‍ ബി, ഇ

വിറ്റാമിന്‍ ബി, ഇ

വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് കോശവിഭജനം ഉര്‍ത്താനും ആരോഗ്യമുള്ള അണ്ഡം ഉത്പാദിപ്പിക്കാനും ഉത്തമമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യത നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം നല്ലതാണ്.

മുളക്

മുളക്

പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തിന് കാരണമാവുകയും അതുവഴി ശരീരത്തിന്റെ ആയാസം കുറച്ച് ഗര്‍ഭധാരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണ് മുളക്.

ബദാമും മത്തങ്ങക്കുരുവും

ബദാമും മത്തങ്ങക്കുരുവും

ആരോഗ്യമുള്ള കുഞ്ഞാണ് ആവശ്യമെങ്കില്‍ ബദാമും മത്തങ്ങക്കുരുവും കഴിക്കണം. ആര്‍ത്തവം കൃത്യമാക്കാനും ഗര്‍ഭധാരണം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

നാരങ്ങ

നാരങ്ങ

അണ്ഡാശയത്തില്‍ നിന്നും അണ്ഡം പുറത്തുവരാന്‍ സഹായിക്കുന്ന വിറ്റമിന്‍ സി ധാരാളം കഴിക്കണം. നാരങ്ങ, മാതളനാരങ്ങ എന്നിവ ഇതിന് സഹായകമാകും.

കൈതച്ചക്ക

കൈതച്ചക്ക

പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കൈതച്ചക്ക. ശരീരത്തിന് ഊര്‍ജം പകരുന്നതും ദഹനക്രമത്തെയും ഇത് സഹായിക്കും.

മുട്ട

മുട്ട

ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ മുട്ട കഴിക്കണം. കോളിന്‍, ഫോളിക്, ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന് സഹായകമാകും.

വിറ്റാമിന്‍ ബി-12

വിറ്റാമിന്‍ ബി-12

വിറ്റാമിന്‍ ബി-12 ധാരാളം അടങ്ങിയിട്ടുള്ള കക്ക കഴിക്കുന്നതും നല്ലതാണ്.

മഞ്ഞള്‍

മഞ്ഞള്‍

ആന്റിയോക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തിനുള്ള ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കും.

ചണവിത്ത്

ചണവിത്ത്

ചണവിത്തും അമ്മയാകാന്‍ കൊതിക്കുന്നവര്‍ കഴിക്കണം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലും കോഡ് ലിവര്‍ ഓയിലും അമ്മയാകാന്‍ സഹായിക്കുന്നവയാണ്.

English summary

Find out how to eat a healthy diet in pregnancy

Find out how to eat a healthy diet in pregnancy, including plenty of fruit and different foods every day to get the right balance of nutrients that you and your baby need.
Story first published: Monday, May 18, 2015, 11:40 [IST]
X
Desktop Bottom Promotion