For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ജന്മം നല്കും മുമ്പറിയാന്‍..

|

കുട്ടികള്‍ക്ക് ജനനം നല്കുന്നത് താമസിപ്പിക്കുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകും. നിങ്ങള്‍‌ അത്തരം ഒരു കാരണം തേടുന്ന ആളാണെങ്കില്‍ നിങ്ങള്‍ തനിച്ചല്ല. നിങ്ങള്‍ എത്ര താമസിക്കുന്നു എന്നത് തന്ത്രപരമായ ഒന്നാണ്. പ്രധാന വസ്തുത ഇക്കാര്യത്തിന് ഏറ്റവും അനുയോജ്യമായ കാലമെന്നൊന്ന് ഇല്ല എന്നതാണ്. അഥവാ കുട്ടിയുടെ ജനനത്തിന് കാലതാമസം വരുത്തിയാല്‍ മിക്കവാറും അത് ഏറെ താമസിച്ചായിരിക്കുകയും ചെയ്യും. നിങ്ങള്‍ ഇരുപതിലും, മുപ്പതിലും കുട്ടിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് നേരത്തെയാണെന്ന് തോന്നുന്നുവെങ്കില്‍ അതിന് പ്രേരകമാകുന്ന ചില പ്രധാന കാരണങ്ങളിതാ..

സാമ്പത്തികം

സാമ്പത്തികം

കുട്ടികള്‍ വൈകുന്നതിന് പ്രധാന കാരണമാകുന്ന ഒന്നാണ് സാമ്പത്തികം. ഒരായുസിന്റെ മുഴുവന്‍ സമ്പത്താണ് കുട്ടി. കുട്ടികളില്ലാത്തവരുടെ വീക്ഷണത്തില്‍ ഇക്കാര്യം നോക്കിയാല്‍ ഏറ്റവും മികച്ച ഒരു മോഡല്‍ സ്വന്തമാക്കി ഷോപ്പിന് പുറതേക്ക് കൊണ്ടു പോകുന്നതിന് തുല്യമാണ്. ഇതുപോലെ തന്നെയുള്ള വിലയാണ് ഒരു കുട്ടിക്കും നല്കേണ്ടി വരിക. ഇതല്ലാതെ ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളില്ല.

സഹനശീലം

സഹനശീലം

നിങ്ങള്‍ക്ക് മുമ്പ് കുട്ടികളുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങളെങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും. നിലവിലുള്ള കുട്ടിയുടെ കാര്യത്തില്‍ വരുമ്പോള്‍ രക്ഷാകര്‍തൃത്വത്തിന്‍റെ പ്രധാന ഘടകമാണ് ഇത്. സഹന ശീലം നിങ്ങള്‍ക്ക് ആത്മനിയന്ത്രണം നല്കും. കുട്ടികളെ വളര്‍ത്താന്‍ വേണ്ടുന്ന അടിസ്ഥാന ഗുണം കൂടിയാണ് സഹനശീലം.

യൗവ്വനത്തിന്റെ ആഘോഷങ്ങള്‍

യൗവ്വനത്തിന്റെ ആഘോഷങ്ങള്‍

ഇരുപത് വയസിലോ, അതിന് മുമ്പോ ഒരു കുട്ടിയുണ്ടായാല്‍ അത് ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിരിക്കും. രാത്രിപാര്‍ട്ടികളും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അലഞ്ഞ് തിരിയലും ഇത് വഴി ഇല്ലാതാകും. ഒരു കുട്ടിയുണ്ടാകുന്നതോടെ അത്തരമൊരു ജീവിതം അവസാനിക്കുകയാണ്. ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് പിന്നീട് അത്തരം കാര്യങ്ങളില്‍ വലിയ താല്പര്യം ഉണ്ടാകില്ല. നിങ്ങള്‍ക്ക് നേരത്തെ തന്നെ ഒരു കുട്ടിയുണ്ടെങ്കില്‍ അത്തരമൊരു അസ്ഥയില്‍ നിങ്ങളിപ്പോള്‍ എത്തിയിരിക്കും.

നിങ്ങള്‍ അനുയോജ്യനായ ആള്‍ക്കൊപ്പമാണ്

നിങ്ങള്‍ അനുയോജ്യനായ ആള്‍ക്കൊപ്പമാണ്

നേരത്തെ വിവാഹം കഴിക്കുന്നവര്‍ക്ക് നേരത്ത കുട്ടികളുണ്ടായിരിക്കും. പ്രശ്നമെന്താണെന്നുവച്ചാല്‍ നാല്പത്തഞ്ച് വയസിലെത്തുമ്പോഴേക്കും ജീവിതം ഡൈവോഴ്സിലെത്തിയിരിക്കും. പങ്കാളിക്കൊപ്പം വളര്‍ന്ന് വരുന്നവര്‍ ചുരുക്കമാണ്. പങ്കാളിക്കൊപ്പം തങ്ങള്‍ക്കും പ്രായമാകുന്നുവെന്ന് അവര്‍ മനസില്ക്കില്ല. നിങ്ങള്‍ക്ക് കുട്ടികളുണ്ടാവുന്നത് നീട്ടിവെച്ചിട്ടുണ്ടെങ്കില്‍ പറ്റിയൊരു പങ്കാളിയെ കണ്ടെത്താന്‍ സമയം കിട്ടും.

ആത്മാവിന്‍റെ യാത്ര

ആത്മാവിന്‍റെ യാത്ര

തങ്ങളാരാണ്, എന്താണ് ജീവിതത്തില്‍ വേണ്ടത് എന്ന് കുട്ടികളുണ്ടാവുന്നതിന് മുമ്പ് സ്വയം കണ്ടെത്തേണ്ടതുണ്ട്. ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നതിന് മുമ്പ് അല്പം വൈകുന്നത് പരസ്പരം മനസിലാക്കാനും ജീവിത പരിചയം നേടാനും സഹായിക്കും. ഇത് തുടര്‍ന്ന് ജന്മമെടുക്കുന്ന കുട്ടിക്കും മാര്‍ഗ്ഗദര്‍ശകമാകും.

തൊഴില്‍

തൊഴില്‍

കുറച്ച് വര്‍ഷങ്ങള്‍ ഒരു തൊഴില്‍ കണ്ടെത്താനും പല സ്ഥലങ്ങളില്‍ പോകാനും കുട്ടിയുണ്ടാകുന്നതിന് മുമ്പേ സാധിക്കൂ. ഏറെ താമസിച്ച് മതി കുട്ടിയെന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല തൊഴിലും, കമ്പനിയും, ബ്രാന്‍ഡുമൊക്കെ നിര്‍മ്മിക്കാം.

തൊഴില്‍

തൊഴില്‍

പുറത്ത് ബാഗും തൂക്കി, കീശയില്‍ ആവശ്യത്തിന് പണവും കരുതി, ബിയറും നുണഞ്ഞുള്ള യാത്രയും, ഒരു കുട്ടിയെയും കൊണ്ടുള്ള യാത്രയും തികച്ചും വ്യത്യസ്ഥമാണ്. കുട്ടിയില്ലെങ്കില്‍ ലോകമെങ്ങും വേണമെങ്കില്‍ പങ്കാളിക്കൊപ്പം നിങ്ങള്‍ക്ക് സഞ്ചരിക്കാം.

ഒരു വീട് വാങ്ങുക

ഒരു വീട് വാങ്ങുക

കുട്ടിയുമായി ഒരു കിടക്കമുറി മാത്രമുള്ള താമസസ്ഥലത്തേക്ക് പോവുക എന്നത് ആലോചിക്കാനിഷ്ടപ്പെടാത്തതാണ്. നിങ്ങള്‍ പുതുതായി വിവാഹം കഴിച്ച് കഠിനമായി അധ്വാനിക്കുന്നത് ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവും. കുട്ടികള്‍ താമസിച്ച് മതിയെന്ന് പലരും വിചാരിക്കുന്നതിന് കാരണം ഗാര്‍ഡനും, സ്വിമ്മിങ്ങ് പൂളുമൊക്കെയുള്ള ഒരു വീട് കുട്ടികള്‍ക്കായൊരുക്കണം എന്ന ലക്ഷ്യത്തോടെയാവും.

പഠനം പൂര്‍ത്തിയാക്കല്‍

പഠനം പൂര്‍ത്തിയാക്കല്‍

ഇന്നത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യമുണ്ട്. കുട്ടികളെ വളര്‍ത്തുകയും, അതോടൊപ്പം പഠനം തുടരുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗര്‍ഭിണിയാകുന്നതാണ് എന്തുകൊണ്ടും ഉചിതം.

പഠനം പൂര്‍ത്തിയാക്കല്‍

പഠനം പൂര്‍ത്തിയാക്കല്‍

കുട്ടികള്‍ വൈകി മതി എന്ന് തീരുമാനിക്കുന്നതിന് പല അടിസ്ഥാന കാരണങ്ങളുണ്ട്. അതോടൊപ്പം ഇത് വളരെ വ്യക്തപരമായ ഒന്നുമാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും നിങ്ങള്‍ ഒരു നല്ല പിതാവോ, മാതാവോ ആകുന്നതിന് തടസമല്ല.

English summary

Kid, Job, Mother, Travel, കുട്ടി, അമ്മ, അച്ഛന്‍, ജോലി, യാത്ര, വീട്‌

When it comes to reasons to wait to have kids, everybody has an opinion. And if you are looking for reasons to wait to have children, you are not alone.
X
Desktop Bottom Promotion