For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ക്കു ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

By VIJI JOSEPH
|

ഗര്‍ഭനിരോധനത്തെ സംബന്ധിച്ച് മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് യുവജനങ്ങള്‍. വിവാഹിതരാണെങ്കിലും അല്ലെങ്കിലും അവിചാരിതമായുള്ള ഗര്‍ഭധാരണം തടയാനും, ലൈംഗികരോഗങ്ങള്‍ പകരുന്നത് തടയാനും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പരിഗണിക്കാറുണ്ട്. പല തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി നിലവിലുണ്ട്. ജനസംഖ്യ കുതിച്ച് കയറുന്ന നമ്മുടെ രാജ്യത്ത് ജനനനിയന്ത്രണം എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്.

ഗര്‍ഭധാരണം ഒഴിവാക്കാനായി പുരുഷന്മാര്‍ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങി ഉറകള്‍, പുറമേയുള്ള ലൈംഗികക്രിയകള്‍, വന്ധ്യംകരണം എന്നിവയൊക്കെ ചെയ്യാറുണ്ട്. ഇവയോരോന്നും ഫലത്തിന്‍റെ കാര്യത്തില്‍ വ്യത്യസ്ഥമായവയാണ്. എല്ലാ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും നൂറ് ശതമാനം വിജയകരമായിരിക്കുകയില്ല. അതിനാല്‍‌ തന്നെ പരാജയപ്പെടാവുന്ന സന്ദര്‍ഭങ്ങളിലേക്കുള്ള മുന്‍കരുതലുമുണ്ടാകണം.

best contraceptives men

ഓരോ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിനുമൊപ്പം അവ ഉപയോഗപ്രദമാകാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങളുമുണ്ടാകും. നിര്‍മ്മാണ തകരാറ് മൂലം ഉറകള്‍ ലൈംഗിക ബന്ധത്തിനിടെ പൊട്ടിപോകാനുള്ള സാധ്യത 3 ശതമാനമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഉത്പന്നത്തിന്‍റെ പാക്കിംഗില്‍ വിശദീകരിച്ചിട്ടുണ്ടാവും. ഇവ മനസിലാക്കിയിരിക്കുന്നത് പരാജയപ്പെടുന്ന അവസരങ്ങളില്‍‌ സഹായിക്കും.

ലൈംഗികബന്ധത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് ഗര്‍ഭധാരണം തടയും. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ പങ്കാളികളിരുവര്‍ക്കും ഉയര്‍ന്ന ഇഛാശക്തി ആവശ്യമാണ്. ദാമ്പത്യബന്ധത്തിന്‍റെ പൂര്‍ണ്ണതയെന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്. അതിനാല്‍ സെക്സില്‍ നിന്ന് മാറി നില്‍ക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ഗര്‍ഭധാരണമുണ്ടാകാതിരിക്കാന്‍ ശാരീരികബന്ധത്തില്‍ പരസ്പര സമ്മതത്തോടെയുള്ള സ്വയംഭോഗമോ, അതല്ലെങ്കില്‍ സെക്സ് ടോയ്സോ ഉപയോഗിക്കേണ്ടി വരും.

ഗര്‍ഭനിരോധന ഉറകളാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതി. പരാജയ സാധ്യത കുറവുള്ള ഇത് മുന്‍കരുതലായെടുക്കാനാവും. ലൈംഗികബന്ധത്തിന്‍റെ ആസ്വാദ്യത കുറയാതെ തന്നെ ഉപയോഗിക്കാമെന്നത് ഉറകളെ പ്രിയപ്പെട്ടതാക്കുന്നു. എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതും, സുലഭമാണ് എന്നതും ഇതിന്‍റെ മെച്ചമാണ്.

ലൈംഗികബന്ധത്തില്‍ ബീജത്തെ ഉള്ളില്‍ കടക്കാനനുവദിക്കാതിരിക്കുന്നത് മറ്റൊരു രീതിയാണ്. ഇക്കാര്യമൊഴിച്ച് ബാക്കിയെല്ലാം സാധാരണ ലൈംഗിക ബന്ധത്തിന് സമാനമാണ്. ഗര്‍ഭധാരണം നൂറ് ശതമാനവും തടയാമെങ്കിലും അബദ്ധത്തില്‍ ബീജം ഉള്ളില്‍ പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്.

നാല് ശതമാനം പരാജയ സാധ്യതയുള്ളതാണ് ബീജം പുറത്തുവരുന്നതിന് മുമ്പായി വേര്‍പെടുന്ന രീതി. സ്ഖലനത്തിന് മുമ്പായി ലിംഗം പുറത്തെടുക്കുന്ന രീതിയാണിത്. ഇത് ബീജം ഉള്ളില്‍ കടക്കുന്നത് തടയും. എന്നാല്‍ ഇതില്‍ ഏറെ പരാജയസാധ്യതയുണ്ട്.

വാസക്ടമി എന്ന രീതിയില്‍ ബീജക്കുഴലിനെ മുറിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇത് എല്ലായ്പ്പോഴും സാധ്യമായി എന്നുവരില്ല. സ്ഥിരമായ വന്ധ്യംകരണത്തിനാണ് വാസക്ടമി ഉപയോഗിക്കുന്നത്. ഭാവിയില്‍ കുട്ടികള്‍ വേണ്ട എന്ന് നിശ്ചയിച്ചുറപ്പിച്ചവര്‍ക്ക് യോജിച്ച രീതിയാണിത്.

ആര്‍ത്തവകാലത്തെ ദിവസങ്ങള്‍ കണക്കാക്കി സുരക്ഷിത ദിനങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രീതിയും നിലവിലുണ്ട്. സുരക്ഷിത ദിനങ്ങളല്ലാത്തവയില്‍ ഉറകളോ മറ്റ് മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് ഗര്‍ഭധാരണം തടയാം.

English summary

best contraceptives men

Birth control is one of the most sought after advises from young couples in a relationship.
Story first published: Tuesday, November 26, 2013, 12:11 [IST]
X
Desktop Bottom Promotion