For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉച്ചയുറക്കം 30 മിനിട്ടില്‍ കൂടുതലായാല്‍

ഉറക്കത്തെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയാനിടയില്ലാത്ത ചില കാര്യങ്ങള്‍ നോക്കാം.

|

ഉറക്കം എന്ന് പറഞ്ഞാല്‍ തന്നെ പകുതി മരണം എന്നതാണ് അര്‍ത്ഥം. ഉറക്കത്തെക്കുറിച്ച് പലര്‍ക്കും പലതും അറിയില്ല. ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു രാത്രി ഉറങ്ങിയില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഉറക്കത്തെക്കുറിച്ച് എല്ലാമറിയാമെന്ന ധാരണ വെറും തെറ്റിദ്ധാരണ മാത്രമാണ്. വീട് വാങ്ങുമ്പോള്‍ നിര്‍ഭാഗ്യം കൊണ്ടുവരുന്ന സ്ഥലം

കാരണം ഉറക്കത്തിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയാനിടയില്ലാത്ത ചില രസകരമായ കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഉറക്കത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ നോക്കാം. ഇവയൊക്കെ ചെയ്താല്‍ കുളി നിര്‍ബന്ധം

 ചെറു മയക്കം

ചെറു മയക്കം

പണിയെടുത്ത് ക്ഷീണിച്ച് ഒരു ചെറുമയക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ പലരും പറയും അത് മടി കൊണ്ടാണെന്ന്. എന്നാല്‍ നിങ്ങളിലെ ഉഷാറും ക്രിയേറ്റിവിറ്റിയും വര്‍ദ്ധിപ്പിക്കാന്‍ അല്‍പം മയങ്ങുന്നത് നല്ലതാണ്. അതൊരിക്കലും മടിയുടെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ല.

30 മിനിട്ടില്‍ കൂടുതല്‍

30 മിനിട്ടില്‍ കൂടുതല്‍

എന്നാല്‍ ഉറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കാനുള്ളത് ഇതാണ്. ചെറുമയക്കം ഒരിക്കലും ഒരു കാരണവശാലും 30 മിനിട്ടില്‍ കൂടുതലാവാന്‍ പാടില്ല. കാരണം അത് പിന്നെ നമ്മളെ ഗാഢനിദ്രയിലേക്ക് നയിക്കും.

കാപ്പി കുടിച്ച ശേഷം

കാപ്പി കുടിച്ച ശേഷം

കാപ്പി കുടിച്ചാല്‍ ഉറക്കം പോവും എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കാപ്പി കുടിച്ച ശേഷം മയങ്ങുന്നത് ഉന്‍മേഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ടി വി ഉറക്കം കെടുത്തും

ടി വി ഉറക്കം കെടുത്തും

ടിവി കണ്ടു കൊണ്ടിരിയ്ക്കുകയാണെങ്കില്‍ ഉറക്കം വരാന്‍ ബുദ്ധിമുട്ടിയിരിക്കും. ടിവി നിങ്ങളില്‍ ഉറക്കത്തെ അകറ്റും.

മദ്യം ഉറക്കത്തെ നശിപ്പിക്കും

മദ്യം ഉറക്കത്തെ നശിപ്പിക്കും

മദ്യപിയ്ക്കുന്നത് ഉറക്കത്തെ ഇല്ലാതാക്കും. എന്നാല്‍ പലരും വിചാരിയ്ക്കുന്നത് മദ്യപിയ്ക്കുന്നത് ഉറക്കം വരാന്‍ കാരണമാകും എന്നാണ്.

 രാത്രി ഉറക്കമൊഴിക്കുന്നത്

രാത്രി ഉറക്കമൊഴിക്കുന്നത്

രാത്രിയില്‍ ഉറങ്ങാതിരിയ്ക്കുന്നത് ചിരലുടെ ശീലമാണ്. എന്നാല്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിയ്ക്കുന്നത് ഒരു കാരണവശാലും നല്ലതല്ല.

ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ

ഇന്‍സോമ്‌നിയ ആര്‍ക്കും വരാം. പലരുടേയും ധാരണ ഡിപ്രഷന്‍ ഉള്ളവരില്‍ മാത്രമാണ് ഇന്‍സോമ്‌നിയ കാണപ്പെടുന്നത് എന്നതാണ്. എന്നാല്‍ ഇത് ആര്‍ക്കും ഉണ്ടാവാകുന്ന ഒന്നാണ് എന്നതാണ് സത്യം.

എപ്പോഴും ഉറക്കം

എപ്പോഴും ഉറക്കം

ചിലരാകട്ടെ എപ്പോഴും ഉറക്കം തൂങ്ങി ഇരിയ്ക്കുന്നു. എന്നാല്‍ എപ്പോഴും ഉറക്കം വരുന്നത് പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഉടന്‍ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.

English summary

What You Need to Know About Sleep

If snoring wasn’t enough, science proves that there’s more done in the process of sleeping than just the creation of loud noises.
Story first published: Friday, January 20, 2017, 16:13 [IST]
X
Desktop Bottom Promotion