For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒപ്പോ ഫോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രിയങ്കരം

ജോലിക്കാര്‍ക്കിടയില്‍ മാത്രമല്ല, കുട്ടികള്‍ക്കിടയിലും ഒപ്പോ ഫോണുകള്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞും. ഒപ്

|

സ്മാര്‍ട്ട് ഫോണുകളുടെ ലോകത്തില്‍ ഒപ്പോ ഫോണുകള്‍ ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുകയാണ്. ക്രിസ്റ്റല്‍ പോലെ വ്യക്തതയുള്ള സെല്‍ഫിയും മേന്മയേറിയ ക്യാമറ ഗുണവുമാണ് ഇതിന്റെ പ്രത്യേകതയായി പറയാവുന്നത്.

ജോലിക്കാര്‍ക്കിടയില്‍ മാത്രമല്ല, കുട്ടികള്‍ക്കിടയിലും ഒപ്പോ ഫോണുകള്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞും. ഒപ്പോ എഫ് 3 ഫോണുകളാണ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നല്ല അഭിപ്രായം നേടിക്കഴിഞ്ഞിരിയ്ക്കുന്നത്.

oppo 4

പുതിയ ഒപ്പോ എഫ് 3 വെര്‍ഷന്‍ 2 എന്നതിനെക്കുറിച്ച് ഒരു ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയുടെ അഭിപ്രായം തങ്ങള്‍ക്ക് ഈ ഫോണിന്റെ ഡിസൈന്‍ മാത്രമല്ല, തീരെ കനമില്ലാത്ത ഫോണെന്നതും കൊണ്ടുനടക്കാന്‍ ഏറെ സൗകര്യപ്രദമാകുന്നുവെന്നാണ്. മെറ്റല്‍ ബോഡിയും സാന്റ് സ്‌പ്രേയിംഗും ഈ ഫോണിനെ ഏറെ വ്യത്യസ്തമാക്കുന്നു. വശങ്ങള്‍ റൗണ്ടായതു കൊണ്ടുതന്നെ കൈകാര്യം ചെയ്യാനും ഏറെ എളുപ്പമാണ്.

oppo2

ഫോണിന്റെ പ്രത്യേകതകള്‍ ഇവയാണ്.

റാം-4ജിബി
റോം-64 ജിബി (ഇത് 128 ജിബി വരെയാക്കാം)
ഡിസ്‌പ്ലേ-5.5 ഇഞ്ച് ഫുള്‍ എച്ച്ഡി
ക്യാമറ-13 എംപി റിയര്‍ ക്യാമറ 16 എംപി 8എംപി ഡ്യുവല്‍ ഫ്രന്റ് ക്യാമറ
ബാറ്റരി-3200 എംഎഎച്ച്
പ്രോസസര്‍-ആന്‍ഡ്രോയിഡ് 6.0
ഫിംഗര്‍പ്രിന്റ് സെന്‍സര്‍-ഉണ്ട്
ഡ്യുവല്‍ സിം-രണ്ടും ഫോര്‍ ജി സപ്പോര്‍ട്ട് ചെയ്യുന്നവ.

oppo3

ഒരു വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ക്യാമറയുടെ ഗുണം തന്നെ ഏറെയാകര്‍ഷിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. 13 എംപി റിയര്‍ ക്യാമറ ഉയര്‍ന്ന ഗുണനിലവാരമുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു. ചിത്രങ്ങളാകട്ടെ, വളരെ വ്യക്തതയുള്ളവയും.

oppo1

ഈ ഫോണ്‍ കൊണ്ടെടുത്ത സെല്‍ഫികളും ഏറെ ഗുണമുള്ളവയാണ്. 4.0 ബ്ലെമിഷ് റിഡക്ഷന്‍ ഫീച്ചര്‍ എടുത്ത സെല്‍ഫികള്‍ വീണ്ടും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാം ഷട്ടര്‍ എന്ന പ്രത്യേകതയുള്ള ഫോണ്‍ ഫോണ്‍ അനക്കുമ്പോള്‍തന്നെ ഓട്ടോമാറ്റിക്കായി തനിയെ അടയുന്നു. ഗ്രൂപ്പ് സെല്‍ഫികള്‍ക്ക് ഇതിന്റെ ഡ്യുവല്‍ ഫ്രന്റ് ക്യാമറ സഹായകവുമാകുന്നു ക്യാമറയുടെ വിസ്താരം കൊണ്ടുതന്നെ കൂട്ടുകാര്‍ക്കൊപ്പമുള്ള സെല്‍ഫികള്‍ എളുപ്പത്തില്‍ ലഭിയ്ക്കുകയും ചെയ്യുന്നു.

oppo5

ഒപ്പോയുടെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ ഇമേജുകള്‍ നോക്കി ഇത് വീണ്ടും ഒറിജിനല്‍ നിറത്തിലേയ്ക്കു മാറ്റാനും സഹായകമാകുന്നു. 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എത്ര ചിത്രങ്ങള്‍ വേണമെങ്കിലും എടുക്കാന്‍ സഹായിക്കുന്നു. എത്ര കുറഞ്ഞ വെളിച്ചത്തിലും പ്രവര്‍ത്തിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഇൗ ഫോണ്‍ കണ്ണിനു സംരക്ഷണവും നല്‍കുന്നു.

oppo 6

മൊബൈല്‍ ആപ്പുകള്‍ തുറക്കാനും ഫോണ്‍ എളുപ്പത്തില്‍ അണ്‍ലോക്ക് ചെയ്യാനുമെല്ലാം ഇതിന്റെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സഹായകമാണ്. ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ മെനുസ്‌ക്രീനിലേയ്ക്കു പോയി ക്യാമറ വര്‍ക് ചെയ്യിക്കാന്‍ സൗകര്യമുള്ള ഫോണാണിത്. ബാറ്ററിയാകട്ടെ, ലോ ബാറ്ററി മോഡില്‍ പ്രവര്‍ത്തിയ്ക്കുന്നതുമാണ്.

oppo 7

കോര്‍ണിംഗ്‌സ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുള്ളതുകൊണ്ടുതന്നെ ഫോണ്‍ താഴെ വീണാലും കാര്യമായ പ്രശ്‌നങ്ങളുണ്ടാകില്ല.

ഈ ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്കു ചേര്‍ന്നതാണെന്നും ഈ ഫാഷന്‍ സ്റ്റുഡന്റ് വ്യക്തമാക്കുന്നു. നല്ല സ്പീഡുള്ളതുകൊണ്ടുതന്നെ ഡൗണ്‍ലോഡുകള്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിയ്ക്കും. ബാറ്ററി ബായ്ക്കപ്പ്, ക്യാമറ ഗുണങ്ങളുള്ളതുകൊണ്ടുതന്നെ ഇത് എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഫോണാണെന്നും ഈ വിദ്യാര്‍ത്ഥി സാക്ഷ്യപ്പെടുത്തുന്നു.

English summary

Oppo Wins The Heart Of The Student Community

Here is what the student community feels about the newly launched Oppo F3 crystal clear selfie camera phones.
X
Desktop Bottom Promotion