For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യില്ലെങ്കിലും കടമകള്‍ മറക്കാതെ

അമ്മയെ താങ്ങാന്‍ ഇരുകൈകളും ഇല്ലെങ്കിലും പൊന്നുപോലെ നോക്കും ഈ മകന്‍.

|

കൈയ്യില്ലാത്ത ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. രണ്ടും കൈയ്യും കാലും ഉണ്ടായിട്ടും പലപ്പോഴും നമ്മുടെ കടമകളെക്കുറിച്ച് മറന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇരുകൈകളും ഇല്ലാതിരുന്നിട്ടു പോലും തന്റെ കടമകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു വ്യക്തിയുണ്ട്.

ഇന്നത്തെ കാലത്ത് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ അച്ഛനമ്മമാര്‍ വരെ നമുക്ക് ഭാരമായി മാറുന്നു. സമൂഹത്തില്‍ അങ്ങനൊരു കീഴ് വഴക്കം നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നു.

നാളെ നമ്മുടെ മക്കള്‍ നമ്മളോട് ചെയ്യുന്നതും ഇത് തന്നെയായിരിക്കും. എന്നാല്‍ ഇരുകൈകളുമില്ലാതെയാണെങ്കിലും സ്വന്തം അമ്മയെ പൊന്നുപോലെ നോക്കുന്ന ഇദ്ദേഹത്തെക്കുറിച്ച് നമുക്ക് നോക്കാം.

ആരാണദ്ദേഹം

ആരാണദ്ദേഹം

ചെന്‍ ക്‌സിംജിംഗ് ചൊങ്കിങ് എന്ന 48-കാരനാണ് സമൂഹത്തിന് മാതൃകയായിരിക്കുന്നത്. ചൈന സ്വദേശിയായ ഇദ്ദേഹം ജീവിത്തതിലൂടെ പലതും പഠിപ്പിയ്ക്കുകയാണ് നമ്മുടെ സമൂഹത്തെ.

കൈകള്‍ നഷ്ടപ്പെട്ടത്

കൈകള്‍ നഷ്ടപ്പെട്ടത്

ചെന്നിന് തന്റെ ഇരുകൈകളും നഷ്ടപ്പെട്ടത് ഒരു അപകടത്തിലാണ്. എന്നാല്‍ കൈകളില്ലെന്നതിന്റെ കുറവ് ഇദ്ദേഹം ഇപ്പോള്‍ നികത്തി വരികയാണ്.

അപകടം നടന്നത് ഇങ്ങനെ

അപകടം നടന്നത് ഇങ്ങനെ

ഏഴ് വയസ്സായപ്പോഴാണ് ഇലക്ട്രിക് കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഇദ്ദേഹത്തിന് കൈകള്‍ രണ്ടും നഷ്ടപ്പെട്ടത്. എന്നാല്‍ അതിനു ശേഷം സാധാരണ ജീവിതവുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം 48.

 ചെയ്യാത്ത പണികളൊന്നുമില്ല

ചെയ്യാത്ത പണികളൊന്നുമില്ല

ഭക്ഷണ പാകം ചെയ്യുകയും ഭാരമെടുക്കുകയും എല്ലാം ഇദ്ദേഹം നിഷ്ടപ്രയാസം ചെയ്യും. ഏത് കാര്യത്തിനും യാതൊരു മടിയും ഇല്ലെന്നതും ഇദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു.

അമ്മയെ നോക്കുന്നത്

അമ്മയെ നോക്കുന്നത്

ബ്രോങ്കൈറ്റിസ് കൊണ്ട് കഷ്ടപ്പെടുന്ന അമ്മയെ നോക്കുന്നതും ഇദ്ദേഹമാണ്. 88 വയസ്സായ അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുക വരെ ചെയ്യും. വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ അമ്മയെ ചുറ്റിപ്പറ്റിയാണ് ഇദ്ദേഹത്തിന്‌റെ ലോകം.

English summary

Meet The Farmer Who Lost His Arms and Manages To Still Feed His Mom

This is the story of a man who manages to feed his mom. Check it out!
Story first published: Wednesday, January 11, 2017, 16:20 [IST]
X
Desktop Bottom Promotion