മസില്‍ പെരുപ്പിക്കും അപകടം കാണിച്ച് തന്ന ജീവിതം

മസില്‍ വര്‍ദ്ധിപ്പിക്കാന്‍ ശരീരത്തിന്റെ പുഷ്ടി വര്‍ദ്ധിപ്പിക്കാനും പലരും കാണിച്ച് കൂട്ടുന്ന അപകടം

Posted By:
Subscribe to Boldsky

ആണ്‍കുട്ടികള്‍ ഇന്നത്തെ കാലത്ത് ജിമ്മില്‍ പോകുന്നതും മറ്റും ശരീരം ഫിറ്റ് ആവുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല മസില്‍ പെരുപ്പിക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ്. അതിനായി എത്രയൊക്കെ കഠിനാധ്വാനം ചെയ്യാനും പലരും തയ്യാറാണ്. 'കുഞ്ഞി' വിരലെങ്കിലും ഭാഗ്യമിരിയ്ക്കുന്നതവിടെയാണ്

ആരോഗ്യപരമായി നമ്മള്‍ മസില്‍ ഉണ്ടാക്കാന്‍ ചെയ്യുന്ന വഴികള്‍ നല്ലതാണ്.
എന്നാല്‍ ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്ന കാര്യം പല മസില്‍ പെരുപ്പിക്കുന്നവരേയും ഒന്നു പേടിപ്പിക്കും. കാരണം ശരീരം മുഴുവന്‍ മസിലുമായി ജീവിയ്ക്കുന്ന ഇദ്ദേഹം മസിലുണ്ടാക്കാന്‍ തിരഞ്ഞെടുത്ത് അപകടകരമായ വഴി നോക്കാം.

 മസില്‍ കൂട്ടാന്‍ ചെയ്തത്

മസില്‍ കൂട്ടാന്‍ ചെയ്തത്

ബ്രസീലിലെ സാവോ പോളോ സ്വദേശിയായ സെഗാറ്റോയാണ് മസില്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഈ കടുംകൈ ചെയ്തത്. ഇതാകട്ടെ ഇയാളുടെ ആരോഗ്യത്തെ പോലും വളരെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.

ഹള്‍ക്ക അഥവാ ഹീമാന്‍

ഹള്‍ക്ക അഥവാ ഹീമാന്‍

ഹള്‍ക്ക് എന്നും ഹീമാന്‍ എന്നുമൊക്കെയാണ് ഇദ്ദേഹത്തെ നാട്ടുകാര്‍ വിളിയ്ക്കുന്നത്. കാരണം ഇദ്ദേഹത്തെ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും എന്നത് തന്നെയാണ് കാര്യം.

 മെലിഞ്ഞിരുന്ന സെഗാറ്റോ

മെലിഞ്ഞിരുന്ന സെഗാറ്റോ

വളരെ മെലിഞ്ഞിരുന്ന വ്യക്തിയായിരുന്നു സെഗാറ്റോ. മയക്കുമരുന്നിന്റെ ഉപയോഗം കാരണം ശരീരഭാരം അസാധാരണമായ വിധം കുറയുകയും ചെയ്തു. ഓരോ ദിവസവും മെലിഞ്ഞ് പോകുന്നത് കാരണം നാട്ടുകാര്‍ ഒരുപാട് പരിഹസിച്ചതാണ് ഇദ്ദേഹത്തെക്കൊണ്ട് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണം.

ജിം പോവാന്‍ തീരുമാനിച്ചു

ജിം പോവാന്‍ തീരുമാനിച്ചു

എന്നാല്‍ അതിനു ശേഷം ജിമ്മില്‍ പോവാന്‍ തീരുമാനിയ്ക്കുകയും എന്നാല്‍ പ്രതീക്ഷിച്ചതു പോലുള്ള മാറ്റം അദ്ദേഹത്തിന് വരാതിരിയ്ക്കുകയും ചെയ്തത് ഇയാളെ കൂടുതല്‍ നിരാശനാക്കി.

 ശേഷം ചെയ്തത്

ശേഷം ചെയ്തത്

എന്നാല്‍ ഇതിനു ശേഷം എണ്ണയും ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതം ഇയാള്‍ ശരീരത്തില്‍ നേരിട്ട് കുത്തിവെയ്ക്കാന്‍ തുടങ്ങി.

 അപകടം തൊട്ടടുത്ത്

അപകടം തൊട്ടടുത്ത്

എന്നാല്‍ ഈ ശീലം ഇദ്ദേഹം തുടര്‍ന്ന് പോരുകയും മസില്‍ ആവശ്യമുള്ള സ്ഥലങ്ങളില് ഈ മിശ്രിതം എണ്ണയും നേരിട്ട് കുത്തിവെയ്ക്കാനും തുടങ്ങി. ഇത് വളരെ അപകടമാണ് ഇദ്ദേഹത്തിനുണ്ടാക്കുകയെന്ന് അറിഞ്ഞിട്ടും ഈ ശീലം നിര്‍ത്താന്‍ ഇദ്ദേഹം തയ്യാറായില്ല.

കിഡ്‌നിയ്ക്ക് ദോഷം

കിഡ്‌നിയ്ക്ക് ദോഷം

ഡോക്ടര്‍മാര്‍ ഇയാളെ ഇതില്‍ നിന്ന് വിലക്കുന്നുണ്ടെങ്കിലും ആരുടേയും വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ ഇദ്ദേഹം തയ്യാറല്ല. ഇത് പലപ്പോവും കിഡ്‌നിയെ ദോഷകരമായി ബാധിയ്ക്കുമെന്ന് വരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story first published: Tuesday, March 21, 2017, 15:38 [IST]
English summary

man who injected himself with oil

This is a bizarre case of a bodybuilder who injected himself with oils, even though he knew that it would kill him. Find out how and why…
Please Wait while comments are loading...
Subscribe Newsletter