For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേവദാസികളെക്കുറിച്ച് ചരിത്രം പറയുന്നത്‌

എന്താണ് യഥാര്‍ത്ഥത്തില്‍ ദേവദാസികള്‍?

|

ദേവന് നേര്‍ച്ചയായി അര്‍പ്പിക്കപ്പെട്ട സ്ത്രീകള്‍ ആണ് ദേവദാസികള്‍. ക്ഷേത്രത്തിലെ ജോലികള്‍ തീര്‍ക്കുന്നതിനും ദേവന് മുന്നില്‍ നൃത്തം അവതരിപ്പിക്കുന്നതിനും മാത്രമായി നിയോഗിക്കപ്പെട്ട പെണ്‍വര്‍ഗ്ഗമായിരുന്നു ദേവദാസികള്‍. ദേവദാസികള്‍ എന്നാല്‍ മ്ലേച്ഛമായ എന്തോ ആണെന്ന് പലരും വിചാരിച്ചു പോന്നു. പെണ്ണിനെ അറിയാം, ഈ ലക്ഷണങ്ങള്‍ നോക്കി

പുരാതന കാലം മുതല്‍ക്ക് തന്നം ദേവദാസികളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ദേവദാസികളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് കുപ്രചാരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ദേവദാസികള്‍? വിരല്‍ത്തുമ്പ് നോക്കി സ്വഭാവം മനസ്സിലാക്കാം

 ക്ഷേത്രങ്ങളിലെ അവിഭാജ്യ ഘടകം

ക്ഷേത്രങ്ങളിലെ അവിഭാജ്യ ഘടകം

ഒരു കാലത്ത് ക്ഷേത്രങ്ങളിലെ അവിഭാജ്യഘടകമായിരുന്നു ദേവദാസികള്‍. ക്ഷേത്രം വൃത്തിയാക്കല്‍, തിരി തെളിയിക്കല്‍, വിഗ്രങ്ങളെ അണിയിച്ചൊരുക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്തിരുന്നവരായിരുന്നു ഇവര്‍.

 വിവാഹം കഴിയ്ക്കുന്നതില്‍ വിലക്ക്

വിവാഹം കഴിയ്ക്കുന്നതില്‍ വിലക്ക്

എന്നാല്‍ ഇവര്‍ക്കൊരിക്കലും വിവാഹം കഴിയ്ക്കാന്‍ പാടില്ലായിരുന്നു. കാരണം ഇവര്‍ ദൈവത്തിന്റെ ദാസികളായിരുന്നത് കൊണ്ട് തന്നെ. അതുകൊണ്ട് തന്നെ ജീവിത കാലം മുഴുവന്‍ ദൈവത്തെ സേവിച്ച് ജീവിയ്ക്കാനായിരുന്നു ഇവരുടെ വിധി.

ജീവിത മാര്‍ഗ്ഗം വഴിമുട്ടിയപ്പോള്‍

ജീവിത മാര്‍ഗ്ഗം വഴിമുട്ടിയപ്പോള്‍

എന്നാല്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെ ജീവിതത്തിന് നേട്ടമില്ലെന്ന് അവസ്ഥ വന്നപ്പോള്‍ കുറേ ദേവദാസികള്‍ നിവൃത്തിയില്ലാതെ വേശ്യാവൃത്തി തിരഞ്ഞെടുത്തു.

 കേരളത്തില്‍ ദേവദാസികള്‍

കേരളത്തില്‍ ദേവദാസികള്‍

തിരുവിതാം കൂറില്‍ ദേവദാസികള്‍ വളരെ മുന്നിട്ട രീതിയില്‍ ജീവിച്ചിരുന്നവരാണ്. വിവാഹിതരും അവിവാഹിതരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അനുവാദം ഇവര്‍ക്കുണ്ടായിരുന്നു.

 രാജ്യത്തിന്റെ ഗതി വരെ മാറ്റും

രാജ്യത്തിന്റെ ഗതി വരെ മാറ്റും

ദേവദാസീ സംബ്രദായം നിലനിന്നിരുന്ന തിരുവിതാംകൂറില്‍ ഭരണത്തില്‍ വരെഇടപെടാനുള്ള അനുവാദം പലര്‍ക്കും ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യാവകാശം നഷ്ടപ്പെട്ട രാജാക്കന്‍മാരും ചില്ലറയല്ല.

 തിരിച്ചും കാര്യങ്ങള്‍

തിരിച്ചും കാര്യങ്ങള്‍

എന്നാല്‍ രാജാവുമായി അവിഹിത ബന്ധമുണ്ടെങ്കിലും പലരേയും സ്വത്തവകാശത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ഇത് സാമ്പത്തിക തകര്‍ച്ചയിലേക്കും ഇവരെ നയിച്ചിരുന്നു.

 തിരുവിതാംകൂറില്‍ നിരോധിയ്ക്കപ്പെട്ടു

തിരുവിതാംകൂറില്‍ നിരോധിയ്ക്കപ്പെട്ടു

എന്നാല്‍ 1934-ല്‍ തിരുവിതാംകൂറില്‍ ഈ സംമ്പ്രദായം നിരോധിയ്ക്കപ്പെട്ടു. എന്നാല്‍ പലയിടങ്ങളിലും ഇപ്പോഴും ദേവദാസി സംമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.

 കേരളത്തിനു പുറത്ത്

കേരളത്തിനു പുറത്ത്

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദേവദാസി സമ്പ്രദായം രഹസ്യമായി നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേയാണ് പലരും ഇത്തരത്തില്‍ ദേവദാസികളായി മാറ്റപ്പെടുന്നത്.

English summary

History Of Devadasi

Do you know about the History Of Devadasi? read here in malayalam
X
Desktop Bottom Promotion