For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ, ആ ചോദ്യങ്ങള്‍ പറയും

സ്വന്തം പരിധികള്‍ ഭേദിച്ച് മുന്നേറണം എന്നും ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്.

By Lekhaka
|

യഥാര്‍ത്ഥ ബുദ്ധിശാലികള്‍ ഇന്ന് വളരെ കുറവാണ് . ഇത് വളരെ ഭീതിതമായി തോന്നും. അറിവ് വ്യാപിപ്പിക്കണം എന്നും സ്വന്തം പരിധികള്‍ ഭേദിച്ച് മുന്നേറണം എന്നും ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്.

എന്നാല്‍, ഇന്ന് ബുദ്ധിശാലികളായ പലരും സൗകര്യപ്രദമെന്ന് തോന്നുന്ന ഇടങ്ങളില്‍ ഇരിപ്പുറപ്പിക്കുകയാണ് പതിവ്, അറിവ് കൂടുതല്‍ വിസ്തൃതമാക്കാനുള്ള അവസരം അവര്‍ അങ്ങനെ നഷ്ടപ്പെടുത്തും. ബുദ്ധിശാലികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന 5 ശീലങ്ങള്‍.

 സ്വന്തം അറിവില്‍ തൃപ്തരാണോ?

സ്വന്തം അറിവില്‍ തൃപ്തരാണോ?

ബുദ്ധിശാലികളായ ആളുകള്‍ ഒരിക്കലും സ്വന്തം അറിവില്‍ തൃപ്തരായിരിക്കില്ല അതിനാല്‍ അവര്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കും. ചുറ്റുമുള്ള ലോകം അനുഭവിച്ചറിയാന്‍ താല്പര്യപ്പെടുന്ന ഇവര്‍ ഏത് സമയത്തും സാഹസികത ചെയ്യാന്‍ തയ്യാറായിരിക്കും. ഇവരെ സംബന്ധിച്ച് അറിവാണ് ശക്തി.

 ആരെയെങ്കിലും മാതൃകയാക്കുന്നുണ്ടോ?

ആരെയെങ്കിലും മാതൃകയാക്കുന്നുണ്ടോ?

മറ്റുള്ളവരുടെ പ്രവര്‍ത്തിയില്‍ ഇവര്‍ പ്രചോദിതരാകും എന്നാല്‍ മാതൃകയാക്കാനോ ഗുരുവാക്കാനോ തുനിയില്ല. ഉത്തരങ്ങളിലൂടെയും പരിശ്രമത്തിലൂടെയും അറിവ് നേടാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. അധ്യാപകരുടെ പ്രാധാന്യം നന്നായി അറിയാമെങ്കിലും അവര്‍ തന്നെ ആയിരിക്കും അവരുടെ ഗുരു. തിരയുന്ന ഉത്തരം കണ്ടെത്തെന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ടാകും.

 ശാന്തമായ സമയം ലഭിയ്ക്കുന്നുവോ?

ശാന്തമായ സമയം ലഭിയ്ക്കുന്നുവോ?

ലോകത്തുള്ള മറ്റെല്ലാവരെയും പോലെ ശാന്തമായ കുറച്ച് സമയം ഇവര്‍ക്കും ആവശ്യമാണ്. സ്വയം ഊര്‍ജം കണ്ടെത്തുന്നതും മനസ്സില്‍ സ്വന്തം ചിന്തകള്‍ ഉറപ്പിക്കുന്നതും ഇതിലൂടെയാണ്. ആത്മാവും മനസും അറിവില്‍ കേന്ദ്രീകരിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. അനാവശ്യ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിയില്ല. ആത്മശാന്തിയും സ്‌നേഹവുമാണ് അവരെ സംബന്ധിച്ച് സന്തോഷത്തിന്റെ രഹസ്യങ്ങള്‍.

 ചിന്തിയ്ക്കുന്നത് പ്രവര്‍ത്തിയ്ക്കുമോ?

ചിന്തിയ്ക്കുന്നത് പ്രവര്‍ത്തിയ്ക്കുമോ?

ഒന്നും ചെയ്യാത്ത ചില ആളുകള്‍ക്ക് ചില കാര്യങ്ങളില്‍ നല്ല ആശയം ഉണ്ടായിരിക്കും, ബുദ്ധിശാലികളായവരെ സംബന്ധിച്ച് ഇത് അര്‍ത്ഥശൂന്യമാണ്. ആശയങ്ങളെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് അവര്‍ക്ക് അറിയാം. അതിനായി സ്വന്തം അറിവ് ഉപയോഗപ്പെടുത്തും.

 ചോദ്യം ചെയ്യാനുള്ള കഴിവുണ്ടോ?

ചോദ്യം ചെയ്യാനുള്ള കഴിവുണ്ടോ?

ബുദ്ധിശാലികള്‍ എല്ലായ്‌പ്പോഴും പാരമ്പര്യം, വിശ്വാസങ്ങള്‍, ആശയങ്ങള്‍ എന്നിവയെ ചോദ്യചെയ്യും. വായിക്കുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ അവര്‍ പൂര്‍ണമായി വിശ്വസിക്കില്ല . മികച്ച ചിന്താശേഷിയായിരിക്കും ഇവരുടേത് അതിനാല്‍ എല്ലാ കാര്യങ്ങളുടെയും മറുവശം കൂടി ഇവര്‍ കണ്ടെത്തും. കള്ളങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുകയും സത്യത്തിനായി തിരഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.

English summary

Habits Of Highly Intelligent People

Intelligent people can be noticed if they have these habits. .
Story first published: Wednesday, March 22, 2017, 14:33 [IST]
X
Desktop Bottom Promotion