മുഖത്ത് തേയ്ക്കുന്ന ആര്‍ത്തവരക്തം, എന്തിന്?

ആര്‍ത്തവകാലത്തെ ചില അന്ധവിശ്വാസങ്ങളും ആര്‍ത്തവകഥകളും

Posted By:
Subscribe to Boldsky

ആര്‍ത്തവം എന്ന് പറയുന്നത് എന്നും മാറ്റി നിര്‍ത്തേണ്ട, അല്ലെങ്കില്‍ സമൂഹത്തില്‍ പുറത്ത് പറയാന്‍ പാടില്ലാത്ത ഒരു കാര്യമായാണ് പലരും കണ്ടിരുന്നത്. രഹസ്യ സ്വഭാവം മാത്രമേ ആര്‍ത്തവത്തിനു പാടുകയുള്ളൂ എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇക്കാര്യങ്ങളില്‍ പല മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്നവര്‍ കുറവല്ല. 3നാരങ്ങ 3ദിവസം, നെഗറ്റീവ് എനര്‍ജി അപ്രത്യക്ഷമാകും

ഒരു സ്ത്രീ സ്ത്രീയായി എന്നതിന്റെ തെളിവാണ് ആര്‍ത്തവം. അവള്‍ക്ക് അമ്മയാവാനുള്ള കഴിവുണ്ടെന്നും അവള്‍ സ്ത്രീത്വത്തിന്റെ അടയാളവുമാണ് ആര്‍ത്തവം. ആര്‍ത്തവത്തെക്കുറിച്ച് നമുക്ക് ചുറ്റും ധാരാളം കെട്ടുകഥകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവയില്‍ ചിലത് നോക്കാം. ഇവ കിടക്കയുടെ അടിയില്‍ 21 ദിവസം,ഭാഗ്യം തേടി വരും

ആര്‍ത്തവ സമയത്തെ അശുദ്ധി

ആര്‍ത്തവ സമയത്ത് നിങ്ങളോട് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ടാവും ചെടികളില്‍ തൊടരുത്, അത് ഉണങ്ങിപ്പോവും എന്നൊക്കെ. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള യാഥാര്‍ത്ഥ്യവും ഇല്ല എന്നതാണ് സത്യം.

കാലാവസ്ഥ നിയന്ത്രിക്കാന്‍

ആര്‍ത്തവമുള്ള സ്ത്രീയ്ക്ക് കാലാവസ്ഥ നിയന്ത്രിയ്ക്കാന്‍ വരെ കഴിയും എന്നൊരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും അന്ധവിശ്വാസങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം.

തൈര്, പാല്‍ തൊടരുത്

ആര്‍ത്തവമുള്ള സ്ത്രീകള്‍ തൈര്, പാല്‍ മുതലായവ തൊടരുത് എന്ന് വിശ്വാസമുണ്ടായിരുന്നു. ഇവര്‍ തൊട്ടാല്‍ ഇവയെല്ലാം ചീത്തയായിപ്പോവും എന്നായിരുന്നു വിശ്വാസം.

ആണിന് ആകര്‍ഷണം

ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ട എന്തിനേയും ആകര്‍ഷിക്കാന്‍ ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് കഴിയും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ത്തവ സമയത്ത് സ്ത്രീയ്ക്ക് ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പുറകില്‍.

സാധാരണ രക്തത്തില്‍ നിന്നും വ്യത്യസ്തം

സാധാരണ രക്തത്തില്‍ നിന്നും ആര്‍ത്തവ രക്തം വ്യത്യസ്തമാണ് എന്നും ചിന്തയുണ്ടായിരുന്നു. എന്നാല്‍ ശരീരത്തിലെ രക്തത്തിനെല്ലാം ഒരേ നിറം തന്നെയാണ് എന്നതാണ് വാസ്തവം.

ആര്‍ത്തവരക്തം നീല

ആര്‍ത്തവ സമയത്തെ രക്തത്തിന്റെ നിറം നീലയാണ് എന്ന് വരെ പറയുന്നവരുണ്ടായിരുന്നു. പലപ്പോഴും സാനിറ്ററി നാപ്കിന്‍ പരസ്യം കണ്ടായിരിക്കണം ഈ വിശ്വാസം വന്നത്.

അസാധാരണമായ ആര്‍ത്തവം

അസാധാരണമായി സ്ത്രീകളില്‍ ആര്‍ത്തവം കൂടുതലാവുകയാണെങ്കില്‍ അത് കറുത്തശക്തികളുടെ പ്രവര്‍ത്തനഫലമാണ് എന്നതായിരുന്നു മറ്റൊരു വിശ്വാസം. എന്നാല്‍ ഇത് ചികിത്സിക്കപ്പെടേണ്ട അവസ്ഥയാണെന്ന് മനസ്സിലാക്കിയത് പലരും വളരെ വൈകിയാണ്.

മുഖത്ത് തേയ്ക്കുന്ന ആര്‍ത്തവരക്തം

പണ്ട് നിലനിന്നിട്ടുള്ളത് തന്നെയാണ് ഇത്. ആര്‍ത്തവരക്തം മുഖത്ത് തേയ്ക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി പണ്ട് കാലങ്ങളില്‍ ചെയ്തിരുന്നു. എന്നാല്‍ ഇതൊരിക്കലും ശരിയായ ഒരു മാര്‍ഗ്ഗമല്ല.

Story first published: Wednesday, February 15, 2017, 9:00 [IST]
English summary

Bizarre Myths About Periods

These are some of the most bizarre myths that people have about periods. Check them out!
Please Wait while comments are loading...
Subscribe Newsletter