തലമുടിയും നഖവും വീട്ടിനകത്തിടരുത്, കാരണം?

കാലങ്ങളായി നിലനിന്നിരുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. ഇവയ്ക്ക് പിന്നിലാകട്ടെ ശാസ്ത്രീയമായ വിശദീകരണങ്ങളു

Posted By:
Subscribe to Boldsky

നഖം വെട്ടുന്നതിനെക്കുറിച്ച് പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ നഖം വെട്ടരുത്, നഖം നിലത്തിട്ട് ചവിട്ടരുത്, നഖം കടിയ്ക്കരുത് തുടങ്ങി നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ക്ക് പുറകില്‍ ശാസ്ത്രീയമായ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാവും.

എന്തൊക്കെയാണ് ഇത്തരത്തില്‍ ഇന്നും നമ്മള്‍ അനുഷ്ഠിച്ചു പോരുന്ന ചില കുഞ്ഞ് വിശ്വാസങ്ങള്‍ എന്ന് നോക്കാം. ആര്‍ക്കും ഇവ അനുസരിച്ചാല്‍ യാതൊരു തരത്തിലുള്ള ദോഷങ്ങളും ഇല്ല എന്ന് തന്നെ പറയാം. എന്തൊക്കെയാണവ എന്ന് നോക്കാം. ഈ വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളോ?

നഖം മുറിയ്ക്കുന്നത്

സന്ധ്യാസമയത്ത് നഖം മുറിയ്ക്കരുത് എന്ന് പറയുന്നത് നാമെല്ലാവരും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെ തള്ളിക്കളഞ്ഞ് പലരും നഖം മുറിയ്ക്കാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നത് ലക്ഷ്മീ ദേവി ഇറങ്ങിപ്പോകും എന്ന വിശ്വാസത്തിന്റെ പുറത്താണ്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശം എന്ന പറയുന്നത് സന്ധ്യാസമയത്ത് നഖം മുറിയ്ക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് കൈമുറിയാനും മറ്റും കാരണമാകുന്നു.

നഖത്തിലെ വിഷാംശം

നഖം വെട്ടി അലക്ഷ്യമായി ഇടുമ്പോള്‍ അത് ദോഷകരം തന്നെയാണ്. കാരണം വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകള്‍ക്കോ ചെടികള്‍ക്കോ ഇടയില്‍ നഖം ഇടുമ്പോള്‍ അത് കന്നുകാലികളുടെ വയറ്റില്‍ ചെല്ലാന്‍ കാരണമാകുന്നു. ഇത് പ്രത്യക്ഷത്തില്‍ വിഷാംശം ഉള്ളതല്ലെങ്കിലും കന്നുകാലികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാന്‍ അതുമതി. മാത്രമല്ല ഇവയുടെ പാല്‍ കുടിയ്ക്കുന്ന മനുഷ്യനും അത് ദോഷം ചെയ്യുന്നു.

മുടി മുറിയ്ക്കുമ്പോള്‍

അതുപോലെ തന്നെ നമ്മള്‍ കേട്ടിട്ടുള്ള ഒന്നാണ് മുടി സന്ധ്യക്ക് മുറിയ്ക്കരുതെന്ന്. ഇതിനു പിന്നിലെയും ശാസ്ത്രീയ കാരണം ഇത് തന്നെയാണ്. അലക്ഷ്യമായി മുടി പാറിപ്പോവാനും മറ്റും കാരണമാകുന്നു. ഇത് ഭക്ഷണത്തിലും മറ്റും വീഴുകയും ചെയ്യുന്നു. അതുകൊണ്ടാണ് പണ്ടുള്ളവര്‍ പറയുന്നത് സന്ധ്യാസമയത്ത് മുടി മുറിയ്ക്കരുതെന്ന്.

സന്ധ്യക്കുള്ള തുന്നല്‍

സന്ധ്യത്തുള്ള തുന്നലാണ് മറ്റൊന്ന്. സൂചി മൂര്‍ച്ചയേറിയ ഒന്നാണ്. സന്ധ്യക്ക് വെളിച്ചം കുറയുന്ന സമയത്ത് തയ്ക്കുമ്പോള്‍ അത് കൈയ്യില്‍ കുത്തിക്കേറാനും മറ്റും കാരണമാകുന്നു. മാത്രമല്ല കണ്ണിന് കൂടുതല്‍ ആയാസം നല്‍കേണ്ടതായും വരുന്നു.

ഗ്രഹണസമയവും കത്രികയും

ഗ്രഹണസമയത്ത് ഗര്‍ഭിണികളായ സ്ത്രീകള്‍ കത്രിക ഉപയോഗിക്കാന്‍ പാടില്ല എന്നൊരു വിശ്വാസം ഉണ്ട്. കുഞ്ഞിന് മുച്ചുണ്ട് ഉണ്ടാവും എന്നാണ് വിശ്വാസം. ഇതിനു പിന്നിലുള്ള ശാസ്ത്രീയ വിശദീകരണം എന്താണെന്ന് പലര്‍ക്കും അറിയില്ല.

ആര്‍ത്തവസമയത്തെ അടുക്കള

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അടുക്കളയില്‍ കയറാന്‍ പാടില്ല എന്നതാണ് മറ്റൊന്ന്. പണ്ട് കാലത്ത് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകളുടെ ചുമലിലായിരുന്നു. അത്തരം ജോലികളില്‍ നിന്ന് മോചനം ലഭിയ്ക്കാന്‍ എന്നും ആര്‍ത്തവം ഒരു ഭാഗ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വേറെ ഇരിയ്ക്കണം എന്ന് പണ്ട് കാലത്ത് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അശുദ്ധി എന്ന അവസ്ഥയിലേക്ക് കാലം അതിനെ എത്തിയ്ക്കുകയായിരുന്നു.

English summary

Amazing Real Truth Behind Superstitious Beliefs

Amazing Real Truth Behind Superstitious Beliefs, read on...
Please Wait while comments are loading...
Subscribe Newsletter