For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്തില്‍ പത്തു പൊരുത്തവും ചതിയ്ക്കും, എങ്ങനെ?

|

പൊരുത്തം നോക്കി കല്ല്യാണം കഴിയ്ക്കുന്നവരാണ് നല്ലൊരു വിഭാഗവും. എന്നാല്‍ എത്രയൊക്കെ പൊരുത്തം നോക്കിയാലും ഇല്ലെങ്കിലും ചിലരുടെ വിവാഹ ജീവിതം പ്രതിസന്ധിയിലാകും. എന്നിട്ടും കാലങ്ങളായുള്ള വിശ്വാസത്തെ മറികടക്കാതെയാണ് പലരുടേയും പ്രവൃത്തികള്‍. ജന്മമാസം ഭയപ്പെടുത്തുന്നുവോ?

എന്തൊക്കെയായാലും എപ്പോഴും ചേരേണ്ടതേ ചേരൂ എന്ന് കാരണവന്‍മാര്‍ പറയുന്നത് കൊണ്ട് തന്നെ വിവാഹക്കാര്യത്തിലും ഇത്തരം ഒരു വിശ്വാസം നിലനില്‍ക്കുന്നത്. വിവാഹം കഴിയ്ക്കുമ്പോള്‍ പലപ്പോഴും നാളും പൊരുത്തവും മാസവും എല്ലാം നോക്കും. ഓരോ മാസത്തിലും ജനിച്ചവര്‍ക്ക് ഏത് മാസത്തില്‍ ജനിച്ചവരാണ് കൂടുതല്‍ ചേരുക എന്ന് നോക്കാം.

തുലാം ചിങ്ങം

തുലാം ചിങ്ങം

തുലാം മാസത്തില്‍ ജനിച്ചവര്‍ക്ക് ചിങ്ങ മാസത്തില്‍ ജനിച്ചവരെ വിവാഹം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവരുടെ സ്‌നേഹം ഒരിക്കലും യാതൊരു വിധ കാരണങ്ങള്‍ കൊണ്ടും നഷ്ടപ്പെടില്ല. മാത്രമല്ല ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഇവര്‍ ആസ്വദിക്കും.

മിഥുനവും ചിങ്ങവും

മിഥുനവും ചിങ്ങവും

മിഥുനവും ചിങ്ങവും ഏറ്റവും യോജിച്ചു പോകുന്ന രാശിക്കാരാണ്. വിവാഹബന്ധത്തില്‍ ഏറ്റവും അടിയുറച്ച് വിശ്വസിക്കുന്നവരായിരിക്കും ഈ മാസക്കാര്‍. തീവ്രമായ ബന്ധമായിരിക്കും ഇവരുടേത്. ജന്മമാസവും രുദ്രാക്ഷവും, ഭാഗ്യം തേടി വരും

മേടവും കുംഭവും

മേടവും കുംഭവും

മേടമാസത്തില്‍ ജനിച്ചവരും കുംഭമാസത്തില്‍ ജനിച്ചവരും തമ്മില്‍ മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ബന്ധമായിരിക്കും ഉണ്ടാവുക. പരസ്പരം മനസ്സിലാക്കുകയും പരസ്പരം സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

മേടവും കര്‍ക്കിടവും

മേടവും കര്‍ക്കിടവും

തെറ്റാണെങ്കില്‍ അതിനെ തെറ്റാണെന്ന് അംഗീകരിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള പൊരുത്തം വളരെ വലുതാണ്. മാത്രമല്ല തെറ്റായ കാര്യങ്ങളാണെങ്കില്‍ അതിനെ അംഗീകരിയ്ക്കാന്‍ ഇരുവരും ശ്രമിക്കുകയും ചെയ്യും.

മേടവും മീനമാസവും

മേടവും മീനമാസവും

മേടമാസത്തില്‍ ജനിച്ചവരും മീനമാസത്തില്‍ ജനിച്ചവരും തമ്മില്‍ വിവാഹം കഴിയ്ക്കുന്നത് ജീവിതം മുഴുവന്‍ ആസ്വദിക്കാന്‍ കാരണമാകും. സന്തോഷം മാത്രമാണ് ഇവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരികയുള്ളൂ.

 കര്‍ക്കിടവും മീനവും

കര്‍ക്കിടവും മീനവും

വിവാഹപ്പൊരുത്തത്തില്‍ ഏറ്റവും കൂടുതല്‍ പൊരുത്തത്തോടു കൂടി നിലനില്‍ക്കുന്നതാണ് ഈ മാസത്തിലുള്ളവരുടെ വിവാഹം. സെന്‍സിറ്റീവ് ആയ ബന്ധമായിരിക്കും ഇവരുടേത്. എന്നാല്‍ അത്രയേറെ തന്നെ വിവേചന ബുദ്ധിയോട് കൂടിയതും ആയിരിക്കും.

ഇടവവും കര്‍ക്കിടകവും

ഇടവവും കര്‍ക്കിടകവും

ഇടവം രാശിയില്‍ ഉള്ളവരും കര്‍ക്കിടക മാസത്തില്‍ ജനിച്ചവരും വീട്, കുടുംബം, കുടുംബത്തിന്റെ സ്ഥിരത, സന്തോഷം എന്നിവയ്ക്ക് വേണ്ടി നിലനില്‍ക്കുന്നവരായിരിക്കും.

ഇടവവും മകരവും

ഇടവവും മകരവും

ഇടവം രാശിയില്‍ ജനിച്ചവരും മകരം രാശിക്കാരും പരസ്പരം സ്‌നേഹിച്ച് ആയുഷ്‌കാലം മുഴുവന്‍ ജീവിയ്ക്കുന്നതായിരിക്കും. കാരണം മറ്റേതൊരു ബന്ധത്തേക്കാള്‍ പ്രാധാന്യം ദാമ്പത്യ ബന്ധത്തിന് നല്‍കുന്നവരായിരിക്കും ഇവര്‍.

ധനുവും ഇടവവും

ധനുവും ഇടവവും

ധനുരാശിയില്‍ ജനിച്ചവരും ഇടവം രാശിയില്‍ ജനിച്ചവരും തമ്മിലുള്ള വിവാഹം, വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കും എന്ന ചൊല്ലിന് അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ളതായിരിക്കും ഇത്.

English summary

Zodiac Matches That Make The Absolute best couples

Here we give you the best zodiac matches. Go through them and see whether it’s true for you.
Story first published: Tuesday, September 27, 2016, 14:25 [IST]
X
Desktop Bottom Promotion