ഗതികിട്ടാത്ത ആത്മാവിന് പിന്നില്‍

മരണാനന്തരം ദുരാത്മാക്കളും നല്ല ആത്മാക്കളും എങ്ങനെ ഉണ്ടാവുന്നു.

Posted By:
Subscribe to Boldsky

ജനിച്ചാല്‍ ഒരു ദിവസം മരണം ഉറപ്പാണ്. ഒരു മരണം സംഭവിയ്ക്കുമ്പോള്‍ ഒരു ജനനവും സംഭവിയ്ക്കുന്നു. വിശ്വാസമാണെങ്കിലും അന്ധവിശ്വാസമാണെങ്കിലും മരണശേഷം ആത്മാവ് എന്നൊരു പ്രതിഭാസം ഉണ്ടെന്നാണ് കാലങ്ങളായി നമ്മള്‍ വിശ്വസിയ്ക്കുന്നത്. ഇതില്‍ തന്നെ നല്ല ആത്മാക്കളും ദുരാത്മാക്കളും ഉണ്ടാവും. നെഗറ്റീവ് എനര്‍ജി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കളയാം

മരണശേഷം എങ്ങനെയാണ് ഒരു വ്യക്തിയുടെ ആത്മാവ് നല്ല ആത്മാവും ദുരാത്മാവും ആയി മാറുന്നത്? നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിന്റേയും ധര്‍മ്മത്തിന്റേയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മാറ്റം മരണശേഷം സംഭവിയ്ക്കുന്നത് എന്നാണ് വിശ്വാസം. ഗതികിട്ടാത്ത ആത്മാവ് എന്ന പദം നാം നിരവധി തവണ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇതിനു പിന്നിലെ ചില സത്യങ്ങള്‍ നോക്കാം. നിങ്ങളുടെ ധനസ്ഥിതി വെളിവാക്കും മുഖലക്ഷണങ്ങള്‍

ആത്മാവ് വേര്‍പെടുമ്പോള്‍

ജീവനുള്ള ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നതാണ് മരണം. ആത്മാവ് താന്‍ ചെയ്ത് കൂട്ടിയ കര്‍മ്മങ്ങള്‍ക്കനുസരിച്ചായിരിക്കും അടുത്ത ജന്മം നിശ്ചയിക്കപ്പെടുന്നതും. ശരീരമില്ലാതെ ഒരിക്കലും ആത്മാവിന് നിലനില്‍പ്പില്ല.

ആത്മാവിന്റെ സ്വാതന്ത്ര്യം

മരണശേഷം രണ്ട് തരത്തിലുള്ള ആത്മാവാണ് ഉള്ളത്. ഒന്ന് തന്റെ കര്‍മ്മഫലമായി അലഞ്ഞു തിരിയുന്ന ആത്മാക്കളും മറ്റേത് മോക്ഷപ്രാപ്തി നേടിയവരും.

ആത്മാവിന്റെ അകപ്പെടല്‍

ഇത്തരത്തിലും ചിലത് ഇടയ്ക്ക് സംഭവിയ്ക്കാറുണ്ട്. നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടൊരാള്‍ മരിച്ച് പോയാലും അയാളുടെ സാന്നിധ്യം പലപ്പോഴും നിങ്ങള്‍ക്ക് ചുറ്റും അനുഭവപ്പെടുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോയതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള അലച്ചിലിനു പിറകില്‍.

പ്രേതമുണ്ടോ?

എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും പലരും ഉള്ളു കൊണ്ടെങ്കിലും ഉറച്ച് വിശ്വസിയ്ക്കുന്ന ഒന്നാണ് പ്രേതം എന്ന സങ്കല്‍പ്പം. മൂന്ന് വസ്തുക്കള്‍ കൊണ്ടാണ് പ്രധാനമായും പ്രേതത്തെ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത്. വായു, ഊര്‍ജ്ജം, സ്ഥലം. ഇവ മൂന്നുമാണ് പ്രേതത്തിന്റെതെന്ന് കണക്കാക്കപ്പെടുന്നത്.

സംസ്‌കാരക്രമം

മരണശേഷം ഓരോ മതവിഭാഗങ്ങളും അനുഷ്ഠിയ്ക്കുന്നതു പോലെയുള്ള സംസ്‌കാര രീതിയല്ല ലഭിച്ചതെങ്കിലും ആത്മാക്കള്‍ക്ക് മോക്ഷം ലഭിയ്ക്കില്ല എന്നാണ് വിശ്വാസം. ഇവര്‍ പലപ്പോഴും അലഞ്ഞു തിരിഞ്ഞ് നടക്കാന്‍ വിധിക്കപ്പെടുന്നവരായി മാറുന്നു.

കഠിനമായ മരണവേദന

ഏതെങ്കിലും വിധത്തില്‍ ദുര്‍മരണപ്പെടുന്നവരുടെ ആത്മാക്കള്‍ക്കും മോക്ഷപ്രാപ്തി ലഭിയ്ക്കാന്‍ താമസമാണ്. പലപ്പോഴും പൂര്‍ത്തീകരിയ്ക്കാനാവാത്ത ആഗ്രഹങ്ങളോടെയായിരിക്കും പല ആത്മാക്കളും ജീവന്‍ വെടിയുന്നത്.

അന്ത്യാഭിലാഷങ്ങളെ ബഹുമാനിയ്ക്കുക

മരണം മുന്നില്‍ കാമുന്ന ഒരു വ്യക്തിയുടെ അന്ത്യാഭിലാഷം സാധിപ്പിച്ചു കൊടുക്കുന്നതിനായി ശ്രദ്ധിക്കുക. ഇത്തരത്തില്‍ ആത്മസംതൃപ്തിയോടെ മരിയ്ക്കുന്നവരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിയ്ക്കും.

പിണ്ഡം വെയ്ക്കുക

എല്ലാ മാസവും പിണ്ഡം വെയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് മരിച്ച് പോയവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിയ്ക്കാന്‍ കാരണമാകുന്നു.

English summary

Why does a Soul wander as a Ghost in the mortal world

The concept of life and death in Hinduism is simple; a soul takes birth and leaves the body behind after death, to restart the cycle of life.
Please Wait while comments are loading...
Subscribe Newsletter