For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരിച്ചവര്‍ക്ക് ജീവനോടെ തിരിച്ചുവരവ്, ശാസ്ത്രസത്യം

മരണശേഷം വീണ്ടും ജീവന്‍ ലഭിയ്ക്കാന്‍ ശാസ്ത്രം സഹായിക്കുന്നു.

|

മരണം എന്നു പറഞ്ഞത് ജീവിതത്തിന്റെ അവസാനമാണ്. അതിനു ശേഷം ഭൂമിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് നമുക്ക് പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേക്ക് നമ്മുടെ ആത്മാവ് പോകുന്നു. എന്നാല്‍ മരിച്ചവര്‍ തിരിച്ചു വരുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?

മരിച്ചവര്‍ ഇരുനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണെങ്കിലും തിരിച്ചു വരുന്നതിനെപ്പറ്റി ആലോചിച്ചു നോക്കൂ. ചിലപ്പോള്‍ അപ്പോഴേക്കും ജീവിച്ചിരിയ്ക്കുന്ന അവസ്ഥയെക്കുറിച്ച് നമുക്ക് ആലോചിയ്ക്കാം. പാമ്പിനെ കാമുകിയാക്കിയ കാമുകന്‍

എന്നാല്‍ ശാസ്ത്രം ഇരുനൂറ് വര്‍ഷങ്ങള്‍ക്കപ്പുറം മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിയ്ക്കുന്നു. അതിനായി അത്രയും വര്‍ഷം കേടുകൂടാതെ നമ്മുടെ മൃതദേഹം സൂക്ഷിച്ചു വെയ്ക്കണം.

 ക്രയോണിക്‌സ് ഫ്രീസിംഗ്

ക്രയോണിക്‌സ് ഫ്രീസിംഗ്

ഭാവിയില്‍ പുനര്‍ജ്ജീവിപ്പിക്കാന്‍ കഴിയുന്നത് വരെ മൃതദേഹങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുന്ന സാങ്കേതിക രീതിയാണ് ക്രയോണിക് ഫ്രീസിംഗ് എന്ന് പറയുന്നത്. ക്രയോപ്രിസര്‍വ്വേഷന്‍ എന്നാണ് ഇതിന്റെ ശരിയായ പേര്.

image courtesy

ക്രയോപ്രിസര്‍വ്വേഷന്‍

ക്രയോപ്രിസര്‍വ്വേഷന്‍

ക്രയോപ്രിസര്‍വ്വേഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയില്‍ ജീവജാലങ്ങളുടെ തലച്ചോര്‍, കോശങ്ങള്‍, മൃതശരീരങ്ങള്‍ എന്നിവയെല്ലാം സൂക്ഷിച്ച് വെയ്ക്കാവുന്നതാണ്. അതും എത്ര കാലം വേണമെങ്കിലും.

image courtesy

മനുഷ്യര്‍ക്ക് മാത്രം

മനുഷ്യര്‍ക്ക് മാത്രം

എന്നാല്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ മാത്രമേ ഈ രീതിയിലൂടെ സൂക്ഷിച്ച് വെയ്ക്കാന്‍ നിയമം അനുവദിയ്ക്കുന്നുള്ളൂ. അതും നിയമത്തിനു മുന്നില്‍ മരണപ്പെട്ടു എന്ന് തെളിയിക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മാത്രം.

ക്രയോസ് എന്നാല്‍ തണുപ്പ്

ക്രയോസ് എന്നാല്‍ തണുപ്പ്

ക്രയോസ് എന്നാല്‍ തണുപ്പ് എന്നാണ് അര്‍ത്ഥം. ഈ ഗ്രീക്ക് പദത്തില്‍ നിന്നാണ് ക്രയോണിക്‌സ് എന്ന പദം രൂപപ്പെട്ടിട്ടുള്ളത്.

സൂക്ഷിക്കുന്ന മാര്‍ഗ്ഗങ്ങള്‍

സൂക്ഷിക്കുന്ന മാര്‍ഗ്ഗങ്ങള്‍

ദ്രാവക രൂപത്തിലുള്ള നൈട്രജന്‍ നിറച്ച ടാങ്കുകളിലാണ് മൃതശരീരം സൂക്ഷിക്കുന്നത്. ഇതിനുള്ളിലെ താപനില എന്ന് പറയുന്നത് മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് ആണ്.

തലച്ചോറിലെ കോശങ്ങളുടെ നാശം

തലച്ചോറിലെ കോശങ്ങളുടെ നാശം

മരണശേഷം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിയ്ക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ കോശങ്ങള്‍ നശിയ്ക്കാതിരിയ്ക്കാന്‍ ക്രയോപ്രോട്ടക്റ്റന്റ് എന്ന വസ്തു തലച്ചോറിലേക്ക് അമിതമായി പ്രവഹിപ്പിക്കുന്നു.

ഓര്‍മ്മ നശിപ്പിക്കപ്പെടില്ല

ഓര്‍മ്മ നശിപ്പിക്കപ്പെടില്ല

ഇത്തരം വഴിയിലൂടെ തലച്ചോറിലെ കോശങ്ങളുടെ നാശവും ഓര്‍മ്മ, തന്റെ വ്യക്തിത്വം എന്നിവ കൃത്യമായി നിലനില്‍ക്കുന്നു.

ശാസ്ത്രത്തിന്റെ അത്ഭുതം

ശാസ്ത്രത്തിന്റെ അത്ഭുതം

ശാസ്ത്രത്തിന്റെ അത്ഭുതം പ്രതീക്ഷിച്ച് ഈ അടുത്ത കാലത്ത് അര്‍ബുദം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ബ്രിട്ടനില്‍ പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം ക്രയോജെനിക് രീതിയില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്.

എപ്പോള്‍ ആരംഭിയ്ക്കണം

എപ്പോള്‍ ആരംഭിയ്ക്കണം

മരണശേഷം അധികം വൈകാതെ തന്നെ ക്രയോജനിക് പ്രിസര്‍വ്വേഷനുള്ള നടപടികള്‍ തുടങ്ങണം. കൃത്യമായി പറഞ്ഞാല്‍ മരിച്ച് കഴിഞ്ഞ് രണ്ട് മിനിറ്റിനും പതിനഞ്ച് മിനിട്ടിനും ഇടയില്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിയ്ക്കണം.

ചെയ്യുന്ന രീതി

ചെയ്യുന്ന രീതി

ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രവര്‍ത്തനരഹിതമായതിനു ശേഷം രക്തം കട്ടപിടിയ്ക്കുന്നത് പതുക്കെയാവാന്‍ മരുന്ന് കുത്തിവെയ്ക്കുന്നു. മൃതദേഹം ഐസ് കൊണ്ട് മൂടുകയും ചെയ്യുന്നു.

അവസാന ഘട്ടം

അവസാന ഘട്ടം

പിന്നീട് ശരീരത്തിലെ രക്തം മുഴുവന്‍ മാറ്റുകയും ആന്തരികാവയങ്ങളെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരംഭിയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല കോശങ്ങളില്‍ നിന്ന് ജലാംശത്തെ മുഴുവനായി നീക്കം ചെയ്യാനും കോശങ്ങള്‍ക്കിടയില്‍ രൂപം കൊള്ളുന്ന ഐസ്പാളികള്‍ ഇല്ലാതാക്കാനും ഉള്ള രാസവസ്തുക്കള്‍ നിറച്ച് ലിക്വിഡ് നൈട്രജനില്‍ സൂക്ഷിക്കുന്നു.

വിജയം കാണുമോ പരീക്ഷണം

വിജയം കാണുമോ പരീക്ഷണം

നൂറ് വര്‍ഷത്തിനപ്പുറമാണ് ഇത്തരമൊരു പരീക്ഷണം വിജയം കാണുക എന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ കൂടുതല്‍ നാള്‍ മൈനസ് 196 ഡിഗ്രിയില്‍ സൂക്ഷിക്കുന്ന ശരീരത്തിന് തകരാറുകള്‍ സംഭവിയ്ക്കാനും നാശം വരാനും സാധ്യത കൂടുതലാണ്.

വിട്രിഫിക്കേഷന്‍

വിട്രിഫിക്കേഷന്‍

ഇത്തരത്തില്‍ ശരീരം ശീതീകരിക്കുന്ന അവസ്ഥയെ വിട്രിഫിക്കേഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ ഇത് വഴി കോശങ്ങളുടെ നാശം തടയാമെങ്കിലും ഇതിനായി രാസവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നു. ഇതാകട്ടെ വിഷാംശം കൂടുതലുള്ളതും. ഇവയുടെ ദോഷവശങ്ങള്‍ തള്ളിക്കളയാവുന്നതല്ല.

English summary

What is cryogenics and how does freezing bodies work

Cryogenic freezing is the process of preserving a dead body with liquid nitrogen.
Story first published: Wednesday, November 23, 2016, 13:43 [IST]
X
Desktop Bottom Promotion