For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോത്രവിഭാഗത്തിന്റെ ചില ഞെട്ടിക്കുന്ന ആചാരങ്ങള്‍

|

ഗോത്രവിഭാഗങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്. ഇപ്പോഴും അവരുടേതായ ആചാരങ്ങളും മര്യാദകളും കൈവിടാതെ ജീവിയ്ക്കുന്നവര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിയ്ക്കുന്നവരായിരിക്കും. പലര്‍ക്കും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലെന്നതും അവരെ കൂടുതല്‍ വ്യത്യസ്തരാക്കുന്നു. നിങ്ങളുടെ കയ്യിലുമുണ്ടോ M, എങ്കില്‍....

ആഫ്രിക്കന്‍ ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ ഇപ്പോഴും പിന്തുടര്‍ന്നു പോരുന്ന ചില വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. പലപ്പോഴും വന്യമെന്ന് തോന്നിയ്ക്കുന്ന ഇത്തരം രീതിയിലുള്ള ആചാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. രക്തത്തില്‍ രോഗം മാത്രമല്ല സ്വഭാവവും

രക്തം കുടിയ്ക്കുന്നത്

രക്തം കുടിയ്ക്കുന്നത്

രക്തം കുടിയ്ക്കുന്നത് മൃഗങ്ങളാണ് എന്ന് നമുക്കറിയാം. എന്നാല്‍ ആഫ്രിക്കയില്‍ കെനിയയിലെ മസായ് ഗോത്രവിഭാഗക്കാര്‍ മൃഗങ്ങളുടെ രക്തം കുടിയ്ക്കുന്ന ഒരു രീത് നിലവിലുണ്ട്. മാത്രമല്ല ഇവര്‍ പുതിയതായി ഒരാളെ അഭിസംബോധന ചെയ്യുമ്പോള്‍ ഹലോ പറയുന്നതിനു പകരം മുഖത്ത് തുപ്പിയാണ് അഭിവാദ്യം ചെയ്യുന്നത്. കുടുംബത്തില്‍ പുതിയതായി ഒരു കുട്ടി ജനിയ്ക്കുമ്പോള്‍ ദുഷ്ടശക്തികളില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ കുട്ടിയുടെ മുഖത്ത് തുപ്പുന്ന പതിവും ഇവര്‍ക്കിടയിലുണ്ട്.

image courtesy

എത്യോപ്പയിലെ ഹാമര്‍ ഗോത്രവിഭാഗം

എത്യോപ്പയിലെ ഹാമര്‍ ഗോത്രവിഭാഗം

ഇവരുടെ ആചാരങ്ങള്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവര്‍ക്കിടയില്‍ ഒരു ആണ്‍കുട്ടി അവന്റെ ആണത്തം തെളിയിക്കുന്നത് നഗ്നനായി നിരത്തി നിര്‍ത്തിയിരിക്കുന്ന കാളകളുടെ മുകളിലൂടെ ഓടുന്നു.

image courtesy

ഉഗാണ്ടയിലെ ബനിയന്‍കോലെ വിഭാഗം

ഉഗാണ്ടയിലെ ബനിയന്‍കോലെ വിഭാഗം

ഉഗാണ്ടയിലെ ബനിയന്‍കോലെ വിഭാഗത്തിന്റെ വിവാഹം വളരെ ആഘോഷപൂര്‍വ്വം നടത്തുന്നതിന്റെ പിന്നിലെ ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വിവാഹത്തിനു മുന്‍പ് തന്നെ വിവാഹം കഴിയ്ക്കാന്‍ പോകുന്ന പെണ്ണിന്റെ അമ്മയുമായി വരന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. പിന്നീടാണ് പെണ്ണിനെ വിവാഹം കഴിയ്ക്കുന്നത്.

image courtesy

സുഡാനിലെ സുര്‍മ വിഭാഗം

സുഡാനിലെ സുര്‍മ വിഭാഗം

എത്യോപ്പ്യയിലെയും സുഡാനിലേയും സുര്‍മ വിഭാഗത്തില്‍ പെട്ട് സ്ത്രീകള്‍ ചുണ്ടിന് ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ലിപ് പ്ലേറ്റ് ചുണ്ടിനുള്ളില്‍ കുത്തിത്തിരുകും. ഇതേ പോലെ തന്ന ചെവിയുടെ ഓട്ട വലുതാക്കാനും ഇത്തരത്തില്‍ ചെയ്യാറുണ്ട്.

image courtesy

വോഡേബ് ഗോത്രവിഭാഗം

വോഡേബ് ഗോത്രവിഭാഗം

നൈജീരിയയില്‍ ഏറ്റവും ചെറിയ ഗോത്രവിഭാഗമാണ് ഇവര്‍. ഇവരുടെ ആഘോഷങ്ങളെല്ലാം വ്യത്യസ്തമാണ്. എന്തുകൊണ്ടെന്നാല്‍ അതേ വിഭാഗത്തില്‍ നിന്നും സ്ത്രീകളെ മോഷ്ടിച്ചു കൊണ്ട് വന്നാണ് ഇവര്‍ രാത്രികളില്‍ നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ മോഷ്ടിച്ചു കൊണ്ടു വരുന്ന് സ്ത്രീകള്‍ വിവാഹിതരാണെങ്കില്‍ കൂടിയും ഈ പുരുഷന്‍മാര്‍ക്ക് വീണ്ടും ഇവരെ വിവാഹം കഴിയ്ക്കാം.

image courtesy

ച്യൂവ ഗോത്രവിഭാഗത്തില്‍ പെട്ടവര്‍

ച്യൂവ ഗോത്രവിഭാഗത്തില്‍ പെട്ടവര്‍

ച്യൂവ ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ മരണമാണ് ആഘോഷമാക്കുന്നത്. മരിച്ചു പോയ ആളുടെ മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി അതിന്റെ കഴുത്ത് മുറിച്ച് ശരീരം തുറക്കുന്നു. അതിനു ശേഷം വെള്ളം ഉപയോഗിച്ച് ശരീരത്തിനുള്‍ഭാഗവും കഴുകി വൃത്തിയാക്കുന്നു. എന്നാല്‍ പലപ്പോഴും ഈ വെള്ളം തന്നെയാണ് പാചകത്തിനും മറ്റും ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.

image courtesy

English summary

Weird african customs and traditions you didn't know existed

Here are some tribes from across Africa with mouth dropping customs. Read on to know more...
Story first published: Wednesday, June 29, 2016, 13:23 [IST]
X
Desktop Bottom Promotion