For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

|

വിശ്വാസങ്ങളേക്കാള്‍ കൂടുതല്‍ അന്ധ വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത് നമുക്കിടയില്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിയ്ക്കാന്‍ കഴിയില്ല. കാരണം അത്രയേറെയുണ്ട് അന്ധവിശ്വാസങ്ങളുടെ ചുവട് പിടിച്ച് നമ്മളോരോരുത്തരും കാണിച്ചു കൂട്ടുന്ന കാര്യങ്ങള്‍. ധനം സമ്പാദിക്കണോ ഈ നിറങ്ങള്‍ ധരിയ്ക്കാം

മൂന്ന് തലയുള്ള പാമ്പും, ഹനുമാന്റെ ഗദയും എന്നു വേണ്ട പല കാര്യങ്ങള്‍ക്കും അനാവശ്യമായ പ്രാധാന്യം നല്‍കി പണി വാങ്ങിയ്ക്കുന്നത് നമ്മളില്‍ പലരുടേയും ശീലങ്ങളായിക്കഴിഞ്ഞു. ഇന്ന് ആളെക്കൂട്ടാന്‍ ഏറ്റവും നല്ല വഴിയാണ് ഓണ്‍ലൈന്‍ ഭക്തി.

ലോകത്ത് ഇത്രയേറെ അന്ധവിശ്വാസങ്ങളും തട്ടിപ്പും നടക്കുന്ന രാജ്യം വേറെ ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വലിയൊരു വിഭാഗത്തിന്റെ കളികളാണ് എന്നതാണ് സത്യം. ഇന്ന് ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിയ്ക്കുന്ന ചില വിശ്വാസ തട്ടിപ്പുകള്‍ നോക്കാം.

മൂന്ന് തലയുള്ള പാമ്പ്

മൂന്ന് തലയുള്ള പാമ്പ്

മൂന്ന് തലയുള്ള പാമ്പിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ചിന്തിച്ചാല്‍ മാത്രം പോര തെളിവു സഹിതം മുന്നിലേക്കിട്ട് തന്നിരിയ്ക്കുകയാണ് ഇന്റര്‍നെറ്റെന്ന മായിക ലോകം. എന്നാല്‍ എന്തായാലും ഇത് എഡിറ്റ് ചെയ്തവന്റെ പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍. കാരണം പാമ്പിന്റെ മൂന്ന് തലയും ഒരു പോലെ ഒരേ വശത്തേക്ക് ചരിഞ്ഞിരിയ്്ക്കുന്നു എന്നത് തന്നെ.

 ഇന്ത്യയുടെ ദേശീയഗാനം ഏറ്റവും മികച്ചത്

ഇന്ത്യയുടെ ദേശീയഗാനം ഏറ്റവും മികച്ചത്

രാജ്യസ്‌നേഹവും രാജ്യത്തോടുള്ള കടമയും എല്ലാം നമ്മുടെ രക്തത്തിലുണ്ടാവേണ്ടത് തന്നെയാണ്. എന്നാല്‍ യുനസ്‌കോ വരെ ഇന്ത്യന്‍ ദേശീയ ഗാനം ഏറ്റവും മികച്ചത് എന്ന് കണ്ടെത്തിയിരിക്കുന്നു. ദുര്‍മന്ത്രവാദത്തിന്റെ ഈറ്റില്ലമായി മാറിയ ഗ്രാമം

 ഹനുമാന്റെ ഗദയോ?

ഹനുമാന്റെ ഗദയോ?

അതെ സത്യമാണ്, കാരണം തെളിവല്ലേ മുന്നില്‍. ശ്രീലങ്കയില്‍ നിന്നാണ് ഹനുമാന്റെ ഗദ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഗദ തന്നെയാണ് സത്യമായിട്ടും. പക്ഷേ ഗദ കണ്ടെത്തിയത് ഹനുമാന്റെ പ്രതിമയുടെ അടുത്ത് നിന്നാണ്. അതായത് പ്രതിമയിലുണ്ടായിരുന്ന ഗദയാണ് ഇത്.

കള്ളുകുടിയനെ വിഴുങ്ങിയ പെരുമ്പാമ്പ്

കള്ളുകുടിയനെ വിഴുങ്ങിയ പെരുമ്പാമ്പ്

വഴിയില്‍ കള്ളു കുടിച്ച് കിടന്നുറങ്ങിയ മനുഷ്യനെ പെരുമ്പാമ്പ് വിഴുങ്ങിയ എത്ര ഭയാനകം അല്ലെ. എന്നാല്‍ പെരുമ്പാമ്പ് വിഴുങ്ങിയത് മനുഷ്യനെത്തന്നെയാണോ എന്ന് ഈ ചിത്രമെടുത്തയാള്‍ക്ക് പോലും നിശ്ചയമില്ല. ഇത് ഇന്ത്യയില്‍ നിന്നുള്ള ചിത്രമാണോ എന്ന് പോലും സംശയമാണ്.

ഒറ്റപ്രസവത്തില്‍ 11 കുട്ടികള്‍

ഒറ്റപ്രസവത്തില്‍ 11 കുട്ടികള്‍

ഒറ്റപ്രസവത്തില്‍ 11 കുട്ടികള്‍ ജനിച്ചതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതും 11.11.11 എന്ന തീയ്യതിയില്‍. സൂററ്റിലാണ് ഈ അത്ഭുതം നടന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് തട്ടിപ്പിന്റെ ഏറ്റവും പ്രകടമായ രൂപമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ആസ്സാമിലെ റേപ്പ് ഫെസ്റ്റിവല്‍

ആസ്സാമിലെ റേപ്പ് ഫെസ്റ്റിവല്‍

ആസ്സാമിലെ റേപ്പ് ഫെസ്റ്റിവലാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു താരം. എന്നാല്‍ ഇതൊരു വ്യാജവാര്‍ത്തയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആസ്സാമിലെ ക്രൈ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

 ശൂന്യാകാശത്തിലെ ദീപാവലി ഇന്ത്യ

ശൂന്യാകാശത്തിലെ ദീപാവലി ഇന്ത്യ

ദീപാവലി ദിനത്തില്‍ ഇന്ത്യയുടെ ആകൃതി ശൂന്യാകാശത്തില്‍ കണ്ടെത്തി എന്നതാണ് മറ്റൊന്ന്. എന്നാല്‍ ഇങ്ങനൊരു ചിത്രത്തിന് പ്രസക്തി ഉണ്ട് പക്ഷേ അതാകട്ടെ 1992-2003-ലെ ഇന്ത്യയുടെ ജനസംഖ്യയെക്കുറിച്ച് രേഖപ്പെടുത്തിയ മാപ്പ് ആയിരുന്നു.

ഏറ്റവും വലിയ അസ്ഥികൂടം

ഏറ്റവും വലിയ അസ്ഥികൂടം

ഏറ്റവും വലിയ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നു അതും നമ്മുടെ ഇന്ത്യയില്‍. എന്നാല്‍ ഇതാണ് ഇന്റര്‍നെറ്റിന്റെ ലോകത്ത് പ്രചരിക്കുന്ന ഏറ്റവും വലിയ തട്ടിപ്പ്.

English summary

Top 8 Hoaxes About India

Here in this article, we are about to share the list of the top hoaxes about India, which we sure have heard of. These are the hoaxes that shook the world.
Story first published: Wednesday, August 24, 2016, 17:42 [IST]
X
Desktop Bottom Promotion