മലയാളിയെ മല്ലു എന്ന് വിളിച്ചാല്‍ കളി കാര്യമാവും

മലയാളികളെങ്കിലും ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ നമ്മോട് ചോദിയ്ക്കുന്നത് പലപ്പോഴും അലോസരമുണ്ടാക്കുന്നു.

Posted By:
Subscribe to Boldsky

മലയാളികള്‍ ഒന്നും പഠിയ്ക്കില്ല, എവിടെ ചെന്നാലും മറ്റുള്ളവരെ പഠിപ്പിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍ എല്ലാവരില്‍ നിന്നും മലയാളിയെ വ്യത്യസ്തമാക്കുന്ന ചിലതുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളായിരിക്കും മലയാളിയെ മലയാളിയാക്കുന്നത്. സ്തനവലിപ്പത്തില്‍ ചില പുരുഷ ചിന്തകള്‍ സത്യം?

എവിടെ ചെന്നാലും ആ സ്ഥലത്തിന്റെ സംസ്‌കാരവും അവസ്ഥയുമായി യോജിച്ചു പോവാന്‍ മലയാളികള്‍ക്കുള്ള കഴിവ് ചെറുതൊന്നുമല്ല. എന്നാല്‍ ചില ചോദ്യങ്ങള്‍ മലയാളിയെ അസ്വസ്ഥമാക്കും. എന്തൊക്കെയാണ് അവ എന്നു നോക്കാം.

നിങ്ങളൊരു മല്ലു?

മല്ലു എന്ന വിളി പലപ്പോഴും മലയാളികള്‍ക്ക് ഇഷ്ടപ്പെടാത്തതാണ്. മലയാളി എന്നചിന്റെ ചുരുക്കമാണ് അല്‍പം മോഡേണായ മല്ലു വിളി. എന്നാല്‍ ഈ വിളി പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം.

മലയാളിയും മലയാളവും

പലരും മലയാളിയെ മലയാളം എന്ന് പറയാന്‍ ശ്രമിക്കും. എന്നാല്‍ അങ്ങനൊരു സാഹസത്തിനു മുതിരുന്നതിനു മുന്‍പ് മനസ്സിലാക്കുക മലയാളി എന്നത് ഒരു വ്യക്തിയും മലയാളം എന്നത് ഭാഷയും ആണെന്ന്.

ക്ഷമയുടെ നെല്ലിപ്പടി

പല മലയാളികള്‍ക്കും ഉള്ള ഒരു ഗുണമാണ് ഇത്. പല കാര്യങ്ങള്‍ക്കും മാപ്പുകൊടുക്കുന്ന ശീലം, എന്നാല്‍ ഇതൊരിക്കലും അവരുടെ ബലഹീനതയായി കണക്കാക്കരുത്. പുളിമരം വീട്ടിലുണ്ടെങ്കില്‍ നിര്‍ഭാഗ്യം കൊണ്ടുവരും

മദിരാസി വിളി

മല്ലു പോലെ തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് മദിരാസി വിളിയും. ഇത് പലപ്പോഴും തമിഴ്‌നാട്ടുകാരെയാണ് വിളിയ്ക്കുക. എന്നാല്‍ പലപ്പോഴും ഈ വിളി മലയാളികള്‍ക്ക് നേരെയും ഉണ്ടാവാറുണ്ട്.

ശ്രീശാന്തിനോടുള്ള ഇഷ്ടം

ഈ ചോദ്യത്തിന് മലയാളികള്‍ക്ക് കൃത്യമായ ഉത്തരമില്ല. ഇഷ്ടമല്ല എന്നത് തന്നെയാമ് മിക്കവരുടേയും ഉത്തരം.

മലയാളിയും ഗള്‍ഫും

മലയാളികള്‍ ഏറ്റവും കൂടുതല്‍ തൊഴിലന്വേഷിച്ച് പോകുന്നത് ഗള്‍ഫിലാണ്. എന്നാല്‍ ഗള്‍ഫില്‍ ഏതെങ്കിലും ബന്ധുക്കള്‍ ഉണ്ടെങ്കില്‍ കസിനെങ്കിലും ഒരു ജോലി ഒപ്പിച്ചു കൊടുക്കുമോ എന്ന ചോദ്യം പല മലയാളികളേയും പ്രശ്‌നത്തിലാക്കും.

മറ്റു സിനിമകളോടുള്ള വിമര്‍ശനം

പല തമിഴ് തെലുങ്ക് സിനിമകളിലും യുക്തിയ്ക്ക് നിരക്കാത്ത രീതിയില്‍ ആയിരിക്കും പല ആക്ഷന്‍ സീനുകളും ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതിനെ മടി കൂടാതെ വിമര്‍ശിയ്ക്കാന്‍ മലയാളിയ്ക്ക് കഴിയും.

മമ്മൂട്ടി മോഹന്‍ലാല്‍ യുദ്ധം

ഒരു മലയാളിയുടെ അടുത്തും ഇഷ്ടപ്പെട്ട സൂപ്പര്‍സ്റ്റാര്‍ ഏതാണെന്ന് ചോദിച്ചാല്‍ അവരുടെ ഉത്തരം മമ്മുട്ടിയോ മോഹന്‍ലാലോ ആയിരിക്കും. അതെത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.

ലുങ്കി ഉടുക്കുന്നതിനെക്കുറിച്ച്

കേരളത്തില്‍ ലുങ്കി ഉടുക്കാത്തവര്‍ കുറവായിരിക്കും. എന്തിനധികം കല്ല്യാണത്തിനു പോകുമ്പോള്‍ പോലും മുണ്ടുടുക്കുന്നവരാണ് മലയാളികള്‍. പിന്നെ എന്തിനി മുണ്ടുടുക്കുന്നു എന്ന് ചോദിച്ചാല്‍ അതൊരു മാതിരി കളിയാക്കുന്ന ചോദ്യമായിരിക്കും.

രജനികാന്തിനോടുള്ള ഇഷ്ടം

മലയാളിയാണെന്ന് കരുതി മറ്റ് ഭാഷയിലെ നടീനടന്‍മാരോടുള്ള ഇഷ്ടത്തിന് യാതൊരു വിധത്തിലുള്ള കുറവും ഉണ്ടാവില്ല. പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.

തേങ്ങ എല്ലാത്തിലും

എന്തുകൊണ്ടാണ് എല്ലാ പാചകപരീക്ഷണത്തിലും തേങ്ങ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാല്‍ എന്തുകൊണ്ടാണ് നമുക്ക് ഓക്‌സിജന്‍ ആവശ്യമുള്ളത് എന്ന് ചോദിച്ച പോലാവും.

ഹര്‍ത്താലും കേരളവും

കേരളത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്. ഹര്‍ത്താല്‍ ദിവസവും ഉണ്ടാവും എന്ന് പറയുന്നത് കുറച്ച് അതിശയോക്തി ആയിരിക്കും എന്നാല്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഉണ്ടാവും എന്നാണ് അതിന്റെ ഒരു ഇത്.

English summary

Things You Should Never Say To A Malayalee

It's important to know what you should never say to a malayalee. Here are some such things.
Please Wait while comments are loading...
Subscribe Newsletter