For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തെ അല്‍പം സൂക്ഷിക്കുന്നത് നല്ലതാ...

|

ഒരാളുടെ നഖം നോക്കിയാല്‍ അറിയാം അയാളുടെ വ്യക്തിശുചിത്വം. കാരണം നഖം വൃത്തിയായിട്ടാണ് ഇരിയ്ക്കുന്നതെങ്കില്‍ അയാള്‍ എത്രത്തോളം വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നയാളാണെന്ന് നമുക്ക് മനസ്സിലാകും.

നഖത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. പലപ്പോവും ഇങ്ങനെയൊക്കെയാകുമോ എന്ന് നമമ്ള്‍ അത്ഭുതപ്പെടുന്ന കാര്യം. നഖത്തിന്റെ ആകൃതി വട്ടത്തിലാണോ, പറയാനൊത്തിരിയുണ്ട്

നഖം ഭംഗിയായി നെയില്‍പോളിഷ് എല്ലാം ഇട്ട് കൊണ്ട് നടക്കുമ്പോള്‍ മാത്രമല്ല അല്ലാതെയും നഖത്തെക്കുറിച്ച് അല്‍പം ശ്രദ്ധ വേണം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാതുള്ളത് എന്ന് നോക്കാം.

 നഖത്തിന്റെ വളര്‍ച്ച

നഖത്തിന്റെ വളര്‍ച്ച

നഖത്തിന്റെ വളര്‍ച്ചയുടെ കാര്യം നിങ്ങള്‍ക്കറിയാമോ? 35 മില്ലി മീറ്റര്‍ നീളമാണ് ഓരോ മാസവും നഖത്തിനുണ്ടാകുന്നത്.

നഖത്തിലെ വെളുത്ത പാടുകള്‍

നഖത്തിലെ വെളുത്ത പാടുകള്‍

നഖത്തില്‍ കാണപ്പെടുന്ന വെളുത്ത പാടുകള്‍ ശരീരത്തില്‍ കാല്‍സ്യം കുറവാണ് എന്നതിന്റെ സൂചനയാണ്.

 പുരുഷന്‍മാര്‍ക്ക് വേഗം വളരും

പുരുഷന്‍മാര്‍ക്ക് വേഗം വളരും

പുരുഷന്‍മാരുടെ നഖമാണ് സ്ത്രീകളുടേതിനെ അപേക്ഷിച്ച് പെട്ടെന്ന് വളരുന്നത് എന്നതാണ് സത്യം.

നഖം കടിയ്ക്കുന്നത്

നഖം കടിയ്ക്കുന്നത്

നഖം കടിയ്ക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നഖത്തിന്റെ വശങ്ങളിലുള്ള ചര്‍മ്മത്തെ ഇത് വളരെ ദോഷകരമായി ബാധിയ്ക്കും.

നഖവും ആരോഗ്യവും

നഖവും ആരോഗ്യവും

നഖം നിങ്ങളുടെ ആരോഗ്യത്തെയാണ് എപ്പോഴും കാണിയ്ക്കുന്നത്. കാരണം നഖത്തിന്റെ ആരോഗ്യം നോക്കി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മനസ്സിലാക്കാന്‍ കഴിയും.

മാനസിക സമ്മര്‍ദ്ദവും നഖവും

മാനസിക സമ്മര്‍ദ്ദവും നഖവും

മാനസിക സമ്മര്‍ദ്ദവും നഖവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. നഖവും മുടിയും മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായി അനാരോഗ്യത്തിലാകുന്നത് സാധാരണയാണ്.

ക്യൂട്ടിക്കിള്‍സ് വെറുതെയല്ല

ക്യൂട്ടിക്കിള്‍സ് വെറുതെയല്ല

നഖത്തിലെ ക്യൂട്ടിക്കിള്‍സിനും പ്രത്യേക ധര്‍മ്മമുണ്ട്. നഖം കടിയ്ക്കുകയോ നഖം മുറിയ്ക്കുകയോ ചെയ്യുമ്പോള്‍ അതിനടിയിലുള്ള ചര്‍മ്മം പെട്ടെന്ന് നശിക്കുന്നു. എന്നാല്‍ ക്യൂട്ടിക്കിള്‍ ഇതിന് വീണ്ടും വളരാനുള്ള സാഹചര്യം ഒരുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

English summary

Things You Might Not Know About Your Nails

Here are some of the things that you need to know about your nails. Find out about the interesting things about nails.
Story first published: Saturday, July 23, 2016, 16:02 [IST]
X
Desktop Bottom Promotion