പാപഫലമനുസരിച്ച് വരും ജന്മത്തിലെ ജനനം ഇങ്ങനെ

വരും ജന്മത്തിലെ ജന്മത്തെപ്പറ്റി മനസ്സിലാക്കാന്‍ ഈ ജന്മം ചെയ്ത പാപങ്ങള്‍ കാരണമാകും

Posted By:
Subscribe to Boldsky

ജനനവും മരണവും ജീവിതത്തിന്റെ രണ്ട് തലങ്ങളാണ്. ജനിച്ചവരെല്ലാം ഒരിക്കല്‍ മരിയ്ക്കും. അത് പ്രകൃതി നിയമമാണ്. എന്നാല്‍ മരണത്തിനു ശേഷം എന്താണ് എന്നത് പലരേയും ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള കാര്യമാണ്. എന്നാല്‍ മരണശേഷം വീണ്ടും ജന്മമുണ്ടെന്നാണ് വിശ്വാസം.

എന്നാല്‍ മനുഷ്യ ജന്മം തന്നെയാണോ അതോ വേറെന്തെങ്കിലും ജീവിയായാണോ ജനിയ്ക്കുക എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ല. ഉള്ളം കൈയ്യിലെ മറുക് ഭാഗ്യമോ നിര്‍ഭാഗ്യമോ?

വിശ്വാസവും പുരാണങ്ങളും അനുസരിച്ച് നമ്മള്‍ ചെയ്യുന്ന പാപ പുണ്യങ്ങള്‍ക്കനുസരിച്ചായിരിക്കും അടുത്ത ജന്മം നമ്മളെ കാത്തിരിയ്ക്കുന്നത്. ഓരോ പാപത്തിന്റേയും ഫലം വരും ജന്മങ്ങളിലും നമ്മള്‍ അനുഭവിക്കേണ്ടി വരുന്നു.

ബലാല്‍സംഗത്തിന് ശിക്ഷ

ബലാല്‍സംഗം ചെയ്യപ്പെടുന്നവരില്‍ പിഞ്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ഇരകളാണ്. എന്നാല്‍ ഹിന്ദു വിശ്വാസമനുസരിച്ച് ബലാല്‍സംഗം ചെയ്യുന്നവന്‍ അടുത്ത ജന്മത്തില്‍ ചെന്നായയോ കഴുകനോ ദുഷ്ടസര്‍പ്പമോ ആയി ജനിയ്ക്കും എന്നാണ് വിശ്വാസം.

മുതിര്‍ന്നവരെ ബഹുമാനിയ്ക്കാത്തവര്‍

മുതിര്‍ന്നവരെ ബഹുമാനിയ്ക്കാത്തവരാണ് ഇന്നത്തെ തലമുറയില്‍ ചിലരെങ്കിലും അതുകൊണ്ട് തന്നെയാണ് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും. ഇത്തരത്തില്‍ മാതാപിതാക്കളെ ബഹുമാനിയ്ക്കാത്തവര്‍ വരും ജന്മത്തില്‍ കാക്കയായി ജനിയ്ക്കും എന്നാണ് പറയുന്നത്.

പണത്തിനു വേണ്ടി കൃത്യങ്ങള്‍

പണത്തിനു വേണ്ടി എന്ത് കുറ്റകൃത്യവും ചെയ്യുന്നവര്‍ ഒട്ടും കുറവല്ല നമുക്കിടയില്‍. ഇത്തരത്തില്‍ പണത്തിനായി അത്യാര്‍ത്തി കാണിയ്ക്കുന്നവരും അതിനു വേണ്ടി പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവരും വരും ജന്മത്തില്‍ കീടങ്ങള്‍ക്ക് സമാനമായി ജനിയ്ക്കും എന്നാണ് വിശ്വാസം.

ഈ സ്ത്രീകളുമായി സെക്‌സ് കുഴപ്പം വരുത്തും......

വെള്ളി മോഷ്ടിക്കുന്നയാള്‍

മോഷണം അത് വലുതായാലും ചെറുതായാലും മോഷണം തന്നെയാണ്. വെള്ളി മോഷ്ടിക്കുന്നയാള്‍ പ്രാവായി ജനിയ്ക്കും എന്നാണ് വിശ്വാസം.

സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്നവര്‍

സ്ത്രീകളെ അപമാനിയ്ക്കുകയോ വസ്ത്രാക്ഷേപം ചെയ്യുകയോ ചെയ്യുന്നത് ഏറ്റവും വലിയ പാപമാണ്. എന്നാല്‍ ഇത്തരക്കാര്‍ വരും ജന്മത്തില്‍ തത്തയായി ജനിയ്ക്കും എന്നാണ് പറയപ്പെടുന്നത്.

കൊലപാതകം

കൊലപാതകങ്ങളുടേയും കൊലപാതകികളുടേയും എണ്ണം വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. ഇത്തരത്തില്‍ കൊലപാതകം ചെയ്യുന്നവര്‍ വരും ജന്മത്തില്‍ കഴുതയായി ജനിയ്ക്കും. അടിമപ്പണിയായിരിക്കും ഇവര്‍ക്കായി കരുതി വെച്ചിരിയ്ക്കുന്നതും.

English summary

Sins in your present life decides your next birth

Based on your Sin, your next birth is pre-decided reveals Maharishi Ved Vyasa, read to know more.
Please Wait while comments are loading...
Subscribe Newsletter