കൈകൊണ്ട് ഇവിടെയൊക്കെ തൊട്ടാല്‍...

ശരീരത്തിലെ ചില ഭാഗങ്ങള്‍ കൈ കൊണ്ട് തൊടരുത്. ഇത് പലപ്പോഴും പല ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകും.

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തില്‍ എവിടെ വേണമെങ്കിലും നമുക്ക് കൈകൊണ്ട് തൊടാം. എന്നാല്‍ ഏറ്റവും കൂടുതല്‍ അഴുക്കും ബാക്ടീരിയകളും ഉള്ളത് നമ്മുടെ കൈകളില്‍ തന്നെയാണ്. ആ കൈകൊണ്ട് തന്നെയാണ് ശരീരത്തിന്റെ മുക്കിലും മൂലയിലും നമ്മള്‍ തൊട്ടു തലോടുന്നത്. അത് അപകടമാണ് എന്നത് മറ്റൊരു സത്യം. വീട്ടില്‍ തേനീച്ചക്കൂട് മരണത്തിന്റെ ലക്ഷണമോ?

എന്നാല്‍ കൈകൊണ്ട് തൊടാന്‍ പാടില്ലാത്ത ചില ശരീര ഭാഗങ്ങളുണ്ട്. ഇത് നിരവധി തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും മറ്റു പ്രശ്‌നങ്ങളും ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ ശരീരഭാഗങ്ങളിലാണ് കൈകൊണ്ട് തൊടാന്‍ പാടില്ലാത്തത് എന്ന് നോക്കാം. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഇവ കഴിയ്ക്കാം

ചെവിയ്ക്കുള്‍വശം

ചെവിയുടെ ഉള്‍ഭാഗമാണ് പ്രധാനപ്പെട്ട ഒരു ഭാഗം. ചെവിയില്‍ കൈകൊണ്ട് തൊടുന്നത് അണുബാധ ഉണ്ടാക്കാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കും. ഇത് ഇയര്‍ കനാലിന് പ്രശ്‌നങ്ങളുണ്ടാക്കാനും കാരണമാകും.

മുഖം

മുഖത്ത് നിന്നും പലരും കൈ എടുക്കില്ല. എന്നാല്‍ മുഖത്ത് എപ്പോഴും കൈകൊണ്ട് തൊട്ട് തലോടുന്നത് പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബാക്ടീരിയകളുടെ സംഗമ കേന്ദ്രമാണ് നമ്മുടെ കൈവിരലുകള്‍.

നിതംബം

പലരും നിതംബത്തില്‍ കൈകൊണ്ട് ചൊറിയാറുണ്ട്. എന്നാല്‍ പിന്നീട് കൈ വൃത്തിയായി കഴുകാന്‍ മടിയ്ക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള ഇന്‍ഫെക്ഷനും കാരണമാകും.

കണ്ണ്

കണ്ണില്‍ കരട് പോയാലോ എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടായാലോ ഉടന്‍ കൈകൊണ്ട് കണ്ണ് തിരുമ്മുന്നവരാണ് പലരും. എന്നാല്‍ ഇത് ആ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ എന്നതാണ് സത്യം.

വായ

വായ്ക്കകത്തും കൈ കൊണ്ട് തൊടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ശരീരത്തിലെ മൂന്നിലൊന്ന് ബാക്ടീരിയകളും പകരുന്നത് വായില്‍ നിന്നും കൈയ്യിലേക്കും കൈയ്യില്‍ നിന്ന് വായിലേക്കും ആണ് എന്ന കാര്യത്തില്‍ സംശയമില്ല.

മൂക്കിനുള്‍വശം

മൂക്കിനകത്ത് കൈ ഇടുന്നവരും കുറവല്ല. എന്നാല്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കാണ് ഇതെത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ മൂക്കില്‍ വിരലിടാറുണ്ടോ, ഡോക്ടര്‍ പറയും

നഖത്തിനിടഭാഗം

നഖം കടിയ്ക്കുന്നവരും ചില്ലറയല്ല. എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങള്‍. നഖങ്ങള്‍ക്കടിയില്‍ ബാക്ടീരിയകള്‍ നിരവധിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്ന ശീലമാണ് ഇത്.

English summary

Seven Parts Of The Body You Should Never Touch With Your Fingers

These are some of the body parts that you should avoid touching them often. Check out them.
Please Wait while comments are loading...
Subscribe Newsletter