For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഷയുടെ കൊലപാതകിയുടെ രഹസ്യങ്ങള്‍

|

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതകത്തിലെ ചുരുളഴിയുമ്പോള്‍ അന്വേഷണസംഘത്തെ പ്രതിയിലേയ്‌ക്കു നയിക്കാന്‍ പ്രധാന കാരണമായത്‌ കൊലപാതകിയുടെ മനശാസ്‌ത്രം തന്നെയായിരുന്നു. ഇതേ രീതിയിലുള്ള കൊല കേരളത്തിലുള്ളവര്‍ നടത്തില്ലെന്ന ആദ്യകണക്കുകൂട്ടല്‍ പിഴച്ചില്ലെന്നു പറയാം.

കൊലപ്പെടുത്തിയതല്ല, ഇതോടനുബന്ധിച്ചു നടത്തിയ ക്രൂരപീഡനങ്ങളാണ്‌ മനസാക്ഷിയെ ഞെട്ടിയ്‌ക്കുന്നതെന്നു പറയാം. ഒരു മനുഷ്യന്‌ ഇത്രയെല്ലാം ക്രൂരത ചെയ്യാനാകുമോയെന്നു നാം ചോദിച്ചു പോകുന്ന നടപടികളാണ്‌ പ്രതിയെന്നു കരുതുന്നയാളില്‍ നിന്നുണ്ടായത്‌.

jisha

ഇത്തരം മാനസികാവസ്ഥകളിലേയ്‌ക്കു മനുഷ്യന്‍ എത്തിപ്പെടുന്നതിനു പുറകില്‍ പല ഘടകങ്ങളുമുണ്ട്‌, ഇവരെ സ്വാധീനിയ്‌ക്കുന്ന പല കാര്യങ്ങളുമുണ്ട്‌.

വളര്‍ന്ന വരുന്ന സാഹചര്യം ഒരു മനുഷ്യന്റെ മാനസികാവസ്ഥയെ സ്വാധീനിയ്‌ക്കും. മോശം സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വരുന്നവര്‍ക്ക്‌ ഇത്തരം പ്രശ്‌നങ്ങളുണ്ടാകും.

mind 1

ചെറുപ്പത്തില്‍ ഇത്തരം ചുറ്റുപാടുകളില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ വളരുമ്പോള്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്‌. ഇതിനു കാരണം ശരിയും തെറ്റും തിരിച്ചറിയാനാകാത്ത സമയത്ത്‌ കണ്‍മുന്നില്‍ കാണുന്ന സംഭവങ്ങള്‍ മനസില്‍ പതിയുന്നതും ഇത്‌ ശരിയാണെന്നു കരുതുന്നതുമാണ്‌.

ദുശീലങ്ങള്‍, അതായത്‌ മദ്യപാനം, ഡ്രഗ്‌സ്‌ തുടങ്ങിയവ പ്രത്യേകിച്ചും മനുഷ്യനു ചിന്തിയ്‌ക്കാനുള്ള കഴിവിനു മേല്‍ ആധിപത്യമുറപ്പിയ്‌ക്കും. ഇവ പലപ്പോഴും പെട്ടെന്നുള്ള പ്രകോപനങ്ങള്‍ക്കും ക്രൂരതകള്‍ക്കും വഴി വയ്‌ക്കും.

mind

തങ്ങളുടെ താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ ഏതു മാര്‍ഗവും സ്വീകരിയ്‌ക്കാനുള്ള മാനസികാവസ്ഥ പലര്‍ക്കുമുണ്ടാകും. ജിഷയുടെ കൊലപാതകം നടത്തിയാള്‍ക്ക്‌ ലൈംഗികതാല്‍പര്യമുണ്ടായതാണ്‌ ഒരു കാരണം.

ചെയ്യുന്ന പ്രവൃത്തിയുടെ തെറ്റും ശരിയും തിരിച്ചറിയാനാകാത്തതും മറ്റുള്ളവരുടെ പ്രേരണയാല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരും കുറവല്ല.

മാനസിക പ്രശ്‌നങ്ങളുള്ളവര്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്കു പുറകിലുണ്ടാകാറുണ്ടെന്നതും വാസ്‌തവമാണ്‌. ഈ സോഡിയാക് സൈനിലുള്ളവരെ വിശ്വസിയ്ക്കരുത്!!

English summary

Psychology Behind Cruel Things Done By People

Here are some of the Psychological factors behind cruel things done by people
Story first published: Saturday, June 18, 2016, 8:21 [IST]
X
Desktop Bottom Promotion