വിളക്കിന്റെ നാളം താഴോട്ടാണോ, അപകടം തൊട്ടടുത്ത്‌

നിലവിളക്ക് നോക്കി ചില പ്രവചനങ്ങള്‍ നടത്താം, എങ്ങനെയെന്ന് നോക്കാം.

Posted By:
Subscribe to Boldsky

നമ്മുടെ സംസ്‌കാരത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ് നിലവിളക്കുകള്‍. പ്രത്യേകിച്ച് ഹിന്ദുക്കളുടെ എല്ലാ കര്‍മ്മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും നിലവിളക്കിന് ഒഴിച്ചു കൂടാനാവാത്ത ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. ദീപങ്ങള്‍
പരസ്പരം സംസാരിയ്ക്കും എന്നു വരെ വിശ്വാസമുണ്ട്. മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക

എന്നാല്‍ നിലവിളക്ക് നോക്കി ഒരാളുടെ ഭാവി പ്രവചിയ്ക്കാന്‍ കഴിയുമോ? നിലവിളക്കിന്റെ ദീപം നോക്കി ചില കാര്യങ്ങള്‍ പ്രവചിയ്ക്കാന്‍ കഴിയും. എന്തൊക്കെയെന്ന് നോക്കാം.

വിളക്ക് വേഗം കെട്ടാല്‍

കത്തിച്ച ഉടന്‍ തന്നെ വിളക്ക് കെട്ടാല്‍ അത് ആ വ്യക്തിയുടെ ദു:ഖത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഉടന്‍ തന്നെ ആ വ്യക്തിയ്ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നാണ് സൂചന.

വീണ്ടും കൊളുത്തിക്കെടുമ്പോള്‍

വീണ്ടും വിളക്ക് കത്തിച്ച് അത് കെട്ടു പോകുകയാണെങ്കില്‍ ദു:ഖവാര്‍ത്തയെന്തെങ്കിലും കേള്‍ക്കാനിടവരും എന്നാണ് വിശ്വാസം.

ദീപത്തിന്റെ തെളിച്ചം

ദീപം നല്ലതുപോലെ തെളിഞ്ഞ് കത്തുകയാണെങ്കില്‍ അത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം.

ദീപം വിറച്ചു കൊണ്ടിരുന്നാല്‍

വിളക്കിലെ ദീപം വിറച്ച് കൊണ്ടിരുന്നാല്‍ ഉടന്‍ തന്നെ കുടുംബത്തിന്റെ ഐശ്വര്യത്തിന് കോട്ടം തട്ടും എന്നാണ് പറയപ്പെടുന്നത്.

ദീപത്തിന്റെ പ്രകാശം

നല്ല പ്രകാശത്തോടെയാണ് ദീപം കത്തുന്നതെങ്കില്‍ അത് ജീവിതത്തില്‍ ശുഭാനുഭവങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനയാണ്.

വിളക്ക് നിലത്ത് വെയ്ക്കുമ്പോള്‍

വെറും നിലത്ത് വിളക്ക് വെയ്ക്കരുത് എന്നാണ് പറയുന്നത്. വിളക്ക് എപ്പോഴും ഇലയ്ക്ക് മുകളിലോ പീഠത്തിനു മുകളിലോ വേണം വെയ്ക്കാന്‍.

വെള്ളിവിളക്ക്

ഓടില്‍ നിര്‍മ്മിച്ച വിളക്കാണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളി വിളക്ക് ഉപയോഗിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ വെള്ളിവിളക്ക് കത്തിയ്ക്കുമ്പോള്‍ നെയ്യൊഴിച്ച് വേണം കത്തിയ്ക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

English summary

Predicting the Future from Flames and oil Lamps

Predicting the Future from Flames and oil Lamps, read to know more in malayalam.
Please Wait while comments are loading...
Subscribe Newsletter