വീട്ടിലെ പ്ലാവ് ഏത് ദിക്കില്‍, ഗുണമോ, ദോഷമോ?

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടില്‍ വളര്‍ത്തേണ്ടതും വളര്‍ത്താന്‍ പാടില്ലാത്തതുമായ ചില വൃക്ഷങ്ങള്‍

Posted By:
Subscribe to Boldsky

വീട് വെയ്ക്കുമ്പോള്‍ വാസ്തു നോക്കുന്ന ശീലം നമുക്കെല്ലാം ഉണ്ട്. പലരുടേയും വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റേയും ഭാഗമായിട്ടായിരിക്കും ഇത്തരം ഒരു കാര്യം ചെയ്യുന്നത്. പുളിമരം വീട്ടിലുണ്ടെങ്കില്‍ നിര്‍ഭാഗ്യം കൊണ്ടുവരും

എന്നാല്‍ വീട് വെയ്ക്കുന്ന കാര്യത്തില്‍ മാത്രമല്ല വീടിന്റെ ചുറ്റിനും മരം വെയ്ക്കുമ്പോഴും വാസ്തു നോക്കുന്നത് നന്നായിരിക്കും. കാരണം നമ്മുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിയ്ക്കും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

വീട്ടിലെ ഐശ്വര്യത്തിന് സഹായിക്കുന്ന ചില മരങ്ങളുണ്ട്. എന്നാല്‍ ചില മരങ്ങള്‍ വീട്ടില്‍ ചില ഭാഗത്ത് വെച്ച് പിടിപ്പിക്കാന്‍ പാടില്ല. ഇത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുന്നത്. ഏതൊക്കെ വൃക്ഷങ്ങള്‍ ഏതൊക്കെ ഭാഗത്ത് നട്ട് പിടിപ്പിക്കണമെന്നും എന്താണ് അതുകൊണ്ടുള്ള ഗുണം എന്നും നോക്കാം. സ്തനവലിപ്പത്തില്‍ ചില പുരുഷ ചിന്തകള്‍ സത്യം?

പ്ലാവ് നടാം വടക്കേ ദിക്കില്‍

വീടിന്റെ വടക്കേ ദിക്കില്‍ പ്ലാവ് നട്ടു വളര്‍ത്തുന്നത് നല്ലതാണ്. ഇത് സര്‍വ്വൈശ്വര്യവും സമ്പത്സമൃദ്ധിയും നല്‍കും വാസ്തുപ്രകാരം. മാത്രമല്ല ആരോഗ്യകരമായും ചില ഗുണങ്ങള്‍ ഉണ്ട്. വടക്കുഭാഗം പൊതുവേ താഴ്ന്നതായിരിക്കും. ഇത് അന്തരീക്ഷത്തിലെ ഈര്‍പ്പം വേഗത്തില്‍ വലിച്ചെടുക്കാന്‍ പ്ലാവിനെ സഹായിക്കുന്നു. അത് വായുവിനെ ശുദ്ധീകരിയ്ക്കുന്നു.

കാഞ്ഞിരം

കിണറിനടുത്ത് കാഞ്ഞിരമരം വളര്‍ത്തുന്ന ദോഷകരമാണ്. ഇത് വിഷബാധയേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ കാരണം കാഞ്ഞിരത്തിലെ വിഷം കിണറ്റിലെ വെള്ളത്തില്‍ ലയിക്കും എന്നതാണ്.

പുളി നടാം തെക്ക് പടിഞ്ഞാറ്

വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പുളിമരം നടുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് വീടിന് സംരക്ഷണം നല്‍കും. എന്നാല്‍ വീടിന് തൊട്ടടുത്തായി പുളിമരം വളര്‍ത്തുന്നത് വീട്ടില്‍ ദോഷം കൊണ്ടു വരും.

കണിക്കൊന്ന വെയ്ക്കാം

തെക്ക് പടിഞ്ഞാറ് ഭാഗത്തായി കണിക്കൊന്ന വെയ്ക്കുന്നതും ഐശ്വര്യത്തിന് കാരണമാകും. ഇത് സാമ്പത്തിക ലാഭം മാത്രമല്ല ഐശ്വര്യവും വര്‍ദ്ധിപ്പിക്കും.

കൂവളം നെല്ലി പ്ലാവ്

വീട്ടു പരിസരങ്ങളില്‍ കൂവളം, നെല്ലി, പ്ലാവ് എന്നീ ചെടികള്‍ ഒരുമിച്ച് നട്ട് വളര്‍ത്തുന്നത് ഐശ്വര്യത്തം വീട്ടിലേക്ക് കൈപിടിച്ച് കയറ്റും.

നാല്‍പ്പാമരങ്ങള്‍

നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ താമസസ്ഥലത്ത് വളര്‍ത്താന്‍ പാടില്ല. ഇത് പലപ്പോഴും ഇല്ലാത്ത ദോഷങ്ങളെപ്പോലും ക്ഷണിച്ച് വരുത്തും.

ആല്‍ വീട്ടില്‍ വേണ്ട

ആല്‍ മരവും വീട്ടില്‍ വളര്‍ത്തുന്നത് നല്ലതല്ല. ആല്‍മരത്തില്‍ നിന്നും രാത്രിയില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ് പുറത്ത് വരുന്നത്. ഇത് അന്തരീക്ഷത്തിന് വളരെയധികം ദോഷകരമാണ്.

English summary

plants as per Vastu that bring good luck in your house

Here are some of the rules that need to be followed to ensure that your house is Vastu friendly and also some tips to help you select the plant.
Please Wait while comments are loading...
Subscribe Newsletter