നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും ചിത്രങ്ങള്‍

ഈ ഫോട്ടോകള്‍ കണ്ടാല്‍ എന്തായാലും രണ്ടാമതൊന്ന് നിങ്ങള്‍ നോക്കും, തീര്‍ച്ച.

Posted By:
Subscribe to Boldsky

ഫോട്ടോഗ്രഫി ഒരു കല തന്നെയാണ്. ഒരു ക്യാമറയോ മൊബൈല്‍ഫോണോ ഉണ്ടെങ്കില്‍ ആര്‍ക്ക വേണമെങ്കിലും ഫോട്ടോ എടുക്കാം. എന്നാല്‍ ഓരോ ഫോട്ടോയ്ക്കും അനേകായിരം കാര്യങ്ങള്‍ പറയാനുള്ള കഴിവുണ്ടാകും. ഒരു ഫോട്ടോഗ്രാഫറിന്റെ വിരലുകള്‍ കൃത്യസമയത്ത് ചലിയ്ക്കുന്നതായിരിക്കണം. ഇരട്ടക്കുട്ടികള്‍ വയറ്റിനകത്ത് തന്നെ അടിപിടി

ചിലപ്പോള്‍ ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലായിരിക്കും പല നല്ല ഫോട്ടോകളുടേയും അവസരങ്ങള്‍ നഷ്ടപ്പെടുക. പലപ്പോഴും ഒരു സെക്കന്റിന്റെ വ്യത്യാസത്തിലായിരിക്കും ഒരു നല്ല ഫോട്ടോ ജനിയ്ക്കുന്നതും. അത്തരത്തിലുള്ള ചില ഫോട്ടോകള്‍ കാണാം.

കുതിര മനുഷ്യന്‍?

പെട്ടെന്ന് കണ്ടാല്‍ ആരായാലും കഥകളിലെല്ലൊ കാണുന്നതു പോലെ ഒരു കുതിര മനുഷ്യന്‍ എന്നാണ് കരുതുക. എന്നാല്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ.

വെള്ളത്തൊപ്പി

ആര്‍ക്കെങ്കിലും കഴിയുമോ ഇതുപോലൊരു തൊപ്പി തലയില്‍ വെയ്ക്കാന്‍. എന്നാല്‍ ഒരു ഫോട്ടോഗ്രാഫറുടെ യുക്തി പ്രവര്‍ത്തനക്ഷമമായതിന്റെ പ്രതിഫലനമാണ് ഈ തൊപ്പി. ഇത് ശരിയ്ക്കും തൊപ്പിയല്ല കുട്ടിയുടെ തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ കിട്ടിയ അപൂര്‍വ്വ ദൃശ്യമാണ്.

അര്‍ദ്ധനാരിയോ?

പകുതി സ്ത്രീയും പകുതി പുരുഷനും, എന്നാല്‍ സൂക്ഷിച്ചു നോക്കൂ മദ്യം വാങ്ങാന്‍ വന്ന സ്ത്രീയുടെ കാല്‍ കണ്ണാടിയില്‍ കാണുന്നതല്ലേ എന്ന്.

ചന്ദ്രനില്‍ കാല്‍ കുത്താന്‍

ഈ ചിത്രം കണ്ടാല്‍ ലാന്റ് ചെയ്യാന്‍ പോകുന്നത് ചന്ദ്രനിലാണ് എന്നല്ലേ തോന്നുക. എന്നാല്‍ ഈ ചിത്രമെടുത്തയാളെ ജീനിയസ് എന്നല്ലാതെ എന്ത് വിളിയ്ക്കാന്‍.

നായയുടെ കണ്‍ഫ്യൂഷന്‍

ആ ചുമരിലേക്കൊന്നും സൂക്ഷിച്ചു നോക്കൂ. കമിതാക്കള്‍ ചുംബിയ്ക്കാന്‍ നില്‍ക്കുന്ന പോലെയുള്ള നിഴല്‍ കാണുന്നില്ലേ. എന്നാല്‍ തിരിച്ചു നോക്കൂ രണ്ട് പേര്‍ എതിര്‍ദിശയിലേക്ക് നടന്നു പോകുന്നു. ഇത് കണ്ടാല്‍ പിന്നെ നായയ്ക്കായാലും കണ്‍ഫ്യൂഷന്‍ ആവാതിരിക്കുമോ?

English summary

Most Perfectly Timed Photos You Have Ever Seen

These are some of the most perfectly timed pictures. Check them out…
Please Wait while comments are loading...
Subscribe Newsletter