ഈ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും

ശരീരത്തില്‍ ഈ ഭാഗത്തെല്ലാം മറുകുകള്‍ ഉണ്ടോ, സാമ്പത്തിക പ്രതിസന്ധി കൂടെയുണ്ടാവും.

Posted By:
Subscribe to Boldsky

മറുകുകള്‍ മനുഷ്യസഹജമാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മറുകുകള്‍ ഉണ്ടാവും. പലരും മറുകും മുഖലക്ഷണവും എല്ലാം നോക്കി പല പ്രവചനങ്ങലും നടത്തുന്നവരും ഉണ്ടാകും. എന്നാല്‍ ഇവയൊന്നും അങ്ങനെ തള്ളിക്കളയേണ്ടതല്ല. കാരണം ഓരോ മറുകിനും ഓരോ ലക്ഷണങ്ങള്‍ പറയാനുണ്ടാവും എന്നത് തന്നെ.

സാമ്പത്തിക പ്രതിസന്ധിയില്ലാതെ ഐശ്വര്യത്തോടെയും സമ്പത്തോടെയും ജീവിയ്ക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും പണം ഉണ്ടെങ്കിലും കടുത്ത പ്രതിസന്ധിയില്‍ കൂടി ജീവിയ്ക്കുന്നവരാകും പലരും. നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും ചിത്രങ്ങള്‍

ലക്ഷണ ശാസ്ത്രമനുസരിച്ച് ചില മറുകുകള്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടെങ്കില്‍ അവ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നാണ് പറയുന്നത്.

ഇടത്തേ കവിളില്‍

ഇടത്തേ കവിളില്‍ മറുകുള്ളവര്‍ക്ക് വരുമാനം വളരെ കൂടുതലായിരിക്കും. എന്നാല്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവായിരിക്കും എന്നതാണ് സത്യം. മാത്രമല്ല കൃത്യമായ സമ്പാദ്യശീലം ഉണ്ടാവില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

ചുണ്ടില്‍

ചുണ്ടില്‍ മറുകുണ്ടെങ്കിലും സാമ്പത്തിക രംഗം വളരെ മോശമായിരിയ്ക്കും. എപ്പോഴും സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇവര്‍ക്ക് നേരിടേണ്ടി വരിക.

ഇടത്തേ കൈവെള്ളയില്‍

ഇടത്തേ കൈവെള്ളയ്ക്കുള്ളില്‍ മറുകുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും. എപ്പോഴും പണത്തിന് അത്യാവശ്യം വരും എന്നതാണ് ഇതിനര്‍ത്ഥം.

ഇടത്തേ കാലില്‍

ഇടത്തേ കാലില്‍ മറുകുണ്ടാവുന്നതും സാമ്പത്തികാഭിവൃദ്ധിയുണ്ടാവില്ല എന്നതിന്റെ സൂചനയാണ്. പണം കൂടുതലുണ്ടാവും എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണ ഉണ്ടാവില്ല. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു.

ചൂണ്ടുവിരലില്‍

ചൂണ്ടുവിരലില്‍ ഏതെങ്കിലും തരത്തിലുള്ള മറുക് ഉണ്ടെങ്കിലും അത് പലപ്പോഴും സാമ്പത്തികനഷ്ടത്തിലേക്ക് നയിക്കുന്നു.

ഇടത്തേ പുരികത്തില്‍

ചിലര്‍ക്ക് ഇടത്തേ പുരികത്തിനു മുകളിലായി കാക്കപ്പുള്ളികളോ മറുകുകളോ ഉണ്ടാവാറുണ്ട്. ഇത് ആ വ്യക്തിയുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്നതാണ്.

ഇടത്തേ കക്ഷത്തിലായി

ഇടത്തേ കക്ഷത്തിലായി ഇത്തരത്തില്‍ മറുകുകളോ മറ്റോ ഉണ്ടെങ്കിലും ഇതും സാമ്പത്തികമായുള്ള തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

English summary

Moles in these areas of body indicate severe Money-Crisis

These moles indicate that money won’t stick around you, read to know more.
Please Wait while comments are loading...
Subscribe Newsletter