For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ തേനീച്ചക്കൂട് മരണത്തിന്റെ ലക്ഷണമോ?

വീടിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും

|

വീടിനെയും നാടിനേും ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ പലതും അന്ധവിശ്വാസമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ പലപ്പോഴും നമ്മള്‍ വളര്‍ന്ന് വന്ന ചുറ്റുപാടിന്റേയും നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയ വിശ്വാസത്തിന്റേയും ഫലമായി പലതും മാറ്റാന്‍ നമ്മള്‍ തയ്യാറാവില്ല.

ഇത്തരത്തില്‍ അവിശ്വാസിയായ പലരും വിശ്വാസിയായി മാറുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്. പലപ്പോഴും നമ്മുടെ വീട്ടില്‍ നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍ നോക്കാം. ആണും പെണ്ണും അറിഞ്ഞിരിയ്‌ക്കേണ്ട ആകര്‍ഷണരഹസ്യം

പലപ്പോഴും ഇത് വിശ്വാസം എന്നതിലുപരി അന്ധവിശ്വാസം എന്നാണ് കണക്കാക്കപ്പെടുന്നത്. എന്തൊക്കെയആണ് ഇത്തരത്തില്‍ നമ്മുടെ വീടിനകത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്ന വിശ്വാസങ്ങലും അന്ധവിശ്വാസങ്ങളും എന്ന് നോക്കാം.

തുറന്ന ജനലിലൂടെ പക്ഷി പറന്നാല്‍

തുറന്ന ജനലിലൂടെ പക്ഷി പറന്നാല്‍

തുറന്ന് കിടക്കുന്ന ജനലിന് സമീപത്തു കൂടി പക്ഷി പറന്നാല്‍ അത് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. മരണത്തിന്റെ ലക്ഷണമായും ഇത് പലപ്പോഴും കണക്കാക്കുന്നതാണ്.

 ബ്രഡിന്റെ ദിശ

ബ്രഡിന്റെ ദിശ

ബ്രഡ് മുറിച്ച ശേഷം അത് മുറിച്ചതിനു നേരെ വിപരീതമായാണ് കിടക്കുന്നതെങ്കില്‍ അതും ദു:ശ്ശകുനമായി കണക്കാക്കും. ദുഷ്ടശക്തികളെ ആകര്‍ഷിക്കുന്നതാണ് ഇതിന് പിന്നിലെന്നാണ് വിശ്വാസം.

 തേനീച്ചകള്‍

തേനീച്ചകള്‍

ദൈവത്തിന്റെ ദൂതന്‍മാരാണ് തേനീച്ചകള്‍ എന്നാണ് മറ്റൊരു വിശ്വാസം. മരണം നമ്മളെ മുന്‍കൂട്ടി അറിയിക്കാനാണ് ഇവയുടെ വരവ് എന്നാണ് വിശ്വാസം.

 പഴയ ചൂല്‍

പഴയ ചൂല്‍

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ പഴയ വീട്ടിലെ ചൂല്‍ കൂടി ഒപ്പം കൊണ്ടു വന്നാല്‍ പഴയ വീട്ടിലെ നെഗറ്റീവ എനര്‍ജി കൂടി കൂടെപ്പോരും എന്നാണ് വിശ്വാസം.

കണ്ണാടി ഉടയുന്നത്

കണ്ണാടി ഉടയുന്നത്

കണ്ണാടി ഉടയുന്നതാണ് മറ്റൊരു പ്രശ്‌നം. വീട്ടിനകത്ത് ഉടഞ്ഞ കണ്ണാടി സൂക്ഷിക്കുന്നത് ബന്ധുക്കളാരെങ്കിലും മരിയ്ക്കാന്‍ സമയമായി എന്നാണ് സൂചിപ്പിക്കുന്നത്.

ക്ലോക്ക് ഉടഞ്ഞു പോകുന്നത്

ക്ലോക്ക് ഉടഞ്ഞു പോകുന്നത്

ക്ലോക്ക് ഉടഞ്ഞു പോകുന്നതും ദു:ശ്ശകുനമായി കണക്കാക്കുന്നു. മരണത്തിനു മുന്നോടിയായി സമയം നിലയ്ക്കാറായി എന്നാണ് ഇതിലൂടെ സചിപ്പിക്കുന്നത്.

 ലോജിക്കില്ലാത്ത വിശ്വാസം

ലോജിക്കില്ലാത്ത വിശ്വാസം

പലപ്പോഴും പല തരത്തിലും ഉണ്ടാകുന്ന ലോജിക്കില്ലാത്ത വിശ്വാസങ്ങളാണ് ഇതിനു പിന്നില്‍. എന്നാല്‍ ഒരിക്കലും ലോജിക്കില്ല എന്ന കാരണത്താല്‍ ആരും വിശ്വാസങ്ങളെ കൈയ്യൊഴിയുന്നില്ല എന്നതാണ് സത്യം.

English summary

Know These Myths About Your House

These are some of the most dumbest beliefs that we all have been hearing about our houses. Check them out...
Story first published: Friday, October 28, 2016, 14:58 [IST]
X
Desktop Bottom Promotion