For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂര്‍ക്കം വലിയിലെ ചില രഹസ്യങ്ങള്‍

കൂര്‍ക്കം വലിയ്ക്ക് പിന്നിലുള്ള ആരോഗ്യകരവും രസകരവുമായ ചില വസ്തുതകള്‍.

|

കൂര്‍ക്കം വലിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. നമ്മള്‍ കൂര്‍ക്കം വലിയ്ക്കുന്നവരല്ലെങ്കിലും നമുക്ക് ചുറ്റുമുള്ള പലരും കൂര്‍ക്കം വലിയ്ക്കുന്നവരായിരിക്കും. എന്നാല്‍ എന്തുകൊണ്ട് കൂര്‍ക്കം വലിയ്ക്കുന്നു എന്ന് നിങ്ങള്‍ക്കറിയുമോ? ഉള്ളം കൈയ്യിലെ മറുക് ഭാഗ്യമോ നിര്‍ഭാഗ്യമോ?

കൂര്‍ക്കം വലിയ്ക്കു പിന്നിലും ചില രസകരമായ വസ്തുതകള്‍ ഉണ്ട്. പലപ്പോഴും പങ്കാളിയുടെ കൂര്‍ക്കം വലി കൊണ്ട് പൊറുതി മുട്ടുന്നവരാണ് പലരും.

കൂര്‍ക്കം വലി അത് ചെയ്യുന്നവരേക്കാള്‍ ബുദ്ധിമുട്ടിയ്ക്കുന്നത് കൂടെക്കിടക്കുന്നവരെയാണ്. ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴും കൂര്‍ക്കം വലിയ്ക്കു പിന്നിലുണ്ട്. എന്നാല്‍ കൂര്‍ക്കം വലിയ്ക്ക് പിന്നിലുള്ള വസ്തുതകള്‍ എന്തൊക്കെ എന്ന് നോക്കാം.

 ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ് ഇത്തരക്കാരില്‍. കാരണം ശ്വാസോച്ഛ്വാസം ശരിയായ രീതിയില്‍ നടക്കാത്തതാണ് പലപ്പോഴും കൂര്‍ക്കം വലിയ്ക്ക് കാരണം.

 ഉറക്കത്തിലെ ശ്വാസതടസ്സം

ഉറക്കത്തിലെ ശ്വാസതടസ്സം

ഉറക്കത്തില്‍ ശ്വാസതടസ്സം ഉള്ളത് തന്നെയാണ് കൂര്‍ക്കം വലിയുടെ കാരണം. എന്നാല്‍ ഇത്തരക്കാരില്‍ ഉണര്‍ന്നിരിയ്ക്കുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാവില്ല.

കൂര്‍ക്കം വലിയ്ക്കിടയില്‍

കൂര്‍ക്കം വലിയ്ക്കിടയില്‍

കൂര്‍ക്കം വലിയ്ക്കിടയില്‍ മൂക്കിലെ ടീഷ്യൂകള്‍ വണ്ണം വെയ്ക്കുന്നതായി തോന്നും. ഇത് പലപ്പോഴും കൂര്‍ക്കം വലി ഉച്ചത്തിലാവാനുള്ള കാരണമാണ്.

 ശല്യമില്ലാത്ത കൂര്‍ക്കം വലി

ശല്യമില്ലാത്ത കൂര്‍ക്കം വലി

എന്നാല്‍ കൂര്‍ക്കം വലിയ്ക്കുന്നതിലും രണ്ട് തരത്തിലുള്ളവ ഉണ്ട്. സമൂഹം അംഗീകരിച്ച കൂര്‍ക്കം വലിയും ഇതല്ലാതെ സ്ഥിരമായി പലരും അനുഭവിയ്ക്കുന്ന ഉച്ചത്തിലുള്ള കൂര്‍ക്കം വലിയും.

പിന്നിലെ കാരണം

പിന്നിലെ കാരണം

എന്നാല്‍ ചില കൂര്‍ക്കം വലിയുടെ പിന്നിലെ കാരണം എന്ന് പറയുന്നത് പലപ്പോഴും ദാമ്പത്യബന്ധത്തിലെ താളപ്പിഴകളും പ്രണയ ബന്ധങ്ങളിലും പ്രശ്‌നങ്ങളും ആണ് എന്നാണ് പറയപ്പെടുന്നത്.

 പ്രമേഹവും കൂര്‍ക്കം വലിയും

പ്രമേഹവും കൂര്‍ക്കം വലിയും

കൂര്‍ക്കം വലിയ്ക്കുന്നത് ടൈപ്പ് 2 ഡയബറ്റിസിനു കാരണമാകും എന്നാണ് പറയപ്പെടുന്നത്.

ഗുരുതരമായ പ്രശ്‌നങ്ങള്‍

ഗുരുതരമായ പ്രശ്‌നങ്ങള്‍

ആരോഗ്യത്തിന് ഹാനീകരം എന്ന് പറയാവുന്ന അവസ്ഥയിലേക്ക് കൂര്‍ക്കം വലി എത്തുന്നത് സത്യമാണ്. ഇത് സ്‌ട്രോക്ക്, ബിപി തുടങ്ങിയ അവസ്ഥയിലേക്ക് എത്തിയ്ക്കും എന്നാണ് പറയപ്പെടുന്നത്.

English summary

interesting facts about snoring

Here are some of the interesting facts about snoring that you should know. Find out more about these facts that can simply blow your mind…
X
Desktop Bottom Promotion