For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ചിലവാകുകയല്ല ഇരട്ടിക്കും ഇങ്ങനെയെങ്കില്‍

|

പണം സമ്പാദിയ്ക്കുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. അതിനായാണ് നമ്മള്‍ ജോലിയെടുക്കുന്നതും രാപകലില്ലാതെ കഷ്ടപ്പെടുന്നതും. പണം സമ്പാദിയ്ക്കുന്നതിന് ഇന്ത്യക്കാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നത് സത്യം.

എന്നാല്‍ ഇത്തരത്തില്‍ പണ സമ്പാദനത്തിനും അല്‍പം പിശുക്കി ചിലവാക്കുന്നതിനും ഇന്ത്യക്കാരെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല.

എന്തൊക്കെ കാര്യങ്ങളിലാണ് എത്രയുണ്ടെങ്കിലും ഇല്ലാത്തരം കാണിയ്ക്കുന്നത് പലരും എന്ന് അറിയാമോ? പലപ്പോഴും നമ്മളെല്ലാവരും ചെയ്യുന്ന വേലയാണ് ഇതെന്നതും സത്യം. പ്രത്യേകിച്ച് മലയാളികള്‍. എന്തൊക്കെയാണ് ലോകത്തെ വരെ ഞെട്ടിക്കുന്ന ഇന്ത്യക്കാരുടെ മണിസേവിംഗ് ടെക്‌നിക്കുകള്‍ എന്ന് നോക്കാം.

 ടൂത്ത് പേസ്റ്റിന് ആര്‍ ഐ പി

ടൂത്ത് പേസ്റ്റിന് ആര്‍ ഐ പി

ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത് തീര്‍ന്നാല്‍ പിന്നെ ടൂത്ത് പേസ്റ്റിന്റെ ട്ടൂബിനെ ഞെക്കിപ്പിഴിഞ്ഞ് അതിന്റെ എല്ലാ വിധത്തിലുള്ള ചാരവും തീര്‍ക്കാന്‍ മിടുക്കരാണ് നമ്മള്‍. എന്നാലും പുതിയ ടൂത്ത് പേസ്റ്റ് വാങ്ങിക്കാന്‍ പലരും തയ്യാറാവില്ല.

 ടീഷര്‍ട്ട് പഴകിയാല്‍

ടീഷര്‍ട്ട് പഴകിയാല്‍

ടീഷര്‍ട്ട് പഴകിയാല്‍ പലരും അത് വീട്ടിലിടാന്‍ ഉപയോഗിക്കും. എന്നിട്ടും ഒന്നിനും കൊള്ളാതായാല്‍ അത് തറ തുടയ്ക്കാന്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

ഷാമ്പൂ ഉപയോഗിക്കുമ്പോഴും പലപ്പോഴും ഷാമ്പൂ കഴിഞ്ഞാലും ആ ബോട്ടില്‍ വെള്ളം നിറച്ച് രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഉപയോഗിക്കുന്നവരാണ് പലരും.

 പഴയസാധനങ്ങളില്‍ നിന്നും പൈസ

പഴയസാധനങ്ങളില്‍ നിന്നും പൈസ

പഴയ ആക്രി സാധനങ്ങളായ പേപ്പര്‍, കുപ്പി, പഴയ പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവ കൊടുത്ത് മാസാവസാനം കാശാക്കുന്നവരും ചില്ലറയല്ല.

പ്ലാസ്റ്റിക് മയം

പ്ലാസ്റ്റിക് മയം

പുതിയ കാര്‍ വാങ്ങിച്ചാലോ ടീവി വാങ്ങിച്ചാലോ അതിന്റെ പുറത്തുള്ള പ്ലാസ്റ്റിക് കവര്‍ കളയാന്‍ നില്‍ക്കാതെ ഒരു വര്‍ഷമെങ്കിലും ചുരുങ്ങിയത് അങ്ങനെ തന്നെ ഉപയോഗിക്കും. റിമോട്ടാണെങ്കില്‍ പിന്നെ പ്ലാസ്റ്റിക് കവറിനുള്ളില്‍ തന്നെ ആയിരിക്കും ജീവിതകാലം മുഴുവന്‍.

കുട്ടികളും പ്രായപൂര്‍ത്തിയും

കുട്ടികളും പ്രായപൂര്‍ത്തിയും

സിനിമാ തീയേറ്ററും ബസ് യാത്രയുമാണ് പലപ്പോഴും കുട്ടികളുടെ പ്രായം കുറച്ച് പറയാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന സംഗതികള്‍. 12 വയസ്സ്ല്‍ കുറവുള്ള കുട്ടികള്‍ക്ക് അരടിക്കറ്റ് എടുത്താല്‍ മതി എന്നത് തന്നെയാണ് കാര്യം.

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കുമ്പോള്

പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കുമ്പോള്

പ്ലാസ്റ്റിക് ബോട്ടിലുകള്‍ വെള്ളം കുടിച്ച് കഴിഞ്ഞാല്‍ അത് പലപ്പോഴും ചെടികള്‍ക്ക് മുകളിലോ, കിളികള്‍ക്ക് വെള്ളം കൊടുക്കാനോ ഒക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.

ഏത് കാര്യത്തിലും വിലപേശല്‍

ഏത് കാര്യത്തിലും വിലപേശല്‍

എത്രയൊക്കെ വില കുറച്ച് വസ്തുക്കള്‍ വാങ്ങിയാലും വിലപേശുക എന്നത് പലരുടേയും രക്തത്തില്‍ ഉള്ളതായിരിക്കും. മാത്രമല്ല കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയാല്‍ എന്തെങ്കിലും ഒന്ന് ഫ്രീ ആയിട്ട് ലഭിച്ചില്ലെങ്കില്‍ ഒരു മനസമാധാനവും പലര്‍ക്കും ഉണ്ടാവില്ല.

English summary

Incredible Ways In Which We Indians Save Money

Here is a list of all the funny ways in which we save our money or at least try to!
Story first published: Wednesday, September 28, 2016, 17:11 [IST]
X
Desktop Bottom Promotion