വീട്ടിലെ നെഗറ്റീവ് എനര്‍ജി നിങ്ങളെ തകര്‍ക്കും

Subscribe to Boldsky

വീട് എന്നത് നമുക്ക് സുരക്ഷിതത്വവും ,സംരക്ഷണവും നൽകുന്ന സ്ഥലമാണല്ലോ .എന്നാൽ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിലോ, അത് നമ്മുടെ വികാരങ്ങളെയും ആരോഗ്യത്തെയും പ്രത്യക്ഷത്തിൽ തന്നെ ബാധിക്കും . നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് എനർജിയെ കാണാൻ പറ്റില്ല.എന്നാൽ അവ നമ്മുടെ ആന്തരിക വൈകാരികതലത്തെ സാരമായി ബാധിക്കും . അഘോരി സന്ന്യാസി സ്‌ത്രീകളോടു ചെയ്യുന്നത്‌.....

ഇത് നിങ്ങളുടെ വില കളയും ,നിങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കും ,നിങ്ങളുടെ സ്വപ്നത്തെയും കഴിവുകളെയും എല്ലാം മങ്ങലേൽപ്പിക്കുകയും ചെയ്യും .നെഗറ്റീവ് എനർജി നിങ്ങളുടെ കുടുംബ ബന്ധങ്ങളിലും അസ്വാരസ്യം ഉണ്ടാക്കും.

കുടുംബാംഗങ്ങൾ തമ്മിൽ പിളർപ്പ് ഉണ്ടാക്കും .ഇത് കൂടുതൽ ഉത്കണ്ഠയും ,സമ്മർദ്ദവും ഉണ്ടാക്കും . നിങ്ങളുടെ വീട്ടിൽ നിന്നും നെഗറ്റിവ് എനർജി ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു .  അമാവാസി ദിനം സെക്‌സെങ്കില്‍.....

വൃത്തിയാക്കൽ

നിങ്ങൾ ഒരു വൃത്തിയുള്ള മുറിയിൽ കയറുമ്പോൾ വളരെ നല്ല ഒരു അനുഭവമായിരിക്കും എന്നാൽ വൃത്തിയില്ലാത്ത ,എല്ലാം കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ കയറുമ്പോൾ മറിച്ചാകും അനുഭവം .എല്ലാ അഴുക്കും ,വൃത്തിയില്ലായ്മയും നെഗറ്റിവ് എനർജി വിളിച്ചു വരുത്തും. നിങ്ങൾ ഓരോ തവണ വൃത്തിയാക്കുമ്പോഴും നെഗറ്റീവ് എനെർജിയെയാണ് തുടച്ചു മാറ്റുന്നത് .അതിനാൽ നിങ്ങളുടെ വീട് വൃത്തിയാക്കലിന് മുൻഗണന കൊടുത്താൽ കൂടുതൽ പോസിറ്റീവ് എനർജി വീട്ടിൽ നിറയ്ക്കാം .

സ്മഡ്ജിങ് (കരി മാറ്റുക )

നെഗറ്റിവ് എനർജി വീട്ടിൽ നിന്നും മാറ്റാനുള്ള ഒരു പഴയ രീതിയാണ് സ്മഡ്ജിങ് .വളരെ പഴയതും അമേരിക്കയിലെ ജനങ്ങളുടെ രീതിയുമാണിത് .ഇതിനായി സേജ് എന്ന ഒരു ഔഷധ സസ്യമാണ് ഉപയോഗിക്കുന്നത് .ചൂടാക്കുമ്പോൾ സേജ് വളരെ കൂടുതൽ നെഗറ്റിവ് എനർജി വായുവിൽ വിടുന്നു .ഇത് അവിടത്തെ പോസിറ്റിവ് ചാർജിനെ ന്യൂട്രിലൈസ് ചെയുന്നു .

ഫർണിച്ചറുകൾ മാറ്റിയിടുക

നെഗറ്റിവ് എനർജി അവിടെയുള്ള വസ്തുക്കളിൽ തങ്ങി നിൽക്കുന്നതിനാൽ നിങ്ങളുടെ ഫർണിച്ചറും മറ്റു അലങ്കാരങ്ങളും ഇടയ്ക്കിടയ്ക്ക് മാറ്റിയിടുക .ഫർണിച്ചറുകൾ സ്ഥാനം മാറ്റി ഇടുക വഴി നെഗറ്റിവ് എനർജി നശിപ്പിക്കാനാകും .

സൂര്യപ്രകാശവും ശുദ്ധവായുവും

സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട് .പ്രകൃതിയിലെ സ്ട്രോങ്ങ് എനർജി നമുക്ക് എപ്പോഴും നല്ലതാണു .അതിനാൽ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക .ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെർജിയാൽ നിറയ്ക്കും .

കടൽ ഉപ്പ്

നിങ്ങളുടെ വീട്ടിൽ നിന്നും ,നിങ്ങളിൽ നിന്നും നെഗറ്റിവ് എനർജി മാറ്റാൻ കടൽ ഉപ്പിനു കഴിയും .കടൽ ഉപ്പ് അന്തരീക്ഷത്തിൽ നെഗറ്റിവ് കണങ്ങൾ ഉണ്ടാക്കി പോസിറ്റിവ് എനർജി കൂടുതലാക്കും .

ഉച്ചത്തിൽ കയ്യടിക്കുക

ഉച്ചത്തിലെ കയ്യടിക്കു നെഗറ്റിവ് എനർജിയെ മുറിച്ചുമാറ്റാൻ കഴിയും .ഉച്ചത്തിലെ വ്യക്തമായ ഈ ശബ്ദം വീടിനെ ശുദ്ധമാക്കുന്നു .പ്രകൃതിയിലെ ഇടിമിന്നലും ഇതിനു സമാനമാണ് .വെടിയൊച്ചകളും ,പള്ളിമണികളും ഇതുപോലെ ശുദ്ധീകരണ സ്വഭാവമുള്ളവയാണ് .

അവശ്യ എണ്ണകൾ

എണ്ണകൾ ഉപയോഗിക്കുകയാണ് നെഗറ്റിവ് എനർജി മാറ്റാനുള്ള മറ്റൊരു മാർഗ്ഗം .എണ്ണയുടെ നല്ല മണം നെഗറ്റിവ് എനർജിയെ തുരത്തുന്നു .ഇത് വീടിനെ പുതുമയുള്ളതാക്കുകയും പോസിറ്റിവ് എനെർജിയെ ക്ഷണിക്കുകയും ചെയ്യും

Story first published: Friday, October 7, 2016, 16:24 [IST]
English summary

how to remove negative energy from your home

You cannot see energy with the naked eye, but you can certainly feel it as the energy of your home often reflects your own inner emotional state
Please Wait while comments are loading...
Subscribe Newsletter