For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഇവ കഴിയ്ക്കാം

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ പറ്റുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

എക്‌സ്പയറി ഡേറ്റ് നോക്കി എന്ത് സാധാനവും വാങ്ങിയ്ക്കുന്നവരാണ് നമ്മള്‍. എക്‌സ്പയറി ഡേറ്റ് ഒരു ദിവസം പോലും കൂടുതലായാല്‍ ആ വസ്തു ഉപയോഗിക്കാന്‍ കൊള്ളില്ല എന്ന വിശ്വാസം നിലനിര്‍ത്തുന്നവര്‍.

എന്നാല്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില വസ്തുക്കളുണ്ട്. ഇവക്കൊരിയ്ക്കലും എക്‌സ്പയറി ഡേറ്റ് പ്രശ്‌നമേ അല്ല. എക്‌സ്പയറി ഡേറ്റിനു പിന്നിലെ സത്യങ്ങള്‍

ഇങ്ങനെ അവ ഉപയോഗിച്ചതു കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവുന്നുമില്ല. എന്തൊക്കെ വസ്തുക്കളാണ് ഇത്തരത്തില്‍ എക്‌സ്പയറി ഡേറ്റിനു ശേഷവും കൂളായി ഉപയോഗിക്കാന്‍ പറ്റുന്നത് എന്ന് നോക്കാം.

 തേന്‍

തേന്‍

എത്ര കാലം കഴിഞ്ഞാലും ചീത്തയാവാത്ത ഒന്നാണ് തേന്‍. കാലം കഴിയുന്തോറും തേനിന്റെ നിറം മാറും മാത്രമല്ല അല്‍പം കൂടി കട്ടിയുള്ളതായി മാറും. എന്നാല്‍ അല്‍പം തണുത്ത വെള്ളത്തില്‍ മൂടി തുറന്ന് ഇറക്കി വെച്ചാല്‍ തേന്‍ വീണ്ടും പഴയ പോലെ ആവും എന്നതാണ് കാര്യം.

 അരി

അരി

എല്ലാ അരിയേയും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ബ്രൗണ്‍ നിറമുള്ള അരിയാണ് എക്‌സ്പയറി ഡേറ്റ് പ്രശ്‌നമല്ലാത്തത്. കൃത്യമായി പാക്ക് ചെയ്ത് വെച്ചാല്‍ ദീര്‍ഘനാള്‍ ഉപയോഗിക്കാം അരി.

വെള്ള വിനാഗിരി

വെള്ള വിനാഗിരി

വിനാഗിരിയാണ് മറ്റൊന്ന്. ഒരിക്കലും ഇത് വേസ്റ്റാക്കേണ്ട ആവശ്യം ഇല്ല. ഭക്ഷണ ആവശ്യങ്ങള്‍ക്കും വീട് ക്ലീന്‍ ചെയ്യാനും വിനാഗിരി എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം.

ഉപ്പ്

ഉപ്പ്

എപ്പോഴെങ്കിലും ചീത്തയായി എന്ന് പറഞ്ഞ് ഉപ്പ് കളയുന്നത് കണ്ടിട്ടുണ്ടോ, എന്നാല്‍ ഒരിക്കലും ഈ ഒരു കാരണത്താല്‍ ഉപ്പ് കളയേണ്ട ആവശ്യം വരുന്നില്ല.

ചോളപ്പൊടി

ചോളപ്പൊടി

ചോളത്തിന്റെ പൊടിയും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നത്. ഒരിക്കലും ചീത്തയായി എന്ന് പറഞ്ഞ് ഇത് കളയേണ്ടി വരില്ല.

പഞ്ചസാര

പഞ്ചസാര

കേടു വരാത്ത ഒന്നാണ് പഞ്ചസാരയും. ഒരിക്കലും എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല. എന്നാല്‍ വെള്ളത്തില്‍ നിന്നും ഉറുമ്പുകളില്‍ നിന്നും വളരെ കൃത്യമായി സൂക്ഷിക്കണം എന്നതാണ് പ്രത്യേകത.

മദ്യം

മദ്യം

മദ്യം ചീത്തായാവാതെ എത്ര കാലം വേണമെങ്കിലും ഇരിയ്ക്കും. എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല എന്നതാണ് കാര്യം.

ഡ്രൈ ചെയ്ത് ബീന്‍സ്

ഡ്രൈ ചെയ്ത് ബീന്‍സ്

ഡ്രൈ ചെയ്ത ബീന്‍സ് ഇന്നത്തെ കാലത്ത് ധാരാളം കിട്ടും. ഇതും ഒരിക്കലും എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.

ഇന്‍സ്റ്റന്റ് കോഫി

ഇന്‍സ്റ്റന്റ് കോഫി

ഇന്‍സ്റ്റന്റ് കോഫിയാണ് മറ്റൊന്ന്. എന്നാല്‍ എപ്പോഴും ഫ്രീസറില്‍ തന്നെ സൂക്ഷിക്കണം. എക്‌സ്പയറി ഡേറ്റ് ഒരിക്കലും ഇതിന് പ്രശ്‌നമല്ല.

English summary

Foods That Shouldn’t Ever Need An Expiration Date

Here are eleven foods that you can put in your cart without looking for any dates on them.
Story first published: Friday, October 28, 2016, 12:32 [IST]
X
Desktop Bottom Promotion