For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങള്‍

|

ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നമുക്ക് എവിടേക്കു വേണമെങ്കിലും സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും നമുക്കാര്‍ക്കും നിരോധിക്കപ്പെട്ടിട്ടില്ല എന്നതാണ് നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യം. എന്നാല്‍ സത്യമതല്ല, ഇന്ത്യയില്‍ തന്നെ ചില സ്ഥലങ്ങളില്‍ നമുക്ക് പ്രവേശനമില്ല. ഡയറ്റിന്റെ പേരിലെ തോന്ന്യാസങ്ങള്‍

അത്ഭുതമെന്നു തോന്നാം, എന്നാല്‍ സത്യമാണ്. ഇന്ത്യക്കകത്ത് തന്നെ ചിലയിടങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് മാത്രം പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഏതൊക്കെയാണ് സ്ഥലങ്ങള്‍ എന്നറിയേണ്ടേ? അറിയാതെ പോലും അങ്ങോട്ട് ട്രിപ്പ് പ്ലാന്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രമിക്കുക.

 ബാംഗ്ലൂരിലുണ്ട് യുനോ- ഇന്‍ ഹോട്ടല്‍

ബാംഗ്ലൂരിലുണ്ട് യുനോ- ഇന്‍ ഹോട്ടല്‍

പൂര്‍ണമായും ജാപ്പനീസ് എക്‌സിക്യുട്ടീവുകള്‍ക്ക് വേണ്ടി മാത്രമാണ് ഈ ഹോട്ടല്‍ നിലനില്‍ക്കുന്നത്. അവരുടേതായ മീറ്റിംഗുകളും കാര്യങ്ങളും മാത്രമാണ് ഇവിടെ നടക്കുക. എന്നാല്‍ ഇതിലാരുടെയെങ്കിലും ഇന്ത്യന്‍ സുഹൃത്താണെങ്കില്‍ ഇവിടെ കയറിപ്പറ്റാം. എന്നാല്‍ ഇപ്പോള്‍ ഈ ഹോട്ടലിന് ഷട്ടറിട്ടിരിക്കുകയാണ്. വംശീയ വര്‍ഗ്ഗീകരണം തന്നെ കാരണം.

image courtesy

 ഇസ്രയേല്‍കാര്‍ക്ക് വേണ്ടി മാത്രം ഒരു കഫേ

ഇസ്രയേല്‍കാര്‍ക്ക് വേണ്ടി മാത്രം ഒരു കഫേ

ഇസ്രയേല്‍ വംശജര്‍ക്കു വേണ്ടി മാത്രം ഒരു കഫേ, അതും നമ്മുടെ ഇന്ത്യയില്‍. ഇന്ത്യക്കാരായ ഒരാളെപ്പോലും അങ്ങോട്ട് അടുപ്പിക്കില്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.

image courtesy

വിദേശികള്‍ക്ക് മാത്രമായി ഒരു ഗോവന്‍ ബീച്ച്

വിദേശികള്‍ക്ക് മാത്രമായി ഒരു ഗോവന്‍ ബീച്ച്

ഗോവയില്‍ വിദേശികള്‍ക്ക് മാത്രമായി ഒരു ബീച്ചുണ്ട്. ഇന്ത്യക്കാരായ ഒരാളെപ്പോലും ഇവിടെ പ്രവേശിപ്പിക്കില്ലെന്നതാണ് സത്യം. വിദേശികള്‍ക്ക് അവരുടെ വിനോദത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാത്രമാണ് ഈ ബിച്ച് നിലനില്‍ക്കുന്നത്.

ചെന്നൈയില്‍ ഇന്ത്യക്കാര്‍ക്ക് നിരോധനം

ചെന്നൈയില്‍ ഇന്ത്യക്കാര്‍ക്ക് നിരോധനം

ചെന്നൈയിലുള്ള ഒരു ഹോട്ടലില്‍ വിദേശ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ഇവിടെ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നതാണ് ഈ ലോഡ്ജിനെ വ്യത്യസ്തമാക്കുന്നതും.

image courtesy

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ചിലുണ്ട് ഇത്തരത്തില്‍ ഒരു സ്ഥലം. അതും വിദേശികള്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള സ്ഥലം. അവിടെയാകട്ടെ ഒരൊറ്റ ഇന്ത്യക്കാരനും പ്രവേശിക്കരുത്.

English summary

Five Places Where Indians Are Banned In India

In this article, we are here to share some of the places where Indians are banned in India.
Story first published: Thursday, May 26, 2016, 15:48 [IST]
X
Desktop Bottom Promotion