കാര്യം സാധിയ്ക്കാന്‍ സ്വര്‍ണം കൊണ്ട് ക്ലോസറ്റ്

ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് സ്വര്‍ണത്തില്‍ തീര്‍ത്ത ക്ലോസറ്റ്.

Posted By:
Subscribe to Boldsky

ഇന്റര്‍നെറ്റിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് സ്വര്‍ണത്തില്‍ തീര്‍ത്ത ക്ലോസറ്റ്. ന്യൂയോര്‍ക്കിലെ ഗുഗ്ഗെന്‍ഹേം മ്യൂസിയത്തിലാണ് ഈ ക്ലോസറ്റ് പ്രദര്‍ശനത്തിന് വെച്ചിരിയ്ക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്തതാണ് ഈ ക്ലോസറ്റ്. ഈ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും

അമേരിക്ക എന്ന പേരില്‍ നടന്ന ആര്‍ട്ട് ഷോയുടെ ഭാഗമായാണ് സ്വര്‍ണത്തില്‍ തീര്‍ത്ത ശൗചാലയ സൗകര്യം കാഴ്ചക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അസാധ്യമെന്ന് പലര്‍ക്കും തോന്നുമെങ്കിലും സ്വര്‍ണത്തില്‍ തീര്‍ത്ത ക്ലോസറ്റില്‍ കാര്യം സാധിയ്ക്കാന്‍ നിരവധി പേരാണ് കാത്ത് നില്‍ക്കുന്നത്.

ചിലവ് ഭയങ്കരം

ഒരു മില്ല്യണ്‍ ഡോളറിനും 1.7 മില്ല്യണ്‍ ഡോളറിനും ഇടയിലാണ് ക്ലോസറ്റിന്റെ നിര്‍മ്മാണ ചിലവ്. അതുകൊണ്ട് തന്നെ എത്ര സമയം വേണമെങ്കിലും കാത്ത് നില്‍ക്കാന്‍ പലരും തയ്യാറാണ്.

ആളുകളുടെ പ്രവാഹം

ജീവിതത്തില്‍ സ്വര്‍ഗ്ഗം കിട്ടിയ പ്രതീതിയാണ് പലര്‍ക്കും. അത്രയേറെ ആവേശത്തോടെയാണ് പലരും ഈ സ്വര്‍ണ ക്ലോസറ്റില്‍ കാര്യം സാധിയ്ക്കാനായി ചിലവാക്കുന്നത്.

ക്യൂവിലെ കാര്യം

രണ്ടും മൂന്നും മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് പലരും ശൗചാലയത്തില്‍ പ്രവേശിയ്ക്കുന്നത്. 15 ഡോളറാണ് ഇത് ഉപയോഗിക്കാന്‍ നല്‍കേണ്ട തുക.

ഉപയോഗത്തിനു ശേഷം

ഓരോരുത്തരുടേും ഉപയോഗശേഷം കൃത്യമായി വൃത്തിയാക്കിയ ശേഷമാണ് ആളെ കടത്തിവിടുന്നത്. സുരക്ഷാചുമതലക്കാര്‍ എപ്പോഴും ശൗചാലയത്തിനടുത്തുണ്ടാവും.

ആഢംബരത്തിന്റെ ഉദാഹരണം

പണം എങ്ങനെയൊക്കെ ചിലവാക്കാമെന്നതിന്റെയും ആഡംബരത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ ടോയ്‌ലറ്റ് എന്ന കാര്യത്തില്‍ സംശയമില്ല.

English summary

First Golden Toilet Open For Public Use

Check out the golden toilet that is open for the public use! This is no joke, but a serious business!
Please Wait while comments are loading...
Subscribe Newsletter