For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേഷ്യം നിയന്ത്രിക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക്

|

ദേഷ്യത്തിന് കണ്ണും മൂക്കുമില്ല. എന്നാല്‍ എങ്ങനെ ഇതിനെ ഇല്ലാതാക്കാം, എങ്ങനെ അമിത കോപത്തെ നേരിടാം എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ദേഷ്യം വരുന്നവര്‍ക്കോ പോലും അറിയുന്നില്ല അതിനെ എങ്ങനെ നിയന്ത്രിക്കണം എന്നത്.

അതുകൊണ്ട് തന്നെ പലപ്പോഴും അമിത കോപം പലരേയും അബദ്ധത്തില്‍ കൊണ്ട് ചാടിയ്ക്കുകയേ ഉള്ളൂ. ദേഷ്യത്തെ നിയന്ത്രിക്കാന്‍ ചില വഴികള്‍ ഉണ്ട്.

ദേഷ്യം എപ്പോഴും ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. ഒരിക്കലും ദേഷ്യത്തിന്റെ ഫലം ഗുണമായിരിക്കില്ല. എങ്ങനെ ദേഷ്യം ഇല്ലാതാക്കാം എന്ന് നോക്കാം.

ദേഷ്യത്തിന്റെ കാരണം

ദേഷ്യത്തിന്റെ കാരണം

ആദ്യം നമ്മളാലോചിക്കേണ്ടത് ഇതിനെക്കുറിച്ചാണ്. ദേഷ്യത്തിന്റെ കാരണമാണ് പലര്‍ക്കും അറിയാത്തത്. ദേഷ്യം വന്നു. എന്നാല്‍ എന്തിന് ദേഷ്യം വന്നു എന്ന് എത്ര തലകുത്തി നിന്ന് ആലോചിച്ചാലും പലര്‍ക്കും ഓര്‍മ്മയുണ്ടാകില്ല.

 ദേഷ്യത്തെ അറിയുക

ദേഷ്യത്തെ അറിയുക

എന്തിന് ദേഷ്യം വന്നു എന്നതിലുപരി ദേഷ്യത്തെ എങ്ങനെ ഓവര്‍കം ചെയ്യാം എന്നതാണ് ആലോചിക്കേണ്ടത്. ഇത് മനസ്സിലാക്കിയാല്‍ പിന്നെ ദേഷ്യമെല്ലാം പമ്പ കടക്കും.

 അറിവില്ലായ്മ

അറിവില്ലായ്മ

ദേഷ്യത്തിന്റെ മറ്റൊരു പ്രധാന കാരണമാണ് ഇത്. അറിവില്ലായ്മയാണ് പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കുന്നത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മറ്റൊരു പ്രധാന പ്രശ്‌നമാണ് ഇത്. മാനസിക സമ്മര്‍ദ്ദം പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് പലപ്പോഴും സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നതും.

 പാട്ടു കേള്‍ക്കുക

പാട്ടു കേള്‍ക്കുക

ദേഷ്യം വരുമ്പോള്‍ ആരും ഇതിന് മുതിരില്ല എന്നത് സത്യം. എന്നാല്‍ പലപ്പോഴും പാട്ട് കേള്‍ക്കുന്നത് ദേഷ്യത്തിന്റെ അളവ് വളരെയധികം കുറയ്ക്കുന്നു. ഇത് ദേഷ്യത്തിന്റെ പരിധിയെ ഇല്ലാതാക്കുന്നു.

കുടുംബം

കുടുംബം

കുടുംബത്തിന്റെ താളപ്പിഴകളും ദേഷ്യത്തിന്റെ കാര്യത്തില്‍ വില്ലനാകാം കാരണം കുടുംബങ്ങളില്‍ നിന്നും ആരംഭിയ്ക്കുന്ന പല പ്രശ്‌നങ്ങളും ദേഷ്യത്തെ നിയന്ത്രണാതീതമാക്കുന്നു.

English summary

Anger - How to deal with it

Anger is the absence of Peace and Love. When we lack love and peace, the frustration comes in the form of anger.
Story first published: Monday, September 26, 2016, 17:57 [IST]
X
Desktop Bottom Promotion