പെണ്ണിനോടുള്ള ക്രൂരത, ജനനേന്ദ്രിയ അംഗവിഛേദം

വിശ്വാസത്തിന്റെ ഭാഗമായി സ്ത്രീകളുടെ ജനനേന്ദ്രിയ അംഗവിഛേദം നടത്തുന്നതിനെക്കുറിച്ച്...

Posted By:
Subscribe to Boldsky

ഓരോ മതത്തിന്റേയും വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമായിരിക്കും. ലോകത്തിന്റെ പല കോണുകളിലും നിരവധി മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് സ്ത്രീകളുടെ ജനനേന്ദ്രിയ അംഗവിഛേദം. പുരുഷന്‍മാരില്‍ ചില സമുദായക്കാര്‍ അത്തരത്തില്‍ ചെയ്യാറുണ്ടെങ്കിലും സ്ത്രീകളില്‍ ഇത്തരമൊരു ആചാരത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. ഗതികിട്ടാത്ത ആത്മാവിന് പിന്നില്‍

എന്നാല്‍ ലോകത്തിന്റെ പല കോണുകളിലും ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പെണ്ണിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതെന്നാണ് പല രാജ്യങ്ങളും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു ആചാരം പലപ്പോഴും ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്നും പല വെളിച്ചം കടന്നു ചെല്ലാത്ത സ്ഥലങ്ങളിലും ഇത് നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ ധനസ്ഥിതി വെളിവാക്കും മുഖലക്ഷണങ്ങള്‍

എത്രപേര്‍ ഇരയാകുന്നു

യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 200 മില്ല്യണ്‍ സ്ത്രീകളും കുട്ടികളും മുപ്പതോളം രാജ്യങ്ങളിലായി ഈ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാകുന്നുണ്ട്.

ഇത് കൊണ്ട് സംഭവിയ്ക്കുന്നതെന്ത്?

സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ പുറം ഭാഗം ഭാഗികമായോ പൂര്‍ണമായോ മുറിച്ച് കളയുന്നതാണ് ഇത്. ഇതിലൂടെ നിരവധി അപകടങ്ങള്‍ സംഭവിക്കുമെന്നതാണ് സത്യം.

ഏതൊക്കെ രാജ്യങ്ങളില്‍

പതിനഞ്ചിനും നാല്‍പ്പത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത്തരമൊരു ക്രൂരത നടക്കുന്നത്. സോമാലിയ, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം ക്രൂരത സ്ത്രീകളോട് ചെയ്യുന്നത്.

ചെറുപ്രായക്കാരെ വേട്ടയാടുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 വയസ്സില്‍ താഴെയുള്ള നാലില്‍ ഒരു ഭാഗം പെണ്‍കുട്ടികളും ഈ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്. ചില സ്ഥലങ്ങളിലാകട്ടെ അഞ്ച് വയസ്സാവുന്നതിനു മുന്‍പേ തന്നെ ഈ പ്രാകൃത ആചാരം കുത്തിവെക്കപ്പെടുന്നു.

അനന്തരഫലം

യാതൊരു വിധത്തിലുള്ള സുരക്ഷിതത്വ സംവിധാനങ്ങളും സുരക്ഷയും ഇല്ലാതെയാണ് ഇത്തരമൊരു സാഹസത്തിന് പലരും മുതിരുന്നത്. ഇതിന്റെ ഫലമായി അതികഠിനമായ വേദനയും അണുബാധയും ഭാവിയില്‍ നിരവധി തരത്തിലുള്ള പ്രശ്‌നങ്ങളും ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയും ആണ് നിലവിലുള്ളത്.

പ്രസവത്തിനു ശേഷം

ഇത്തരത്തില്‍ അംഗവിഛേദം ചെയ്യപ്പെട്ട സ്ത്രീകളില്‍ സാധാരണ രീതിയിലുള്ള പ്രസവം നടക്കാന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് സിസേറിയന്‍ മാത്രമാണ് നടക്കുന്നത്. മാത്രമല്ല പ്രസവശേഷവും ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ നിരവധി ബുദ്ധിമുട്ടുകളാണ് ഇവര്‍ക്കുണ്ടാകുന്നത്.

വേണ്ടത്ര സുരക്ഷിതത്വം

ഈജിപ്ത് പോലുള്ള രാജ്യങ്ങളില്‍ വിദഗ്ധരായ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത്തരം ആചാരങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ അണുബാധയും രക്തസ്രാവവും വേദനയും കുറയാന്‍ ഇത് സഹായിക്കും. എങ്കിലും ഇത്തരം ഒരു വിശ്വാസവും ആചാരവും നിലവില്‍ ഉള്ളതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നതാണ് സത്യം.

Story first published: Friday, December 2, 2016, 10:41 [IST]
English summary

All That You Need To Know About Female Genital Mutilation

This bizarre ritual is driving the world mad! Find out about female genital mutilation in this article!
Please Wait while comments are loading...
Subscribe Newsletter