ഇരട്ടക്കുട്ടികള്‍ വയറ്റിനകത്ത് തന്നെ അടിപിടി

ഇരട്ടക്കുട്ടികള്‍ ഗര്‍ഭപാത്രത്തിനകത്ത് വെച്ച് അടിയും ചവിട്ടും എന്നു വേണ്ട എല്ലാ കലാപരിപാടികളും ഉണ്ട്

Posted By:
Subscribe to Boldsky

കുട്ടികളായാല്‍ ഇടയ്ക്കിടയ്ക്ക് അടിപിടിയും വഴക്കും എല്ലാം ഉണ്ടാവും. ഇരട്ടക്കുട്ടികളാണെങ്കില്‍ പിന്നെ പറയേണ്ട. എന്നാല്‍ വയറ്റിനകത്ത് കിടന്ന് തന്നെ തമ്മില്‍തല്ലിയാലോ?

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും സ്വപ്‌നമാണ്. സ്വപ്‌നം മാത്രമല്ല ഏറ്റവും വലിയ ഉത്തരവാദിത്വം കൂടിയാണ് അത്. എന്നാല്‍ വികൃതികളാണ് മക്കളെങ്കിലോ?

അതെ അത്തരം ചില വികൃതികള്‍ ഉണ്ട്, അതും ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുന്നതിനു മുന്‍പ് തന്നെ വികൃതി തുടങ്ങിയാലോ? ഇപ്പോള്‍ ഗര്‍ഭപാത്രത്തിനകത്ത് വെച്ച് നടക്കുന്ന ഈ വികൃതികളുടെ വീഡിയോ ആണ് യൂട്യൂബിലും മറ്റും ഹിറ്റ്.

വളരെ അപൂര്‍വ്വം

വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം കാഴ്ചകള്‍ ക്യാമറയ്ക്കുള്ളില്‍ പതിയാറുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലണ്ടനില്‍ നടന്ന ഒരു പഠനത്തിനിടെയാണ് ഇടി കൂടുന്ന ഇരട്ടക്കുട്ടികളെ കണ്ടെത്തിയത്.
image courtesy

കുട്ടികള്‍ ആണോ പെണ്ണോ?

എന്നാല്‍ ഇങ്ങനെ അടിയുണ്ടാക്കുന്നത് ആണാണോ പെണ്ണാണോ എന്നത് ഇതു വരെ പുറത്ത് വിട്ടിട്ടില്ല.

image courtesy

എം ആര്‍ ഐ സ്‌കാന്‍

സിനി എം ആര്‍ ഐ സ്‌കാന്‍ എന്ന നൂതന വിദ്യയുടെ സഹായത്തോടു കൂടിയാണ് ഇത്തരമൊരു രംഗം ചിത്രീകരിയ്ക്കപ്പെട്ടത്. ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇത്.

image courtesy

പരസ്പരം അടി

രണ്ട് പേരും കൂടി പ്ലാസന്റ ഷെയര്‍ ചെയ്യുമ്പോള്‍ അസാധാരണമായ രക്തകോശങ്ങള്‍ ഉണ്ടാവുന്നു. ഇത് കുട്ടികളില്‍ ഒരാള്‍ക്ക് പോഷകങ്ങള്‍ കുറവ് കിട്ടാന്‍ കാരണമാകുന്നു.

image courtesy

പരസ്പരം അടി

എന്തിന് വേണ്ടിയാണ് ഇത്തരത്തില്‍ അടി കൂടുന്നതെന്നതാണ് അറിയാത്തത്. ഇനി കിടക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാവുമോ? എന്നാല്‍ അടി കിട്ടുന്ന ആള്‍ അതൊന്നും തിരിച്ച് കൊടുക്കാതെ എല്ലാം കൊള്ളുകയാണ്. എപ്പോഴെങ്കിലും തിരിച്ച് കൊടുക്കാമെന്ന പ്രതീക്ഷയായിരിക്കും.

image courtesy

Story first published: Saturday, November 19, 2016, 14:15 [IST]
English summary

Adorable Video Of Twins Fighting In Womb

This is the cutest thing that you would see online today! Check out this video of unborn twins are having a cute little fight in the womb!
Please Wait while comments are loading...
Subscribe Newsletter