For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തിനെയാണ് നിങ്ങള്‍ ഭയക്കുന്നത്..?

By Sruthi K M
|

പലരും പലതിനെയും ഭയപ്പെടുന്നു.. ഇത് മറ്റ് പല അപകടങ്ങളിലേക്കും അവരെ ചെന്നെത്തിക്കുകയും ചെയ്യുന്നു. എന്തിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്? ഇതിനെ ഫോബിയ എന്നാണ് പറയുന്നത്. മാനസിക രോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നമാണ് ഫോബിയ. ആളുകളില്‍ പകുതി പേരും ഏതെങ്കിലും തരത്തില്‍ ഫോബിയ ഉള്ളവരാണ്..

നിങ്ങളുടെ പേരിന്റെ രഹസ്യമറിയൂ

ഭയം അല്ലെങ്കില്‍ ഫോബിയ രോഗത്തെ നിങ്ങള്‍ നിസാരമായി കാണേണ്ട. ഈ അപകടാവസ്ഥയില്‍ നിന്ന് നമ്മെ ചിലപ്പോള്‍ രക്ഷിക്കാനായില്ലെന്ന് വരും. ചില പ്രത്യേക സാഹചര്യങ്ങളില്‍ അകപ്പെടുകയോ ഒരു വസ്തുവിനെ കാണുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തീവ്ര ഭയമാണ് ഫോബിയ.

ചിലപ്പോള്‍ വ്യക്തിയെ തന്നെ തളര്‍ത്തിക്കളയും. ആളുകളെ ഭയപ്പെടുത്തുന്ന ഫോബിയകളെക്കുറിച്ച് അറിഞ്ഞിരിക്കാം...

ഫോബിയ പലതരം

ഫോബിയ പലതരം

ഫോബിയകള്‍ പലതരത്തിലുണ്ട്. അടിസ്ഥാനമായി ഫോബിയകളെല്ലാം ഉത്കണ്ഠാ പ്രശ്‌നങ്ങളാണ്.

അഗോറ ഫോബിയ

അഗോറ ഫോബിയ

പൊതുസ്ഥലങ്ങളില്‍ വെച്ചുണ്ടാകുന്ന തീവ്രവായ ഭയമാണിത്. അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്ന തോന്നലാണിതിന്റെ കാരണം. ചികിത്സിക്കപ്പെടാതിരുന്നാല്‍ ഇത്തരക്കാരെ വീട്ടില്‍ പൂട്ടിയിടേണ്ടിവരും.

സോഷ്യല്‍ ഫോബിയ

സോഷ്യല്‍ ഫോബിയ

സാമൂഹിക സാഹചര്യങ്ങളെ ഭയക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കണം എന്ന ഭയം. തന്റെ പ്രവൃത്തികള്‍ ശരീയാകുമോ എന്ന പേടി. ഇത് ജോലികളെയും വൃക്തി ബന്ധങ്ങളെയും ബാധിക്കും.

സ്‌പെസിഫിക് ഫോബിയ

സ്‌പെസിഫിക് ഫോബിയ

ചില പ്രത്യേക വസ്തുക്കളോടോ, സാഹചര്യങ്ങളോടോ ഉള്ള യുക്തിരഹിതമായ ഭയമാണിത്. ഇടുങ്ങിയതോ അടഞ്ഞതോ ആയ സ്ഥലങ്ങളില്‍ അകപ്പെടുമ്പോഴുള്ള അകാരണമായ ഭയം. താന്‍ അകപ്പെട്ടതായോ ശ്വാസം മുട്ടുന്നതായോ ഒക്കെ തോന്നാം.

സൂഫോബിയ

സൂഫോബിയ

ഫോബിയകളില്‍ വ്യാപകമായി കാണപ്പെടുന്നതാണ് സൂഫോബിയ. മൃഗങ്ങളോടുള്ള പേടിയാണിത്. കുട്ടിക്കാലത്താണ് ഇത്തരം പേടികള്‍ പൊതുവെ ഉണ്ടാകുന്നത്. എന്നാല്‍ പിന്നീടും ചിലരില്‍ ഇത് കാണാറുണ്ട്.

ബ്രോണ്ടോ ഫോബിയ

ബ്രോണ്ടോ ഫോബിയ

ഇടി, മിന്നല്‍ എന്നിവയോടുള്ള അമിത ഭയമാണിത്. ഇടിവെട്ടുമ്പോള്‍ കട്ടിലിനടിയിലോ ബാത്ത്‌റൂമിലോ ഒക്കെ ഒളിച്ചിരിക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്.

അക്രോഫോബിയ

അക്രോഫോബിയ

ഉയര്‍ന്ന പ്രദേശങ്ങളോടോ, ഉയരമുള്ള കെട്ടിടങ്ങളോടോ ഉള്ള ഭയമാണിത്. വലിയ ഗോവണികള്‍ കയറുമ്പോഴും മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോഴളും അകാരണമായ ഭയം ഉണ്ടാകുന്നു. ഇത് മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവാത്ത അവസ്ഥ വരെ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ തല കറക്കങ്ങള്‍ ഉണ്ടാകാം.

എയറോഫോബിയ

എയറോഫോബിയ

വിമാനത്തില്‍ അല്ലെങ്കില്‍ ആകാശത്തൊട്ടില്‍ പോലുള്ളവയില്‍ കയറാനുള്ള പേടിയാണിത്. ഇത് ആഘാതങ്ങഴള്‍ വരെ ഉണ്ടാക്കാം. വിമാനം അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം കേല്‍ക്കുന്നതോ വീഴുമോ എന്ന ഭയമോ ആകാം ഇത്തരം പേടിയുണ്ടാക്കുന്നത്. ഹിപ്‌നോ തെറാപ്പിയിലൂടെ ഇത് മാറ്റിയെടുക്കാനാകും.

ഇന്‍ജ്വറി ഫോബിയ

ഇന്‍ജ്വറി ഫോബിയ

രക്തം, കുത്തിവെപ്പ്, പരിക്കേല്‍ക്കല്‍ എന്നിവയെല്ലാം അമിതമായി പേടിക്കുന്നവരുണ്ട്. ചിലര്‍ക്ക് രക്തം കാണുന്നതുതന്നെ പേടിയാണ്. ഇത് ബോധം വരെ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞുപോകുന്ന അവസ്ഥയും ഉണ്ടാകുന്നു.

പ്രേത പേടി

പ്രേത പേടി

ഇത്തരം പേടിയെ പാരനോര്‍മല്‍ ഫിയര്‍ എന്നാണ് പറയുന്നത്. പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഇത്തരം അവസ്ഥയുണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രേതങ്ങളോ യക്ഷിയോ ഇല്ലെന്നറിയാണെങ്കിലും ചിലര്‍ക്ക് പേടി മാറുകയില്ല.

എമറ്റോ ഫോബിയ

എമറ്റോ ഫോബിയ

ഛര്‍ദ്ദിക്കുമോ എന്നുള്ള ഭയമാണിത്. സാധാരണ കുട്ടികള്‍ക്കാണ് ഇത്തരം പേടിയുണ്ടാകുന്നത്. ഹിപ്‌നോ തെറാപ്പിയിലൂടെ മാറ്റിയെടുക്കാനാകും.

കാര്‍സിനോ ഫോബിയ

കാര്‍സിനോ ഫോബിയ

ക്യാന്‍സര്‍ വരുമോയെന്ന അനാവശ്യ ഭയമാണിത്. ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ക്യാന്‍സര്‍ ആണോ എന്ന് സംശയിക്കും. കോഗ്നിറ്റീവ് തെറാപ്പിയിലൂടെ മാറ്റാന്‍ കഴിയും.

നിയോ ഫോബിയ

നിയോ ഫോബിയ

പുതിയതിനെ ഭയപ്പെടുന്ന അവസ്ഥയാണിത്. ചില പുതിയ വസ്തുക്കളെയോ സാഹചര്യങ്ങളോ പേടിയോടെ കാണുന്നു.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ജീവിതത്തെ പലതരത്തില്‍ ഇത്തരം ഫോബിയകള്‍ ബാധിക്കും. സൗഹൃദം, കുടുംബ ബന്ധം, പഠനം, ജോലിയിലെ കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കും.

ഫോബിയയും മദ്യവും

ഫോബിയയും മദ്യവും

മദ്യപാനികളില്‍ ഇത്തരം ഫോബിയകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പാരമ്പര്യം

പാരമ്പര്യം

ഫോബിയ വളര്‍ന്നുവന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. പാരമ്പര്യമായും ഇതുണ്ടാകാം.

എന്തിന് നിങ്ങള്‍ ഭയപ്പെടണം.

എന്തിന് നിങ്ങള്‍ ഭയപ്പെടണം.

ആവശ്യമില്ലാത്ത ചിന്തകളും തെറ്റിദ്ധാരണകളുമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. നിങ്ങള്‍ ചിന്തിക്കുന്ന രീതികള്‍ ആണ് മാറ്റേണ്ടത്. മനസ്സ് ശാന്തമാക്കി ചിന്തിക്കണം. ഭയം നിങ്ങളെ തളര്‍ത്തുകളയും. ആവശ്യമില്ലാത്ത ഭയം ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക.

English summary

what do you fear and why do you have that fear

I came to realize that out fears express our values. They express the things we cherish and are afraid of losing or never receiving.
Story first published: Friday, April 24, 2015, 14:15 [IST]
X
Desktop Bottom Promotion