For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക സമ്മര്‍ദ്ദം രോഗത്തിനുകാരണമാകാം..

By Sruthi K M
|

അനുഭവിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും അറിയാത്ത ഒന്നാണ് മാനസിക സമ്മര്‍ദ്ദം എന്താണെന്ന്. മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസിക സമ്മര്‍ദ്ദം എന്നു പറയുന്നത്. മാനസിക സമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നും പറയാം.

ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍

മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ 80 ശതമാനത്തിനുപിന്നിലും മാനസിക സമ്മര്‍ദ്ദത്തിന് ുണ്ടെന്ന് പറയുന്നു. മൈഗ്രേന്‍, വിഷാദരോഗം, രക്തസമ്മര്‍ദ്ദം, മുഖക്കുരു, ഹൃദ്രോഗം, ഉറക്കമില്ലായ്മ, നെഞ്ചെരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഉറക്കക്കുറവ്, കഠിനമായ ക്ഷീണം എന്നിവ മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

തലവേദന, തലകറക്കം, വിറയല്‍ എന്നിവയും ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിവിധ ഇന്‍ഫെക്ഷനുകള്‍, ദഹനക്കേട്, അമിതമായ വിയര്‍പ്പ് എന്നിവ നിങ്ങള്‍ക്കുണ്ടോ... എന്നാല്‍ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശ്വാസതടസ്സം, നെഞ്ചിടിപ്പ്, നഖം കടിക്കല്‍ തുടങ്ങിയ ശാരീരിക പ്രശ്ങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശ്രദ്ധക്കുറവ്, അമിതമായ മറവി, ചിന്താക്കുഴപ്പം എന്നിവയും മാനസിക സമ്മര്‍ദ്ദത്തിന്റെ സൂചനകളാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിട്ടുമാറാത്ത നിരാശ, അക്ഷണ, കരച്ചില്‍, മുന്‍ കോപം തുടങ്ങിയവയും ലക്ഷണങ്ങളാണ്.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ നിയന്ത്രിക്കുക.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

ജീവിതത്തില്‍ അടുക്കും ചിട്ടയും വളര്‍ത്തുക. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

മറ്റുള്ളവരോട് മനസ് തുറന്ന് സംസാരിക്കുക. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുക.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

പുകവലിയും മദ്യപാനവും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കാം. ഇവ പരമാവധി ഒഴിവിക്കണം.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ആത്മവിശ്വസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

നല്ല ഉറക്കം മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കും.

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

സമ്മര്‍ദ്ദത്തെ എങ്ങനെ കീഴടക്കാം?

ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുക. ഇത് മനസ്സിന് നല്ല ആശ്വാസം നല്‍കും.

English summary

Explains what stress is, what might cause it and how it can affect you

You've heard before that recognizing when you are under stress is the first step in learning how to deal with your stress, but what does that mean?
Story first published: Saturday, May 23, 2015, 16:01 [IST]
X
Desktop Bottom Promotion