For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവര്‍ കഴിയ്ക്കും, പല്ലിയും പാറ്റയും മറ്റു പലതും

|

പലര്‍ക്കും ഭക്ഷണ കാര്യത്തില്‍ ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. ചിലര്‍ക്ക് നോണ്‍വെജ് പ്രിയം, ചിലര്‍ക്ക് വെജ് പ്രിയം അങ്ങനെ പോകുന്നു ഇവരുടെ ഇഷ്ടങ്ങള്‍. എന്നാല്‍ മലയാളിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ ദേശമോ ഭാഷയോ ഒന്നും പ്രശ്‌നമല്ല. അതു തന്നെയാണ് മറ്റുള്ളവരില്‍ നിന്നും മലയാളിയെ വ്യത്യസ്തനാക്കുന്നതും.

എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്നത് വിശപ്പ് മാറാനും നമ്മുടെ ആത്മ സംതൃപ്തിയ്ക്കു വേണ്ടിയുമാണ്. അതുകൊണ്ടു തന്നെ കഴിയ്ക്കുന്ന ഭക്ഷണത്തെ കുറിച്ച് ചില നിര്‍ബന്ധങ്ങളൊക്കെ നമുക്കുണ്ടാകും.

പക്ഷേ ഇപ്പോഴും പ്രാകൃതമായി ഭക്ഷണം കഴിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ, എന്നാല്‍ സത്യമാണ്. കാരണം ഇപ്പോഴും നമ്മള്‍ മനുഷ്യര്‍ കഴിക്കാനറയ്ക്കുന്ന പല വസ്തുക്കളും കഴിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്തൊക്കെയാണ് അവരുടെ ഇഷ്ടവിഭവം എന്നു നോക്കാം.

ബ്ലഡ് സൂപ്പ്

ബ്ലഡ് സൂപ്പ്

സൂപ്പ് നമ്മള്‍ പലതും കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സൂപ്പ് പലരും കഴിച്ചിട്ടുണ്ടാകില്ല. താറാവിന്റെ ചോരയും കോഴിയുടെ വയറും മറ്റു ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കുന്നതാണ് ഈ സൂപ്പ്. വിയറ്റ്‌നാമിലാണ് ഇത്തരത്തിലുള്ള സൂപ്പ് ലഭിയ്ക്കുന്നത്. താറാവിന്റെ രക്തം തണുപ്പിച്ച് ജെല്‍ രൂപത്തിലേക്ക് മാറ്റിയാണ് സൂപ്പ് തയ്യാറാക്കുന്നത്.

 വറുത്ത ചിലന്തി

വറുത്ത ചിലന്തി

ചിലന്തിയേയും ചേരയേയുമൊക്കെ തിന്നുന്നവരും നമുക്കിടയിലുണ്ടെന്നത് പുതിയ അറിവല്ല. എന്നാല്‍ കംബോഡിയയിലെ പ്രധാനപ്പെട്ട സ്വാദിഷ്ഠമാ വിഭവമാണ് ചിലന്തി വറുത്തത്. നമ്മള്‍ ചിക്കന്‍ ഫ്രൈ കഴിക്കുന്നതു പോലെ അവര്‍ ചിലന്തി ഫ്രൈ കഴിയ്ക്കുന്നു.

കിളിക്കൂട് സൂപ്പോ?

കിളിക്കൂട് സൂപ്പോ?

കിളിക്കൂട് കൊണ്ട് സൂപ്പുണ്ടാക്കാം. സത്യമാണ് ഹോങ്‌ങ്കോങ്ങിലും ചൈനയിലുമാണ് പക്ഷിക്കൂട് കൊണ്ട് സൂപ്പുണ്ടാക്കുന്നത്. 100 ഡോളറിലധികം കൊടുത്താണ് ആവശ്യക്കാര്‍ ഈ ആരോഗ്യകരമായ സൂപ്പ വാങ്ങിക്കുന്നത്.

ദുര്‍ഗന്ധമുള്ള ആ പഴം

ദുര്‍ഗന്ധമുള്ള ആ പഴം

ദുര്‍ഗന്ധമുള്ള പഴം ആണ് മറ്റൊരു പ്രധാന വിഭവം. ഇവനെ കണ്ടാല്‍ തന്നെ അറിയാം ആളത്ര വെടിപ്പല്ല എന്ന കാര്യം. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും ഇതിന്റെ ദുര്‍ഗന്ധം സഹിക്കാതെ ഈ പഴം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് ഒട്ടും കുറവില്ലെന്നതാണ് സത്യം. ചീഞ്ഞ ഇറച്ചിയുടെ ഗന്ധമായിരിക്കും ഇതിന്.

മത്സ്യത്തിലും വിഷമോ?

മത്സ്യത്തിലും വിഷമോ?

വിഷമുള്ള മത്സ്യങ്ങള്‍ ധാരാളമുണ്ട്, എന്നാല്‍ ഇവയെ നമ്മള്‍ കഴിക്കില്ലെന്നതാണ് സത്യം. പക്ഷേ ഫുഗു എന്ന മത്സ്യത്തിന് വിഷമുണ്ടെങ്കിലും നല്ല ഡിമാന്‍ഡാണ്. ജപ്പാന്‍കാരാണ് ഇത്തരത്തിലൊരു ഭ്രാന്തുമായി നടക്കുന്നത്.

ജീവനുള്ള നീരാളി

ജീവനുള്ള നീരാളി

ജീവനുള്ള നീരാളിയെ നമ്മളാരെങ്കിലും തിന്നുമോ, അത് പോയിട്ട് ഒന്ന് തൊടുക പോലും ചെയ്യുമോ? എന്നാല്‍ സൗത്ത് കൊറിയക്കാര്‍ വളരെ ആസ്വദിച്ച് കഴിക്കുന്ന ഒരു വിഭവമാണ് നീരാളി. പക്ഷേ കഴിക്കുമ്പോഴെങ്ങാനും ഇത് തൊണ്ടയില്‍ കുടുങ്ങിയാല്‍ കഴിയ്ക്കുന്നവന്റെ കാര്യം ഗോവിന്ദ.

 കാളയുടെ വൃഷണം

കാളയുടെ വൃഷണം

കാളയെ പോലും വെറുതേ വിടില്ല, കാളയുടെ വൃഷണം എടുത്ത് പാകം ചെയ്ത് കഴിയ്ക്കുന്നവരാണ് കാനഡക്കാര്‍. എന്താ കഥ.

English summary

Weird And Bizarre Foods Eaten By People

There are some weird and bizarre foods eaten by people. Know these weird and unusual food that people eat around the world.
X
Desktop Bottom Promotion