For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ത്രീകള്‍ക്ക്‌ രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തത്‌

By Super
|

സ്‌ത്രീകള്‍ ശുക്രനില്‍ നിന്നും പുരുഷന്‍മാര്‍ കുജനില്‍ നിന്നും രൂപം കൊണ്ടതാണന്നാണ്‌ പറയപ്പെടുന്നത്‌. സ്‌ത്രീകള്‍ എല്ലായ്‌പ്പോഴും അവരുടെ ചിന്തകള്‍ പങ്കുവയ്‌ക്കാന്‍ തയ്യാറാണ്‌ അതേസമയം പുരുഷന്‍മാര്‍ അങ്ങനെ അല്ല. പ്രത്യേകിച്ച്‌ ഒരു രഹസ്യം സൂക്ഷിക്കാന്‍ പറഞ്ഞാല്‍ സ്‌ത്രീകള്‍ക്ക്‌ സാധിച്ചെന്ന്‌ വരില്ല. അവര്‍ക്ക്‌ അക്കാര്യം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാന്‍ തോന്നും.

എന്തുകൊണ്ടാണ്‌ ഇങ്ങനെ? ഇതിന്റെ കാരണം കണ്ടെത്താന്‍ മഹാഭാരത കാലത്തേയ്‌ക്ക്‌ പോകണം. സ്‌ത്രീകള്‍ക്ക്‌ രഹസ്യം സൂക്ഷിക്കാന്‍ സാധിക്കാത്തത്‌ എന്തുകൊണ്ടാണന്ന്‌ ഇതില്‍ മഹര്‍ഷി വേദവ്യാസന്‍ വെളിപ്പെടുത്തുന്നുണ്ട്‌.

നിങ്ങളുടെ ഇഷ്ട നിറവും വ്യക്തിത്വവും

യുധിഷ്‌ഠരന്റെ ശാപം( മഹാഭാരത സംഭവം)

യുധിഷ്‌ഠരന്റെ ശാപം( മഹാഭാരത സംഭവം)

കുരുക്ഷേത്ര യുദ്ധത്തിന്‌ ശേഷം മരിച്ചു വീണ ബന്ധുജനങ്ങളുടെയും കര്‍ണ്ണന്റെയും അന്ത്യ കര്‍മ്മങ്ങള്‍ യുധിഷ്‌ഠിരനാണ്‌ ചെയ്യുന്നത്‌ . കര്‍ണന്‍ സഹോദരനാണന്ന്‌ കുന്തിയില്‍ നിന്ന്‌ അപ്പോഴാണ്‌ അദ്ദേഹം അറിയുന്നത്‌. ഇത്‌ കേട്ട്‌ ദുഖിതനായ യുധിഷ്‌ഠിരന്‍ അമ്മയെ കുറ്റപ്പെടുത്തി. യുദ്ധത്തില്‍ വിജയിച്ചെങ്കിലും നിരാശിതനായ രാജകുമാരന്‍, ഇനിമുതല്‍ ഒരു സ്‌ത്രീക്കും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാതെ വരട്ടെ എന്ന്‌ ശപിക്കുയും ചെയ്‌തു.

ജിജ്ഞാസ

ജിജ്ഞാസ

ബ്രിട്ടീഷ്‌ ചര്‍മ്മ സംരക്ഷണ കമ്പനിയായ സിമ്പിള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ സ്‌ത്രീകള്‍ക്ക്‌ 32 മിനുട്ട്‌ മാത്രമെ രഹസ്യം സൂക്ഷിക്കാന്‍ കഴിയുക ഒള്ളു എന്നാണ്‌. എന്തു കൊണ്ടാണ്‌ രഹസ്യം സൂക്ഷിക്കാന്‍ ഇത്ര പ്രയാസം ? അതിന്‌ പല കാരണങ്ങള്‍ ഉണ്ട്‌ , എന്നാല്‍ ഇതില്‍ പ്രധാനം ആളുകളുടെ ജിജ്ഞാസയാണ്‌. സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇതില്‍ ഉള്‍പ്പെടും. മറ്റുള്ളവരുടെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യം ആകുമ്പോള്‍ സ്‌ത്രീകള്‍ കൂടുതല്‍ ഭ്രമിച്ച്‌ പോകും.

അഹംഭാവം

അഹംഭാവം

മറ്റുള്ളവരില്‍ പ്രത്യേകത തോന്നിപ്പിക്കാനായി ചില സ്‌ത്രീകള്‍ രഹസ്യങ്ങള്‍ പുറത്ത്‌ പറയാറുണ്ട്‌. രഹസ്യങ്ങള്‍ക്ക്‌ പ്രത്യേകത ഉള്ളതിനാല്‍ ഇവര്‍ക്ക്‌ ആകര്‍ഷണീയത അനുഭവപ്പെടും. മറ്റുള്ളവര്‍ക്ക്‌ അറിയാത്ത വിവരങ്ങള്‍ അറിയാം എന്നത്‌ അവരുടെ പ്രത്യേകതയായി തോന്നും.

ശ്രദ്ധ നേടാന്‍

ശ്രദ്ധ നേടാന്‍

ശ്രദ്ധ നേടുന്നതിനായും സ്‌ത്രീകള്‍ വിവരങ്ങള്‍ വെളിപ്പെടുത്താറുണ്ട്‌. ഇത്‌ നിങ്ങള്‍ക്ക്‌ ഫേസ്‌ബുക്കില്‍ വളരെ എളുപ്പം കാണാന്‍ കഴിയും. എന്തു കൊണ്ട്‌? എന്താണ്‌? തെറ്റ്‌ എന്താണ്‌ ? തുടങ്ങിയ പ്രതികരണങ്ങള്‍ സ്‌ത്രീകള്‍ സാധാരണ പോസ്‌റ്റ്‌ ചെയ്യുന്നത്‌ കാണാം.

മാനസിക ഭാരം

മാനസിക ഭാരം

മാനസിക ഭാരം അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയാണ്‌ സ്‌ത്രീകള്‍ രഹസ്യങ്ങള്‍ വളരെ പെട്ടെന്ന്‌ വെളിപ്പെടുത്തുന്നത്‌ എന്ന്‌ ടഫ്‌റ്റ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

പുരുഷന്‍മാരും പിന്നിലല്ല

പുരുഷന്‍മാരും പിന്നിലല്ല

സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും രഹസ്യങ്ങള്‍ വെളിപ്പെടുത്താറുണ്ട്‌. രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പുരുഷന്‍മാര്‍ക്ക്‌ മദ്യം ധൈര്യം നല്‍കാറുന്നുണ്ടെന്ന്‌ ഗവേഷകര്‍ പറയുന്നു. മദ്യത്തിന്റെ സ്വാധീനത്തില്‍ പല പുരുഷന്‍മാരും രഹസ്യങ്ങള്‍ തുറന്ന്‌ പറയാറുണ്ട്‌.

Read more about: pulse സ്പന്ദനം
English summary

Top 6 Reasons Why Women Can't Keep Secretes

Women are always ready to share their thoughts whereas men aren't. Especially, when they are asked to keep a secret, it is almost impossible for them and they tend to share the information.
X
Desktop Bottom Promotion