For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍ ഒറ്റയ്‌ക്കെങ്കില്‍ ചെയ്യുന്ന ചിലത്...

By Super
|

നിങ്ങള്‍ ഒറ്റയ്‌ക്കാണെങ്കില്‍ മുഴുവന്‍ സമയവും നിങ്ങള്‍ക്ക്‌ വേണ്ടി തന്നെ ഉള്ളതായിരിക്കും. ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെ സ്വന്തം ജീവിത്തിന്റെ നായകന്‍ ആയിരിക്കാം നിങ്ങള്‍ക്ക്‌. ഒറ്റയ്‌ക്കാണെങ്കില്‍ തനിയെ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന്‌ നിങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്‌. ഈ ലോകം നിങ്ങളുടെ വേദിയാണ്‌ ഇവിടെ നിങ്ങള്‍ക്ക്‌ സ്വതന്ത്രമായി നാടകമെഴുതി സ്വന്തം ഇഷ്ടത്തിന്‌ പ്രകടനം കാഴ്‌ചവയ്‌ക്കാം.

ജീവിതത്തിന്‌ ഏറ്റവും ആഢംബരം തരുന്നതും സ്വന്തം ഇഷ്ടത്തിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച്‌ ജീവിക്കാന്‍ കഴിയുന്നതുമായ കാലയളവാണിത്‌. ഒരാള്‍ക്ക്‌ ഒറ്റയ്‌ക്കായിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ അതിരുകളില്ല. ചെയ്യുന്നത്‌ ആസ്വദിക്കാനും ആസ്വദിക്കുന്നത്‌ ചെയ്യാനും കഴിയും .

വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ നേരിടുന്നതിനും പല പടവുകളും കടക്കേണ്ടതുണ്ട്‌. കൂടാതെ ഒരു മനുഷ്യന്‌ തനിയെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാമാണന്ന്‌ ചിന്തിക്കുക. പ്രശ്‌നങ്ങള്‍ സ്വന്തം നിയന്ത്രണത്തിലാക്കി സൗകര്യപ്രദമായ ജീവിതം നയിക്കാന്‍

ഒറ്റയ്‌ക്കു കഴിയുന്ന പലരും സ്വീകരിക്കുന്ന വഴികളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌.

Socks

1. സോക്‌സുകള്‍ കെട്ടി വയ്‌ക്കുക

ആഴ്‌ചാവസാനത്തില്‍ എല്ലാം കൂടി ഒരുമിച്ച്‌ അലക്കുന്ന ശീലമാണ്‌ ഒറ്റയ്‌ക്കായിരിക്കുന്ന പലര്‍ക്കും ഉണ്ടാവുക. സോക്‌സുകളുടെ ജോടി കണ്ടുപിടിക്കുക എന്നത്‌ ഇത്തരക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടായിരിക്കും . ഇതിന്‌ ഒരു നല്ല പരിഹാരം എന്താണ്‌? സോക്‌സുകള്‍ പരസ്‌പരം കൂട്ടി കെട്ടുക. അലക്കുമ്പോള്‍ രണ്ടും വേര്‍തിരിഞ്ഞു പോകാതിരിക്കാന്‍ ഇത്‌ സഹായിക്കും.

2. അലക്കിയതും അല്ലാത്തതുമായ വസ്‌ത്രങ്ങള്‍ ഒരുമിച്ചിടുക

അലക്കാനുള്ളതും അല്ലാത്തതുമായ വസ്‌ത്രങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ്‌ ഒറ്റയ്‌ക്ക്‌ ജീവിക്കുന്ന ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്ന്‌. മിക്കപ്പോഴും അഴുക്ക്‌ പുരണ്ടതും അലക്കിയതുമായ വസത്രങ്ങള്‍ കൂട്ടികുഴച്ച്‌ ഇടും ഇവര്‍.

3. വസ്‌ത്രങ്ങള്‍ മണത്തു നോക്കുക

അലക്കിയതും അല്ലാത്തതുമായ വസ്‌ത്രങ്ങള്‍ ഒരുമിച്ചിട്ടാല്‍ അവ എങ്ങനെ വേര്‍തിരിക്കും? ഏറെ പേരും വസ്‌ത്രങ്ങള്‍ മണപ്പിച്ച്‌ നോക്കിയാണ്‌ ഇത്‌ കണ്ടുപടിക്കുന്നത്‌. അലക്കിയതും അല്ലാത്തതും ഇങ്ങനെ വേര്‍തിരിക്കും.

Dress

4. കിടക്കയില്‍ വസ്‌ത്രങ്ങള്‍ നിരത്തി ഇടുക

അലക്കിയ വസ്‌ത്രങ്ങള്‍ മടക്കി വയ്‌ക്കാന്‍ വേണ്ടി ചെലവഴിക്കാന്‍ പല ചെറുപ്പക്കാര്‍ക്കും ഒറ്റയ്‌ക്കാണെങ്കില്‍ സമയം ഉണ്ടായി എന്നു വരില്ല. അപ്പോള്‍ പിന്നെ ഇവ എവിടെയാണ്‌ ഇടുക? കിടക്കയില്‍. വസ്‌ത്രങ്ങള്‍ കൂട്ടിയിട്ട കിടക്കിയില്‍ ഇവര്‍ കിടന്നുറങ്ങുന്നത്‌ കാണുമ്പോള്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

5. ഉണ്ടാക്കുന്ന പാത്രത്തില്‍ നിന്നും മാഗി കഴിക്കുക

തയ്യാറാക്കാന്‍ ഏറ്റവും എളുപ്പമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ്‌ മാഗ്ഗി എന്ന കാര്യത്തില്‍ സംശയമില്ല. ഒറ്റയ്‌ക്ക്‌ കഴിയുന്ന ചെറുപ്പക്കാരുടെ അടുക്കളയില്‍ മാഗ്ഗി പായ്‌ക്കറ്റുകള്‍ ധാരാളം ഉണ്ടാകും.ഉണ്ടാക്കി കഴിഞ്ഞാല്‍ ഇത്‌ പാത്രത്തിലേക്ക്‌ വിളമ്പുന്നതാണ്‌ പ്രശ്‌നം. ഒറ്റയ്‌ക്കായിരിക്കുമ്പോള്‍ ആര്‍ക്കും പങ്കു വയ്‌ക്കേണ്ട എന്നതു കൊണ്ട്‌ പാകം ചെയ്‌ത പാത്രത്തില്‍ നിന്നു തന്നെ കഴിക്കാനായിരിക്കും പലര്‍ക്കും താല്‍പര്യം. പാത്രങ്ങള്‍ കൂടുതല്‍ കഴുകുന്നതിനുള്ള സമയവും ലാഭിക്കാം.

6. മെത്ത വിരിക്കാതെ ഉറങ്ങുക

മെത്തയില്‍ വിരിപ്പ്‌ വിരിക്കാനുള്ള ക്ഷമ ഒറ്റയ്‌ക്കാണെങ്കില്‍ പലര്‍ക്കും ഉണ്ടാകില്ല.ഇതിനായി സമയവും ഊര്‍ജവും ചെലവഴിക്കേണ്ട ആവശ്യമില്ല എന്നാണ്‌ പലരുടെയും ചിന്ത. ഉറക്കം വരുമ്പോള്‍ മെത്ത വിരിക്കാനായി എഴുനേല്‍ക്കുന്നതിന്‌ പകരം വിരിക്കാതെ തന്നെ കിടന്നുറങ്ങുകയാണ്‌ കൂടുതല്‍ പേരും ചെയ്യുക.

Bed

7. പാലും മുട്ടയും മാത്രം കഴിക്കുക

പാലും മുട്ടയും മാത്രം കഴിക്കുന്നതായിരിക്കും ഒറ്റയ്‌ക്ക്‌ താമസിക്കുന്ന മിക്കവരുടേയും പ്രധാന പ്രഭാത ഭക്ഷണം.വയറ്‌ നിറയാന്‍ സഹായിക്കുന്ന സമ്പൂര്‍ണ ആഹാരമാണിത്‌. ജോലി കഴിഞ്ഞ്‌ മടങ്ങി വരുമ്പോഴും ഒന്നും ഉണ്ടാക്കാനുള്ള സമയം ഇല്ല എങ്കില്‍ വീണ്ടും പാലിനെ തന്നെ പലരും ആശ്രയിക്കാറുണ്ട്‌.

8. വൃത്തിയില്ലാത്ത അലമാര

ഒറ്റയ്‌ക്ക്‌ താമസിക്കുന്നവരുടെ ചുവര്‍അലമാരകള്‍ അലങ്കോലപ്പെട്ടും വൃത്തിയില്ലാതെയുമായിരിക്കും കാണപ്പെടുക. ഉരുള്‍പൊട്ടല്‍ കഴിഞ്ഞ പോലെയായിരിക്കും ഇത്‌ കാണപ്പെടുക. അലമാര തുറക്കുമ്പോള്‍ തന്നെ സാധനങ്ങള്‍ പുറത്തേക്ക്‌ ചാടി വരും. അലമാരയില്‍ സാധനങ്ങള്‍ അടുക്കും ചിട്ടയായും വയ്‌ക്കാന്‍ പലര്‍ക്കും താല്‍പര്യം കാണില്ല.

office

9.രാത്രിയിലും ഓഫീസില്‍ തങ്ങുക

പെണ്‍കുട്ടികള്‍ക്ക്‌ പലപ്പോഴും മനസ്സിലാവാത്ത ആണ്‍കുട്ടികളുടെ ഒരു സ്വഭാവമാണിത്‌. പല ഓഫീസുകളിലും പ്രത്യേകിച്ച്‌ ഐടി അനുബന്ധ മേഖലകളില്‍ , ആണ്‍ കുട്ടികള്‍ രാത്രി മുഴുവന്‍ ഓഫീസില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടാറുണ്ട്‌. പകല്‍ സമയം ജോലി പൂര്‍ത്തീകരിച്ചാലും ഇല്ലെങ്കിലും ഇവര്‍ രാത്രിയില്‍ ഓഫീസില്‍ തന്നെയായിരിക്കും.

Dress

10. ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട്‌

ഈ പ്രശ്‌നം പലതരത്തില്‍ ഉണ്ടാവാറുണ്ട്‌. ഇത്‌ ഏറെ ബുദ്ധിമുട്ടാണ്‌ പലര്‍ക്കും. സാധാരണ വേഷങ്ങളുടെ കാര്യത്തില്‍ പ്രശ്‌നമില്ല എന്നാല്‍ ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍ അവ നന്നായി അലക്കുകയും ഇസ്‌തിരി ഇടുകയും വേണം. വസ്‌ത്രങ്ങള്‍ ഇസ്‌തരി ഇടാന്‍ ആണ്‍കുട്ടികള്‍ക്ക്‌ പൊതുവെ സമയം ഉണ്ടാവില്ല ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ ആകുമ്പോള്‍ ഇസ്‌തിരി ചെയ്യാതെ പറ്റി. ആരും സഹായിക്കാന്‍ ഇല്ലാത്തതിനാല്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടി വരും. ആര്‍ത്തവത്തിനു പഴികള്‍ കേള്‍ക്കുമ്പോള്‍

English summary

Things That Only A Single Guy Do

When you are single you have all the time for yourself. Here is a list of what single guy does when he is alone. Take a look.
 
Story first published: Wednesday, March 4, 2015, 14:20 [IST]
X
Desktop Bottom Promotion