For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേസ് ബുക്കിലെ ചില 'കലിപ്പ് പക്ഷികള്‍'

|

ഇന്നത്തെ കാലത്ത് ഫേസ് ബുക്ക് അക്കൗണ്ടില്ലാത്ത ഒരാളു പോലും ഉണ്ടാവില്ല. മുട്ടിലിഴയുന്ന കുഞ്ഞുവാവ മുതല്‍ പല്ലില്ലാത്ത അപ്പൂപ്പന്‍മാര്‍ വരെ ഫേസ്ബുക്കിലുണ്ട്. ഓണ്‍ലൈന്‍ സൗഹൃദം എന്നാല്‍ എപ്പോഴും പ്രാക്ടിക്കലാണോ? അപരന്‍മാര്‍ മുതല്‍ നമ്മുടെ അടുത്ത കൂട്ടുകാര്‍ വരെ ഈ സാങ്കേതിക വിദ്യയില്‍ നമ്മുടെ കൂട്ടുകാരാണ്. കൊറിച്ചാല്‍ സ്‌ട്രെസ് കുറയുമോ

ആധാര്‍ കാര്‍ഡില്ലെങ്കിലും വേണ്ട ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് ഉണ്ടല്ലോ എന്നു വരെ സമാധാനിക്കുന്നവര്‍ നമുക്കിടയിലുണ്ട് എന്നതാണ് സത്യം. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അത്രത്തോളം സുക്കര്‍ബര്‍ഗിന്റെ ഈ വിദ്യ നമ്മളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നിരിക്കുന്നു. സാധാരണക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ ഫേസ്ബുക്കിലുണ്ട്.

തടിയാണോ പ്രശ്‌നം? പരിഹാരം ഫേസ് ബുക്കില്‍

പലരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വെയ്ക്കാനൊരിടം അതില്‍ കവിഞ്ഞ് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാന്‍ ഒരു സ്വകാര്യ ലോകം ഇത്രയുമാണ് ഫേസ് ബുക്ക്. എന്നാല്‍ പലരും പലതരക്കാരാണെന്നുള്ളതും പ്രശ്‌നമാണ്. പല തരത്തിലുള്ള ഫേസ് ബുക്ക് സുഹൃത്തുക്കള്‍ ഏതൊക്കെയെന്ന് നോക്കാം.

 ഇവിടെ രാഷ്ട്രീയം പറയാം

ഇവിടെ രാഷ്ട്രീയം പറയാം

പലര്‍ക്കും രാഷ്ട്രീയം പറയാനും പരസ്പരം കമന്റിട്ട് തല്ലു പിടിക്കാനുമുള്ള ഒരു പൊതു ഇടമായിരിക്കുന്നു ഫേസ്ബുക്ക് എന്നു തന്നെ പറയാം. അവരുടേതായ വികാര വിക്ഷോഭങ്ങള്‍ പ്രകടിപ്പിക്കുക വഴി അത് മറ്റുള്ളവര്‍ക്കും അരോചകമാകുമെന്ന് ഇത്തരക്കാര്‍ ആലോചിക്കാറേയില്ല.

ശല്യക്കാര്‍ പലതരം

ശല്യക്കാര്‍ പലതരം

പലതരത്തിലുള്ള ശല്യക്കാരുണ്ട്. ഒരു ഫ്രണ്ട്‌റിക്വസ്റ്റ് നമ്മള്‍ അസ്സപ്റ്റ് ചെയ്ത് പോയാല്‍ പിന്നെ മെസ്സേജായി ചാറ്റിംഗ് ആയി. ഒരു പരിചയമില്ലെങ്കിലും ദിവസേന ചാറ്റിയില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് ഉറക്കം വരില്ല.

സെല്‍ഫിക്കാരുടെ സുരക്ഷിത താവളം

സെല്‍ഫിക്കാരുടെ സുരക്ഷിത താവളം

സെല്‍ഫി എടുക്കുന്നവരെ കൊണ്ടുള്ള പ്രശ്‌നമാണ്‌ ഇപ്പോള്‍ ഏറ്റവും അതിക്രമം. പല സെല്‍ഫികള്‍ എടുത്ത് പുലിവാലു പിടിച്ച നിരവധി പേര്‍ നമുക്കിടയില്‍ തന്നെ ഉണ്ടല്ലോ. ചിലപ്പോള്‍ അവര്‍ നമ്മുടെ ഫേസ്ബുക്ക് സുഹൃത്താവം.

വഴക്കാളികളുടെ പ്രിയ ഇടം

വഴക്കാളികളുടെ പ്രിയ ഇടം

വഴക്കാളികള്‍ക്ക്‌ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ഒരേ ഒരുത്തരം മാത്രം , ഫേസ്ബുക്ക. എന്തുകൊണ്ടെന്നാല്‍ നമ്മളിടുന്ന പല പോസ്റ്റുകള്‍ക്കും ഉടക്കുമായി എത്തുന്നവരാകും നമ്മുടെ പല സുഹൃത്തുക്കളും. മാത്രമല്ല പിന്നെ അവര്‍ പറയുന്നതും ചെയ്യുന്നതുമായിരിക്കും ശരി എന്നൊരു വിശ്വാസവും അവര്‍ക്കുണ്ടാവും.

ഫുള്‍ടൈം ഓണ്‍ലൈനില്‍

ഫുള്‍ടൈം ഓണ്‍ലൈനില്‍

ചിലരുണ്ടാവും ആരെങ്കിലും ചാറ്റ്‌ബോക്‌സ് തുറന്നാല്‍ മതി മെസ്സേജ് അയയ്ക്കാന്‍ എന്ന് കരുതുന്നവര്‍ ഇവരാകട്ടെ ഒരു കാര്യവുമില്ലെങ്കിലും മെസ്സേജുകളുടെ പെരുമഴ പെയ്യിക്കും.

പുരോഗമന വാദികള്‍

പുരോഗമന വാദികള്‍

പുരോഗമന വാദികളാണെന്ന് ചിലര്‍ക്ക് സ്വയം ഒരു വിചാരമുണ്ട്. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ക്ക് ആളാവാന്‍ പറ്റിയ ഇടമാണ് ഫേസ്ബുക്ക്. ആരെയും വിമര്‍ശിക്കുക, പരസ്യമായി താന്‍ ഒരു റിബല്‍ ആണെന്ന് പ്രഖ്യാപിച്ച് അതിനെതിരെ പ്രവര്‍ത്തിക്കുക എന്നത് ഇത്തരക്കാരുടെ സ്ഥിരം ഏര്‍പ്പാടാണ്.

വിപ്ലവം ഫേസ്ബുക്കിലൂടെ

വിപ്ലവം ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോള്‍ നമുക്കിടയിലുണ്ട്. ഇവരാകട്ടെ ശരിയായ വിപ്ലവകാരികളെ പോലും വെല്ലും വിധത്തിലുള്ള പ്രകോപനപരമായ സംസാരങ്ങളും മറ്റുമായി പലരേയും ഭ്രാന്ത്‌ പിടിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്.

ജാതിപ്പേരിന്റെ ഉറവിടം

ജാതിപ്പേരിന്റെ ഉറവിടം

പലരും നായര്‍, മേനോന്‍, വര്‍മ്മ എന്നൊക്കെ ചേര്‍ത്ത് ഫേസ്ബുക്കില്‍ പേരുകള്‍ ഇടാറുണ്ട്. എന്നാല്‍ ഇവരുടെ യതാര്‍ത്ഥ പേരുമായി ഈ നായര്‍ക്കോ മേനോനോ യാതൊരു ബന്ധവുമുണ്ടാവില്ല എന്നതാണ് സത്യം.

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല...

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല...

മമ്മുട്ടിയുടെ ഡയലോഗ് അല്ല ചിലര്‍ ഇങ്ങനെതന്നെയാണ് ഫേസ്ബുക്കില്‍. ഭൂമി കുലുക്കമോ, പ്രളയമോ എന്തു വന്നാലും അപ്പപ്പോള്‍ സ്റ്റാറ്റസിട്ട് ഞെട്ടിച്ചു കളയും.

കലിപ്പ് പക്ഷികള്‍

കലിപ്പ് പക്ഷികള്‍

ഫേസ്ബുക്കില്‍ സ്ഥിരമായി ഗെയിം കളിച്ച് മറ്റുള്ളവര്‍ക്കു കൂടി ശല്യമാകുന്ന രീതിയില്‍ സ്ഥിരമായി റിക്വസ്റ്റ് അയയ്ക്കുന്നവരുണ്ട്. ഇവരെ ബ്ലോക്ക് ചെയ്യുകയല്ലാതെ യാതൊരു നിവൃത്തിയുമില്ല.

ബാര്‍ട്ടര്‍ സംബ്രദായം വീണ്ടും

ബാര്‍ട്ടര്‍ സംബ്രദായം വീണ്ടും

പണ്ടത്തെ ബാര്‍ട്ടര്‍ സംബ്രദായം നിങ്ങള്‍ക്കോര്‍മ്മയില്ലേ, ഫേസ്ബുക്ക് അത് ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. എങ്ങനെയെന്നല്ലേ ചില ധാരണകളുടെ പുറത്തായിരിക്കും ലൈക്കുകളും മറ്റും നമ്മള്‍ ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ നമ്മളുടെ ഒരു ലൈക്കില്‍ ചിലപ്പോള്‍ നമുക്ക് ഒരു ലൈക്കും കമന്റും കിട്ടും. എങ്ങനെയുണ്ട്?

 പരസ്പരം ചെളി

പരസ്പരം ചെളി

പരസ്പരം തെറിപറയുന്നതും ഇപ്പോള്‍ ഫേസ്ബുക്കിലൂടെ നടക്കുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവര്‍ കേട്ടാല്‍ അറച്ചു പോകുന്ന തെറി പറയുന്നവന്‍ ഭയങ്കര സംഭവമാണെന്ന് ഒരു വിചാരമുണ്ട്. എന്നാല്‍ ഇവര്‍ക്കറിയില്ലല്ലോ ഇത് കാണുന്ന മറ്റുള്ളവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്.

യാത്രക്കാരുടെ കൂട്ട്

യാത്രക്കാരുടെ കൂട്ട്

യാത്രചെയ്യുന്നവര്‍ക്ക് വളരെ നല്ലൊരു അനുഭവമായിരിക്കും ഫേസ്ബുക്ക് നല്‍കുക. എന്തുകൊണ്ടെന്നാല്‍ ഇവരിടുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും മറ്റും മറ്റുള്ളവര്‍ക്കും അവിടെ പോകാനുള്ള പ്രചോദനം നല്‍കും.

ഫേസ്ബുക്ക് പ്രണയം നല്ലത്?

ഫേസ്ബുക്ക് പ്രണയം നല്ലത്?

പലപ്പോഴും നാം കേള്‍ക്കുന്ന വാര്‍ത്തകളാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു വിവാഹിതരായി. ചിലര്‍ക്കെല്ലാം നല്ല അനുഭവമായിരിക്കും എന്നാല്‍ മറ്റു പലര്‍ക്കും അത്തരത്തിലുള്ള ബന്ധങ്ങള്‍ ജീവിതത്തിലെ വലിയ ദുരന്തത്തിലായിരിക്കും കലാശിക്കുന്നത്.

സ്റ്റാര്‍ട്, ആകഷന്‍, കട്ട്

സ്റ്റാര്‍ട്, ആകഷന്‍, കട്ട്

ഒന്നും മനസ്സിലായില്ല, കഷ്ടം. ഇത്രേയുള്ളൂ. വലിയ വലിയ ചിന്തകളും തത്വങ്ങളും പങ്കുവെയ്ക്കുന്നവര്‍ നിരവധിയാണ് ഫേസ്ബുക്കില്‍ എന്നാല്‍ ഇവര്‍ ഇടുന്ന സ്റ്റാറ്റസ് എന്തെന്ന് ഇവര്‍ക്കു തന്നെ മനസ്സിലാവില്ല. ഏകാരണം വേറെ ആരെങ്കിലും പറയുന്നത് അടിച്ചു മാറ്റി പോസ്റ്റുന്നവരായിരിക്കും ഇത്തരക്കാര്‍.

ഓണ്‍ലൈന്‍ സൗഹൃദം മികച്ചത്?

ഓണ്‍ലൈന്‍ സൗഹൃദം മികച്ചത്?

ദിവസവും നമ്മുടെ വീടിനടുത്ത് കൂടി നടന്നു പോകുന്ന ആളായിരിക്കാം. അതു പോട്ടെ ദിവസത്തില്‍ ഒരിക്കലെങ്കിലും നാം അദ്ദേഹത്തെ കാണുന്നുണ്ടായിരിക്കും. അങ്ങനെ കണ്ടിട്ടു പോലും സംസാരിക്കാത്ത സുഹൃത്ത് ഫേസ്ബുക്കില്‍ വരുമ്പോള്‍ ഹായ് കൂയി എന്ന മെസ്സേജുകളുടെ പെരുമഴയും. എന്തു പറയാനാ അല്ലേ.

എല്ലാവരും ഫേക്ക് അല്ല

എല്ലാവരും ഫേക്ക് അല്ല

ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ എല്ലാ സൗഹൃദങ്ങളും ഫേക്ക് അല്ലെന്ന് നാം തിരിച്ചറിയുക. പത്തു പേരില്‍ ആത്മാര്‍ത്ഥതയുള്ള 4 പേരെങ്കിലും ഉണ്ടാവും എന്നതാണ് സത്യം.

English summary

The Most Annoying Types Of People On Facebook

Facebook, Twitter and social media take those conversations and multiply it via the crowd. Facebook is insights, conversations and news on steroids.
X
Desktop Bottom Promotion